ജി.എസ്.ടി മേഖലയിൽ തൊഴിൽ സാധ്യത വർധിപ്പിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പി.ജി ഡിപ്ലോമ കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) 2026–27 അധ്യയന വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജി.എസ്.ടി (PGD-GST) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ധനകാര്യ, നികുതി, അക്കൗണ്ടിംഗ് മേഖലകളിൽ തൊഴിൽ സാധ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോഴ്‌സ് ആരംഭിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഒരു വർഷ ദൈർഘ്യമുള്ള കോഴ്‌സിൽ 180 മണിക്കൂർ പരിശീലനമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രഷറി ഓഫീസുകൾ, ഓഡിറ്റ് ഓഫീസുകൾ, കോർപ്പറേറ്റുകൾ, ജി.എസ്.ടി പ്രാക്ടീഷണർമാർ, അക്കൗണ്ടിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് കോഴ്‌സ് പ്രയോജനകരമാകുമെന്ന് അറിയിപ്പിൽ പറയുന്നു.

ജി.എസ്.ടി നിയമങ്ങൾ, റിട്ടേൺ ഫയലിംഗ്, അക്കൗണ്ടിംഗ്, പ്രായോഗിക പരിശീലനം എന്നിവ ഉൾപ്പെടുത്തി പരിശീലനം നൽകും. ജി.എസ്.ടി റിട്ടേൺ ഫയലിംഗ് പരിശീലനത്തിനായി പ്രത്യേക simulator platform സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റുമാർ, നികുതി വിദഗ്ധർ, വ്യവസായ രംഗത്തെ പരിശീലകർ എന്നിവരാണ് ക്ലാസുകൾ നയിക്കുക. ആഴ്ചയിൽ 14 മണിക്കൂർ ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

കോഴ്‌സിന്റെ കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും GIFT ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.(www.gift.res.in) ഫോൺ: 0471-2596970. മൊബൈൽ: 9746972011, 9349727106, 9995446032.

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മേയ് 20 ആണെന്ന് ഡയറക്ടർ അറിയിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...

Also Read

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

Loading...