ചെറിയ, സ്വതന്ത്ര ഷോപ്പുകളെ ചരക്ക് സേവന നികുതി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ചെറിയ, സ്വതന്ത്ര ഷോപ്പുകളെ  ചരക്ക് സേവന നികുതി പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ചെറിയ, സ്വതന്ത്ര ഷോപ്പുകളെ ജിഎസ്ടി(ചരക്ക് സേവന നികുതി) പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. കൂടുതല്‍ വിഭാഗങ്ങളെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇത്തരത്തില്‍ വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.

മൊത്തം മേഖലകളെ അപേക്ഷിച്ച് വിറ്റുവരുമാനം നാമമാത്രമായ ഷോറൂമുകളെ നികുതി ദായകരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചര്‍ച്ചകള്‍ നടത്തും. ഉപഭോക്താക്കള്‍ക്ക് നേരിട്ട് സാധനങ്ങള്‍ നല്‍കുന്ന മേഖലയാണ് പ്രാഥമിക ലക്ഷ്യം.

ഇവരെ കണ്ടെത്താന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തും. അതായത് സ്വകാര്യ ഡാറ്റബേസ് വഴിയും ഇതര നികുതി ദായകരുടെ ലിസ്റ്റ് നോക്കിയും വിവരങ്ങള്‍ ശേഖരിക്കും, കേന്ദ്ര പരോക്ഷ നികുതി ചെയര്‍മാന്‍ വിവേക് ജോഹ്‌റി പറയുന്നു.

2023 ജനുവരി വരെ 14 മില്യണ്‍ ബിസിനസുകളാണ് ജിഎസ്ടി പരിധിയിലുള്ളത്. 2017 ല്‍ 6 മില്യണ്‍ ആയിരുന്ന സ്ഥാനത്താണിത്. തുടക്കത്തില്‍ 40 ലക്ഷം വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു ജിഎസ്ടി

Also Read

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

സ്വർണ്ണ വ്യാപാരത്തിൽ വൻ ജിഎസ്ടി വെട്ടിപ്പ്: 37 സ്ഥലങ്ങളിൽ പരിശോധന, കോടികളുടെ അനധികൃത ഇടപാടുകൾ പിടികൂടി

വരും ദിവസങ്ങളിലും മറ്റു ജില്ലകളിലെ പ്രധാന വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Loading...