കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

ന്യൂഡൽഹി: രാജ്യത്തെ കമ്പനികൾക്ക് കനത്ത പിഴവുകളില്ലാതെ മുൻകാല വാർഷിക റിട്ടേണുകളും നിയമപരമായ മറ്റ് രേഖകളും ഫയൽ ചെയ്യാൻ കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം (MCA) പ്രഖ്യാപിച്ച 'കമ്പനീസ് കോംപ്ലയൻസ് ഫെസിലിറ്റേഷൻ സ്കീം, 2026' (CCFS-2026) കാലാവധി അവസാന ഘട്ടത്തിലേക്ക്. വൻ ഫീസ് ഇളവുകളോടെ കുടിശ്ശികകൾ തീർക്കാനായി നീട്ടിനൽകിയ അവസാന തീയതി 2026 ഓഗസ്റ്റ് 31-ന് അവസാനിക്കുകയാണ്. ജൂൺ മാസത്തിൽ മന്ത്രാലയത്തിന്റെ ഡാറ്റാ സെന്ററിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ഫയലിംഗ് തടസ്സപ്പെട്ടതിനാലാണ് മുൻപ് നിശ്ചയിച്ചിരുന്ന ജൂലൈ 15 എന്ന സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി നൽകിയത്. വൈകി സമർപ്പിക്കുന്ന സ്റ്റാറ്റ്യൂട്ടറി ഫയലിംഗുകൾക്ക് സാധാരണയായി ഈടാക്കുന്ന അധിക ഫീസിന്റെ 10 ശതമാനം മാത്രം അടച്ച് 90 ശതമാനം വരെ തുക ലാഭിക്കാനുള്ള സുവർണ്ണാവസരമാണ് ഇതോടെ അവസാനിക്കുന്നത്.

ഇതിനുപുറമെ, പ്രവർത്തനരഹിതമായ കമ്പനികൾക്ക് തങ്ങളുടെ പേര് രജിസ്ട്രാറിൽ നിന്ന് നീക്കം ചെയ്യുന്നതിനായി (Voluntary Strike-off) സാധാരണ ഫീസിന്റെ 25 ശതമാനം മാത്രം നൽകി അപേക്ഷിക്കാനും, താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുന്ന കമ്പനികൾക്ക് 50 ശതമാനം ഇളവോടെ 'ഡോർമന്റ്' പദവിയിലേക്ക് മാറാനും ഈ പദ്ധതിയിലൂടെ സാധിക്കും. ഈ സമയപരിധിക്കുള്ളിൽ ഫയലിംഗ് പൂർത്തിയാക്കുന്ന കമ്പനികൾക്കെതിരെ മുൻപ് വരുത്തിയ വീഴ്ചകളുടെ പേരിൽ കമ്പനീസ് ആക്ട് പ്രകാരമുള്ള ശിക്ഷാ നടപടികളോ പ്രോസിക്യൂഷനോ ഉണ്ടായിരിക്കുന്നതല്ല. എന്നാൽ രജിസ്ട്രാർ ഓഫ് കമ്പനീസ് (RoC) ഇതിനകം തന്നെ പേര് വെട്ടിമാറ്റാൻ അന്തിമ നോട്ടീസ് നൽകിയ കമ്പനികൾക്കും, നിലവിൽ അടച്ചുപൂട്ടിയതോ അപ്രത്യക്ഷമായതോ ആയ സ്ഥാപനങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കില്ല. ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിയമനടപടികളും കനത്ത പിഴകളും ഒഴിവാക്കാൻ കമ്പനികൾ എത്രയും വേഗം ഈ അവസരം വിനിയോഗിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിക്കുന്നു

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..

Also Read

എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

എറണാകുളം ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; ₹14 ലക്ഷവും 788 യുഎസ് ഡോളറും പിടിച്ചെടുത്തു

സംഘടനാ മാറ്റവും മറ്റ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പരിശോധിക്കണമെന്ന ആവശ്യം

റിപ്പോർട്ടർ ടി.വി റെയ്ഡ് നിയമപരം; ജി.എസ്.ടി ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി, സെർച്ച് വാറന്റോടെയെന്ന് എസ്.ഐ.ടി മേധാവി

റിപ്പോർട്ടർ ടി.വി റെയ്ഡ് നിയമപരം; ജി.എസ്.ടി ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി, സെർച്ച് വാറന്റോടെയെന്ന് എസ്.ഐ.ടി മേധാവി

മെസി ഡീൽ: ‘ജി.എസ്.ടി ക്രമക്കേട് കണ്ടെത്തി, റെയ്ഡ് നിയമപരം’; മുഖ്യമന്ത്രി വിശദീകരിച്ചു, സെർച്ച് വാറന്റോടെയെന്ന് പൊലീസ്

വ്യാജ ജി.എസ്.ടി രജിസ്ട്രേഷനുകൾക്ക് ബയോമെട്രിക് പൂട്ടിട്ട് ഡൽഹി ഹൈക്കോടതി; കേരളത്തിലെ സ്ക്രാപ്പ് മേഖലയിലെ ‘ഓപ്പറേഷൻ പാം ട്രീ’യും വീണ്ടും ചർച്ചയിൽ

എ ഐ യുഗത്തിലേക്ക് കെ എസ് ആർ ടി സി; വാട്‌സ്ആപ്പിൽ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ പുതിയ ഡിജിറ്റൽ സേവനങ്ങൾ

ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഫലം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന ആക്ഷേപം ജി.എസ്.ടി. കൗൺസിൽ പരിശോധിക്കും

Loading...