ഫൈനാൻസ് പ്രൊഫഷണലുകളുടെ ജോലി എളുപ്പമാക്കാൻ GST Network ഇറക്കിയ മാനുവൽ പാര ആയി മാറുന്നു

ഫൈനാൻസ് പ്രൊഫഷണലുകളുടെ  ജോലി എളുപ്പമാക്കാൻ GST Network ഇറക്കിയ മാനുവൽ പാര ആയി മാറുന്നു

2017-18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ .GSTR9 സമർപ്പിക്കാനുള്ള അവസാന തീയതി 2019 ജൂൺ 30 ആയി നിശ്ചയിക്കുകയും പ്രസ്തുത ഫോം GST portal ൽ ലഭ്യമാക്കുകയും ചെയ്ത് സാഹചര്യത്തിൽ ഇത് പൂരിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപകമായ ആശയക്കുഴപ്പം ഉണ്ട് എന്നത് വസ്തുത തന്നെയാണ്.
നമുക്ക് അറിയാം ജി എസ് ടി നിലവിൽ വന്നതിന് ശേഷം ജി എസ് ടി റേറ്റ് സംബന്ധിച്ച് കയറ്റുമതിക്കാരുടെ റീഫണ്ട്, സൈറ്റ് ശരിയായ രീതിയിൽ പ്രവർത്തിക്കാത്തത് കൊണ്ട് സമയത്ത് റിട്ടേൺ സമർപ്പിക്കാൻ കഴിയാതെ ഭീമമായ തുക ഫൈൻ അടക്കാൻ നിർബന്ധിതമായത് നിരന്തരം റിട്ടേൺ ഫോർമാറ്റിൽ വരുത്തുന്ന മാറ്റങ്ങൾ .. ഇതിനെല്ലാം പുറമെ ദിനം പ്രതി ഇറക്കുന്ന നോട്ടിഫികേഷൻ, സർക്കുലർ, കോടതി വിധി, അഡ്വാൻസ് റൂളിങ്ങ് ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങൾക്ക് നടുവിലാണ് ഇന്ന് രാജ്യത്തെ പരോക്ഷ നികുതി സംവിധാനം.
ഇങ്ങനെ ഒരു സാഹചര്യത്തിൽ ആണ് 2017-18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ ഫയൽ ചെയ്യുന്നത്, സ്വാഭാവികമായും മാസാമാസം സമർപ്പിച്ചു പോരുന്ന റിട്ടേണുകളിൽ ധാരാളം തെറ്റുകൾ കടന്നുകുടിയിട്ടുമുണ്ടാകും അതുകൊണ്ട് തന്നെ യാണ് സർക്കാർതന്നെ 2017-18 വർഷത്തെ റിട്ടേണുകളിലെ തെറ്റ് തിരുത്താൻ 2018-19 മാർച്ച് മാസം വരെ സമയം അനുവദിച്ചതും.

നമുക്കറിയാം GST നിയമത്തിൽ പറയുന്നത് വിൽപ്പന സംബന്ധിച്ച് GSTR 1, വാങ്ങൽ സംബന്ധിച്ച് GSTR2, ഇത് രണ്ടും തട്ടിക്കിഴിച്ച് നികുതി അടയ്ക്കാൻ GSTR3 എന്നിങ്ങനെ മാസാമാസം മൂന്ന് റിട്ടേൺ ആയിരുന്നു വിഭാവനം ചെയ്തിരുന്നത് എന്നാൽ ജി എസ് ടി പോർട്ടലിന്റെ സാങ്കേതിക തകരാറുകൾ, രാജ്യത്ത് ആകെ വരുന്ന ഡേറ്റ ഉൾക്കൊള്ളാൻ പറ്റുന്ന സംവിധാനം തുടങ്ങിയ അപാകതകൾ പരിഹരിക്കാൻ സർക്കാരിന് ഇന്ന് വരെ കഴിയാത്ത സാഹചര്യത്തിൽ മുകളിൽ പറഞ്ഞ റിട്ടേൺ സമർപ്പണ രീതി ഇന്ന് വരെ നടപ്പാക്കാനായില്ല എന്നത് വിസ്മരിക്കരുത്.

ഈ സാഹചര്യത്തിൽ ആണ് നാം 2017-18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ സമർപ്പിക്കാൻ പോകുന്നത്.
മുകളിൽ സൂചിപ്പിച്ച വാർഷിക റിട്ടേൺ സമർപ്പണം സംബന്ധിച്ച്GST Network തന്നെ ഒരു മാനുവൽ ഇറക്കിയിട്ടുണ്ട് അതിൽ പറയുന്ന ചിലകാര്യങ്ങൾ താഴെ വിവരിക്കുന്നു:

GSTR9 4D, 4 E തുടങ്ങിയ കോളങ്ങളിൽ ഫില്ല് ചെയ്യാനുള്ള വിവരം പ്രതിമാസ റിട്ടേൺ ആയ GSTR1(Table 6B,6C) യിൽ നിന്ന് എടുക്കണം എന്ന് പറയുന്നു .. എന്നാൽ GST portalൽ ഇങ്ങനെ ഒരു വിവരം പ്രത്യേകം ലഭ്യമല്ല എന്നതാണ് വാസ്തവം. GSTR 1ൽ മറ്റ് വിൽപ്പനകളുടെ ഒപ്പം നികുതി അടച്ചുകൊണ്ടുള്ള SEZ , Deemed Export വിൽപ്പന ഒരുമിച്ച് ആണ് നൽകാൻ കഴിയുക. അപ്പോ ഇങ്ങനെ ഒരു വിവരം പ്രത്യേകം പ്രസ്തുത പോർട്ടലിൽ ലഭ്യമല്ല. അതുപോലെ ഇതുവരെ വാങ്ങൽ സംബന്ധിച്ച് റിട്ടേൺ നിലവിൽ വന്നിട്ടില്ല എന്ന് മാത്രമല്ല വാങ്ങൽ സംബന്ധിച്ച് HSN സമ്മറി എവിടെയും പറഞ്ഞിട്ടില്ല, എന്നാൽ ഇപ്പോഴത്തെ വാർഷിക റിട്ടേൺ സമർപ്പിക്കാൻ ഇത് സംബന്ധിച്ച് വിവരം നൽകിയാൽ മാത്രമേ റിട്ടേൺ പൂർത്തിയാക്കാൻ കഴിയുകയുള്ളൂ.

ആർക്കും ഒന്നിനും ഒരു നിശ്ചയവും ഇല്ലാത്ത ഈ സംവിധാനം ഇനിയും ഇങ്ങനെ തുടരുന്നത് രാജ്യത്തെ വ്യാവസായിക മേഖല കൂടുതൽ പുറകോട്ട് അടിക്കും എന്ന് മാത്രമല്ല സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട് സാമ്പത്തിക അരാജകത്വം അരങ്ങുവാഴും എന്ന് ഓർക്കുക.

ജേക്കബ് സന്തോഷ്.

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...