ജി എസ് ടി തീരുമാനങ്ങൾ നടപ്പാക്കാത്തതിനാൽ വ്യാപാര മേഖലയ്ക്ക് വൻ ബാധ്യത: ഓൾ കേരള ജി എസ് ടി പ്രാക്ടീസ്നേഴ്സ് അസോസിയേഷൻ

ജി എസ് ടി തീരുമാനങ്ങൾ നടപ്പാക്കാത്തതിനാൽ വ്യാപാര മേഖലയ്ക്ക് വൻ ബാധ്യത: ഓൾ കേരള ജി എസ് ടി പ്രാക്ടീസ്നേഴ്സ് അസോസിയേഷൻ

നിലവിൽ ജി എസ് ടി നിയമത്തിലെ വ്യവസ്ഥകളിൽ ചില അപാകതകൾ ഉള്ളതായി ജി എസ് ടി കൗൺസിലിന് ബോധ്യം ആയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ഡിസംബർ മാസത്തിൽ 31 ആം ജി എസ് ടി കൗൺസിൽ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ആണ് ആറ് മാസം പിന്നിട്ടിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല.
ജി എസ് ടി നിയമത്തിലെ വകുപ്പ് 50 പ്രകാരം ഏതെങ്കിലും ഒരു സ്ഥാപനം ജി എസ് ടി അതാത് മാസങ്ങളിലെ അവസാന തീയതികളിൽ അടയ്ക്കാൻ കഴിയാതെ വന്നാൽ ആ മാസത്തെ വാങ്ങൽ നികുതി തട്ടിക്കിഴിക്കാതെ അവരുടെ ബിൽ തുകയുടെ മേൽ പലിശ അടക്കാൻ ബാധ്യത വരും എന്നത് മാറ്റി പർച്ചേസ് ചെയ്യ്ത വസ്തുക്കളിൻമേൽ ഉള്ള നികുതി തട്ടികിഴിക്കാൻ അനുവദിച്ചു ജി എസ് ടി കൗൺസിൽ തീരുമാനം എടുത്തതാണ് ഇന്ന് വരെ നിയമ ഭേദഗതി വരുത്താത്തത്. ഈ ഒരു വിഷയം വിവിധ കോടതികളിൽ ചേദ്യം ചെയ്ത് കേസ്സുകൾ വന്നെങ്കിലും കോടതികൾ പരാതി അംഗീകരിച്ച് പരാമർശിക്കുന്നുണ്ട് എങ്കിലും കൗൺസിൽ തീരുമാനം മുൻനിർത്തി ഉത്തരവ് ഇറക്കാൻ കഴിയില്ല എന്ന് പറഞ്ഞ് തള്ളുകയായിരുന്നു.
അത് പോലെ ജി എസ് ടി പോർട്ടലിൽ ഏതെങ്കിലും കാഷ് ലെഡ്ജറിൽ പൈസ ഉണ്ടെങ്കിൽ പോലും അത് മറ്റ് ഹെഡിൽ നികുതി അല്ലെങ്കിൽ ലേറ്റ് ഫീ, പലിശ തുടങ്ങി ഹെഡിൽ അടയ്ക്കാൻ നിലവിൽ സാധ്യം അല്ല ഈ വിഷയവും ഡിസംബർ 2018 ലെ ജി എസ് ടി കൗൺസിൽ ചർച്ച ചെയ്തു കാഷ് ലെഡ്ജറിൽ രൂപ ഉണ്ടെങ്കിൽ അത് ഏത് ഹെഡ്ഡിൽ വേണമെങ്കിലും അടയ്ക്കാൻ സൗകര്യം ലഭ്യമാക്കാൻ തീരുമാനം എടുത്തിരുന്നു എങ്കിലും ഇത് സംബന്ധിച്ച് മാറ്റങ്ങൾ നാളിതുവരെ ജി എസ് ടി നെറ്റ് വർക്ക് ജി എസ് ടി പോർട്ടലിൽ വരുത്തിയിട്ടില്ല.
ഈ വിഷയങ്ങൾ എല്ലാം സംബന്ധിച്ച് ഓൾ കേരള ജി എസ് ടി പ്രാക്ടീസ്നേഴ്സ് അസോസിയേഷൻ വൈസ് സ്റ്റേറ്റ് വൈസ് പ്രസിഡൻറ് ശ്രീ.ജേക്കബ് സന്തോഷ് സമർപ്പിച്ച വിവരാവകാശ അപേക്ഷ യ്ക്ക് ജി എസ് ടി കൗൺസിൽ നൽകിയ മറുപടിയിൽ പറയുന്നത് പ്രസ്തുത തീരുമാനങ്ങൾ കൗൺസിൽ പാസാക്കിയതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകളെയും ജി എസ് ടി നെറ്റ് വർക്കിനേയും അറിയിച്ചതാണ് എന്നാൽ നടപടി സംബന്ധിച്ച് വിവരം ഒന്നും ഇല്ല എന്നാണ്.

ഈ വിഷയം ഇന്നത്തെ ജി എസ് ടി കൗൺസിൽ യോഗത്തിൽ ഡ്രാഫ്റ്റ് ബിൽ പരിഗണിക്കും എന്ന് വാർത്തകൾ ഉണ്ട്

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...