10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ആദായനികുതി ദായകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനത്തിന് കാതോർത്ത് രാജ്യം. നികുതി ഇളവ് എന്ന ആവശ്യം ധനമന്ത്രി പരിഗണിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

10 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി നിരക്ക് കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ നികുതി ഈടാക്കുന്നതിനുള്ള വരുമാന പരിധി 3 ലക്ഷം രൂപയിൽ നിന്ന് 5 ലക്ഷം രൂപയായി ഉയർത്താൻ കേന്ദ്രം പദ്ധതിയിടുന്നതായി മണികൺട്രോളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമേ ഈ മാറ്റം ബാധകമാകൂ എന്നാണ് സൂചന.

പുതിയ നികുതി വ്യവസ്ഥ സ്വീകരിക്കുന്നതിന് നികുതിദായകരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നതിനാൽ, 80 സിയിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്. പണപ്പെരുപ്പ നിരക്ക് ഉയരുന്നുണ്ടെങ്കിലും 2014 മുതൽ സെക്ഷൻ 80 സി പരിധി മാറ്റമില്ലാതെ തുടരുകയാണ്.

സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ മുൻഗണനകൾ, വരുമാന പരിഗണനകൾ, രാഷ്ട്രീയ ഘടകങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ ആശ്രയിച്ചായിരിക്കും ആദായനികുതി ഇളവ് പരിധിയിൽ മാറ്റം വരുത്തുക. നികുതിദായകരുടെ മേലുള്ള ഭാരം ലഘൂകരിക്കാനും ഉപഭോഗം ഉത്തേജിപ്പിക്കാനും ഇളവ് സഹായിക്കും.

2024-25 ലെ കേന്ദ്ര ബജറ്റ് ജൂലൈ മൂന്നാം വാരത്തിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ 2024-2025 ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നു.

ധനമന്ത്രി തന്റെ തുടർച്ചയായ ഏഴാം ബജറ്റാണ് അവതരിപ്പിക്കാനിരിക്കുന്നത്

Also Read

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

Loading...