ജി എസ് ടി നിലവിൽ വന്ന് ആദ്യത്തെ വാർഷിക റിട്ടേൺ എങ്ങനെ ഫയൽ ചെയ്യാം :- ജി എസ് ടി യിൽ പ്രവർത്തിക്കുന്ന പ്രമുഖർ ക്‌ളാസ് എടുക്കുന്നു

ജി എസ് ടി നിലവിൽ വന്ന് ആദ്യത്തെ വാർഷിക റിട്ടേൺ എങ്ങനെ ഫയൽ ചെയ്യാം :- ജി എസ് ടി യിൽ പ്രവർത്തിക്കുന്ന പ്രമുഖർ ക്‌ളാസ് എടുക്കുന്നു

കൊച്ചി : ജി എസ് ടി 2017-18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30,2019 ആണ്. ജി എസ് ടി നിലവിൽ വന്ന് ആദ്യത്തെ വാർഷിക റിട്ടേൺ ആണ് 2017-18 സാമ്പത്തിക വർഷത്തേത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രാക്ടീഷണർമാർക്കും സ്ഥാപനങ്ങളിലെ ഫൈനാൻസ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കും ധാരാളം സംശയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് കൂടാതെ പുതുതായി വന്നിട്ടുള്ള മാറ്റങ്ങളും വർഷാവസാനം ചെയ്യേണ്ട എല്ലാകാര്യങ്ങളിലുള്ള എല്ലാസംശയങ്ങളും കണക്കിലെടുത്താണ് പ്രസ്തുത ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.

GSTR 3B, GSTR1 തുടങ്ങിയ റിട്ടേണുകളിൽ കടന്ന് കൂടിയ തെറ്റുകൾ എങ്ങനെ GSTR 9 (Annual return) ൽ തിരുത്താം തുടങ്ങിയ വിഷയങ്ങൾ ആണ് പ്രധാനമായും ക്ലാസിൽ കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്..

ജി എസ് ടി യിൽ പുതുതായി കൊണ്ടുവന്ന മാറ്റങ്ങൾ സംബന്ധിച്ച് പ്രസ്തുത ക്ലാസിൽ ഈ മേഘലയിൽ പ്രവർത്തിക്കുന്ന പ്രമുഖരേയും ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ചർച്ചയും ഉണ്ടായിരിക്കും

ബന്ധപ്പെട്ട മേഘലയിൽ പ്രവർത്തിക്കുന്ന എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു ക്ലാസ് നയിക്കുന്നത് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ.എസ്.വേണുഗോപാൽ ആണ്. ഇദ്ദേഹം ഈ മേഘലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി ആണ്

സ്കൂൾ ഓഫ് ഫിനാൻഷ്യൽ അക്കൗണ്ടന്റ്സും വിവിധ അസോസിയേഷനും ചേർന്നു നടത്തുന്ന ക്ലാസ് എറണാകുളം സൗത്ത് റീജൻസി ഹോട്ടലിൽ ഏപ്രിൽ 27 ശനിയാഴ്ച്ച രാവിലെ 9.30 നാണു നടക്കുന്നത്

രെജിസ്ട്രേഷൻ തുടങ്ങിയ വിവരങ്ങൾക്ക് വിളിക്കുക 9567910388 / 7025506660 (പരിമിതമായ സീറ്റുകൾ മാത്രം)

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...