ആംനസ്റ്റി 2019 നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം

ആംനസ്റ്റി 2019 നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതി സെപ്തംബര്‍ 30 വരെ അപേക്ഷിക്കാം

കൊച്ചി: ആനംസ്റ്റി 2019 നികുതി കുടിശിക തീര്‍പ്പാക്കല്‍ പദ്ധതിയിലേക്ക് വ്യാപാരികള്‍ക്ക് സപ്തംബര്‍ 30 വരെ അപേക്ഷിക്കാം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് മട്ടാഞ്ചേരി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന പദ്ധതി പ്രകാരം 2017 ജൂണ്‍ 30 വരെയുളള വാറ്റ് നികുതി, അനുമാന നികുതി, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി, സര്‍ചാര്‍ജ് കുടിശികകളും 2018 മാര്‍ച്ച് 31 വരെയുളള പൊതുവില്പന നികുതി കുടിശികയും 2017 മാര്‍ച്ച് 31 വരെയുളള കാര്‍ഷികാദായ നികുതി കുടിശികയും തീര്‍പ്പാക്കാം. പദ്ധതി തെരഞ്ഞെടുക്കുന്ന വില്പന നികുതി കുടിശികക്കാര്‍ ഒഴികെയുളളവര്‍ക്ക് നികുതി തുക മാത്രം നല്‍കിയാല്‍ പലിശയും പിഴയും പൂര്‍ണമായും ഒഴിവാക്കാം. പൊതുവില്പന നികുതി കുടിശികയുളള അപേക്ഷകരുടെ 2005 മാര്‍ച്ച് 31 വരെയുളള ബാധ്യതയ്ക്ക് പിഴയും ഒഴിവാക്കി നല്‍കാം. ഈ വര്‍ഷം സപ്തംബര്‍ 30 നു ശേഷം തീര്‍പ്പാക്കുന്ന അസൈസ്‌മെന്റുകള്‍ക്ക് ഉത്തരവ് കൈപ്പറ്റി 30 ദിവസത്തിനകം അപേക്ഷ നല്‍കാം. പദ്ധതി പ്രകാരം അടക്കേണ്ട തുക 2020 മാര്‍ച്ച് 31 ന് മുമ്പ് പരമാവധി ആറു തവണകളായി അടച്ചു തീര്‍ക്കാന്‍ സൗകര്യമുണ്ട്. റവന്യൂ റിക്കവറി നടപടികള്‍ നിലവിലുളള കുടിശികക്കാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താം. അപ്പീല്‍, റിവിഷന്‍ കേസുകള്‍ നിലവിലുളളവര്‍ക്ക് പ്രസ്തുത ഹര്‍ജികള്‍ പിന്‍വലിച്ചു പദ്ധതി തെരഞ്ഞെടുക്കാം. മുന്‍ ആംനസ്റ്റി സ്‌കീമില്‍ വീഴ്ച വരുത്തിയവര്‍ക്കും അവസരം പ്രയോജനപ്പെടുത്താമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...