ജിഎസ്ടി റീഫണ്ട് നടപടികൾ വിശദീകരിക്കാൻ ഇന്ന് കൊച്ചിയിൽ സെമിനാർ; സംശയങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥർ

കൊച്ചി: 57-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളെക്കുറിച്ച് നികുതിദായകർക്ക് അവബോധം നൽകുന്നതിനായി സെൻട്രൽ ജിഎസ്ടി കൊച്ചി കമ്മീഷണറേറ്റ് സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാർ ഇന്ന് (നവംബർ 26) രാവിലെ 10.30ന് നടക്കും. ജിഎസ്ടി റീഫണ്ട് നടപടിക്രമങ്ങളാണ് സെമിനാറിലെ പ്രധാന വിഷയം.

സെൻട്രൽ ജിഎസ്ടി കൊച്ചി കമ്മീഷണറേറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 100 ദിവസത്തെ ജിഎസ്ടി ടാക്സ്‌പേയർ ഔട്ട്‌റീച്ച് ആൻഡ് ഹാൻഡ് ഹോൾഡിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. എറണാകുളം, കാക്കനാട്, ആലുവ ഡിവിഷനുകൾ സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

കൊച്ചി ഐ.എസ്. പ്രസ് റോഡിലുള്ള സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് ഓഫീസിന്റെ സി.ആർ. ബിൽഡിങ്ങിലെ അഞ്ചാം നിലയിലുള്ള കോൺഫറൻസ് ഹാളിലാണ് സെമിനാർ നടക്കുന്നത്.

ജിഎസ്ടി റീഫണ്ടുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നതിനൊപ്പം നികുതിദായകർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നതിനും സംശയങ്ങൾക്ക് വ്യക്തത നൽകുന്നതിനുമാണ് പരിപാടി ലക്ഷ്യമിടുന്നത്.

വ്യാപാരികൾ, സേവനദാതാക്കൾ, ചെറുകിട–ഇടത്തരം സംരംഭകർ, കയറ്റുമതിക്കാർ, വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, നികുതി പ്രൊഫഷണലുകൾ എന്നിവർക്ക് സെമിനാറിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്തവർക്കൊപ്പം രജിസ്ട്രേഷൻ ഇല്ലാത്ത നികുതിദായകരെയും വിവിധ വ്യാപാര–വ്യവസായ സംഘടനകളുടെ പ്രതിനിധികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വിദഗ്ധ ഉദ്യോഗസ്ഥരുടെ അവതരണങ്ങൾക്കൊപ്പം നികുതിദായകർക്ക് സംശയങ്ങൾ ഉന്നയിക്കാനും പ്രായോഗിക പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും അവസരമൊരുക്കും. ജിഎസ്ടി പരിഷ്കാരങ്ങൾ സംബന്ധിച്ച വിശദീകരണ രേഖകൾ, ചോദ്യോത്തരങ്ങൾ, വിജ്ഞാപനങ്ങൾ, സർക്കുലറുകൾ എന്നിവ ലഭ്യമാക്കുന്നതും ഔട്ട്‌റീച്ച് പരിപാടിയുടെ ഭാഗമാണ്.

വ്യാപാര–വ്യവസായ സംഘടനകൾ തങ്ങളുടെ പ്രതിനിധികളെ സെമിനാറിൽ പങ്കെടുപ്പിക്കണമെന്നും അംഗങ്ങൾക്കിടയിൽ പരിപാടിയുടെ വിവരങ്ങൾ പ്രചരിപ്പിക്കണമെന്നും ജിഎസ്ടി കമ്മീഷണറേറ്റ് അഭ്യർത്ഥിച്ചിട്ടുണ്ട്. റീഫണ്ട് നടപടികളിൽ നേരിടുന്ന ബുദ്ധിമുട്ടുകളും വ്യക്തത ആവശ്യമായ വിഷയങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും സംഘടനകൾക്ക് അവസരമുണ്ടാകും.

Also Read

ടൈൽസ്–സാനിറ്ററി വിപണിയിലെ നികുതി കണക്കുകളിൽ ചോദ്യചിഹ്നം; ബില്ലില്ലാത്ത വിതരണവും മറച്ചുവയ്ക്കുന്ന വിറ്റുവരവും ജിഎസ്ടി വെട്ടിപ്പിന് വഴിയൊരുക്കുന്നുണ്ടോ?

ടൈൽസ്–സാനിറ്ററി വിപണിയിൽ ബില്ലില്ലാത്ത വിൽപ്പനയോ? വൻകിട വിതരണ ഇടപാടുകളിലെ ജിഎസ്ടി വെട്ടിപ്പ് സാധ്യതകൾ അന്വേഷിക്കണം

ഗിഫ്റ്റ് ഷോപ്പുകളിലെ നികുതി കണക്കുകൾക്ക് പിന്നിൽ എന്ത്? ഫാൻസി വിപണിയിലെ ജിഎസ്ടി വെട്ടിപ്പ് സാധ്യതകൾ അന്വേഷിക്കണം

ജിഎസ്ടി പോർട്ടലിലെ സാങ്കേതിക തകരാർ അപ്പീൽ അവകാശം നിഷേധിക്കാൻ കാരണമാകരുത്; ബോംബെ ഹൈക്കോടതി

ഓൺലൈനായി അപ്പീൽ സമർപ്പിക്കാൻ സൗകര്യമില്ലെങ്കിൽ നേരിട്ട് സ്വീകരിക്കണം; സമയപരിധിയുടെ പേരിൽ അപ്പീൽ തള്ളരുതെന്നും കോടതി

റെഡിമെയ്ഡ് വസ്ത്രവിപണിയിൽ ബില്ലില്ലാത്ത കച്ചവടം വ്യാപകമോ? ജിഎസ്ടി വെട്ടിപ്പിന്റെ സാധ്യതകൾ അന്വേഷിക്കാൻ ഇന്റലിജൻസ് പരിശോധന അനിവാര്യം

പെയിന്റ്–ഹാർഡ്‌വെയർ വ്യാപാരത്തിൽ നികുതി വെട്ടിപ്പ് സാധ്യത; ബില്ലില്ലാത്ത വിൽപ്പനയും മറച്ചുവയ്ക്കുന്ന വിറ്റുവരവും അന്വേഷിക്കണം

ഫാബ്രിക്കേഷൻ മേഖലയിൽ ജിഎസ്ടി വെട്ടിപ്പ് സാധ്യത; ബില്ലില്ലാത്ത കരാറുകളും മറച്ചുവയ്ക്കുന്ന വിറ്റുവരവും അന്വേഷിക്കണം

പൈപ്പിന്റെ ബില്ലിൽ തീരുന്നില്ല കണക്ക്; പ്ലംബിംഗ് ജോലികളുടെ വരുമാനവും ജിഎസ്ടി നിരീക്ഷണത്തിൽ

തെറ്റായി അനുവദിച്ച ജിഎസ്ടി റീഫണ്ട് തിരിച്ചുപിടിക്കൽ; സമയപരിധി തർക്കത്തിൽ ഇടപെടാതെ സുപ്രീംകോടതി

അഞ്ചുവർഷത്തെ സമയപരിധി റീഫണ്ട് അനുവദിച്ച തീയതി മുതലോ വാർഷിക റിട്ടേണിന്റെ അവസാന തീയതി മുതലോ? നിയമപ്രശ്നം അപ്പീൽ അതോറിറ്റി പരിഗണിക്കും

ഇലക്ട്രിക്കൽ വ്യാപാരത്തിലെ ബില്ലിംഗ് കണക്കുകൾക്ക് പിന്നിൽ; വയറിങ് കരാറുകളും മൊത്തവിൽപ്പനയും ജിഎസ്ടി പരിശോധനയ്ക്ക് വിധേയമാക്കണം

കേരളത്തിലെ ജിഎസ്ടി വരുമാനക്കുതിപ്പിന് പിന്നിൽ നികുതി നിരക്ക് വർധനയും ₹600 കോടിയുടെ ഐടിസി തിരിച്ചടവും; തോമസ് ഐസക്

ലോട്ടറിയുടെ ജിഎസ്ടി 28ൽനിന്ന് 40 ശതമാനമായി ഉയർത്തിയതും പ്രമുഖ കമ്പനിയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചടവും വരുമാന വളർച്ചയിൽ നിർണായകമായെന്ന് മുൻ ധനമന്ത്രി

കാർ ആക്‌സസറീസ് വിപണിയിലെ കോടികളുടെ ഇടപാടുകൾ; നികുതി കണക്കുകളിൽ സുതാര്യത ഉറപ്പാക്കാൻ പരിശോധന ശക്തമാക്കണം

കാർ ആക്‌സസറീസ് വിപണിയിൽ ബില്ലില്ലാത്ത വ്യാപാരമോ? ജിഎസ്ടി രജിസ്‌ട്രേഷനും വിൽപ്പനയും പരിശോധിക്കണമെന്ന് ആവശ്യം

Loading...