ജി.എസ്.ടി- 2022-23 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തലും തെറ്റ് തിരുത്തലും - അവസാന തീയതി നവംബർ 30.

ജി.എസ്.ടി- 2022-23 സാമ്പത്തിക വർഷത്തെ ഇൻപുട് ടാക്സ് ക്രെഡിറ്റിന്റെ ശരിയായ രേഖപ്പെടുത്തലും തെറ്റ് തിരുത്തലും - അവസാന തീയതി നവംബർ 30.

ജീഎസ്.ടി നിയമപ്രകാരം 2022 - 23 സാമ്പത്തിക വർഷത്തിലെ കച്ചവട സംബന്ധമായ വിട്ടുപോയ വിറ്റു വരവ് വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനും നേരത്തേ പ്രസ്താവിച്ചവയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനും ഇൻപുട്ട് ടാക്സ് ആയി പ്രസ്താവിക്കേണ്ട നികുതി വിവരങ്ങളുടെ പൂർണ്ണമായ എടുക്കലും പൂർണ്ണമായും അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ശരിയായ രീതിയിൽ റിട്ടണിലൂടെ റിവേഴ്സ് ചെയ്യുന്നതിനുമുള്ള അവസാന അവസരം നവംബർ 30 ആകയാൽ മേൽ നടപടികൾ നടത്തേണ്ടത് ഒക്ടോബർ മാസത്തെ ജി.എസ്.ടി.ആർ. 3ബി റിട്ടേൺ ഫയലിങ്ങിലൂടെ ആണ്.

ആയതിനാൽ ജി.എസ്.ടി.ആർ. 3ബി റിട്ടേൺ ഫയൽ ചെയ്യുന്ന എല്ലാ നികുതി ദായകരും 2022 - 23 സാമ്പത്തിക വർഷത്തെ അവരവരുടെ ജി.എസ്.ടി.ആർ. 2B സ്റ്റേറ്റ്മെന്റിൽ ലഭ്യമായിട്ടുള്ള മുഴുവൻ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പൂർണമായും എടുക്കുകയും അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ജി എസ് ടി ആർ 3ബി റിട്ടേണിലെ 4 B (1) എന്ന ടേബിളിലൂടെ ശരിയായ രീതിയിൽ റിവേഴ്സൽ ചെയ്യേണ്ടതുമാണ്.

ഇത്തരത്തിലുള്ള ഐ. ജി.എസ്.ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലെ പൂർണ്ണമായും അനർഹമായ ഇൻപുട് ടാക്സ് ക്രെഡിറ്റ് ഉണ്ടെങ്കിൽ അതിന്റെ ശരിയായ രേഖപ്പെടുത്തൽ സംസ്ഥാന നികുതി വരുമാനത്തിൽ വളരെ നിർണായകമായ ഒരു ഘടകം ആയതിനാൽ എല്ലാ ജി. എസ്. ടി.ആർ. ത്രീ ബി റിട്ടേൺ ഫയൽ ചെയ്യുന്ന നികുതി ദായകരായ വ്യാപാരികളും , ഈ രംഗത്തെ പ്രൊഫഷണൽസും ഇക്കാര്യം വളരെ സൂക്ഷ്മതയോടു കൂടി ചെയ്യേണ്ടതാണ് എന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അറിയിച്ചു. ഒക്ടോബർ മാസത്തെ ജി.എസ്. ടി.ആർ. ത്രീ ബി റിട്ടേണിന്റെ നിയമ പ്രകാരമുള്ള അവസാന തിയ്യതി ആയ നവംബർ 20 നോ അതിനു മുൻപോ ഫയൽ ചെയ്യുന്ന എല്ലാ നികുതിദായകരും ഐ. ജി.എസ്.ടി. ഇൻപുട്ട് ടാക്സ് ക്രെഡിറ്റിലെ പൂർണ്ണമായും അനർഹമായ ക്രെഡിറ്റിന്റെ രേഖപ്പെടുത്തലുകൾ മേൽ സൂചിപ്പിച്ച പ്രകാരം ചെയ്യേണ്ടതാണ്.

ജി.എസ്.ടി.ആർ. 3ബി റിട്ടേണിലെ 4 B (1) എന്ന ടേബിളിന് പകരം 4 B (2) എന്ന ടേബിളിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയ നികുതിദായകർ അടിയന്തരമായി റിട്ടേൺ ഫയൽ ചെയ്യുന്നതിന് മുൻപ് തന്നെ ജില്ലാതല ജോയിൻറ് കമ്മീഷണർ ടാക്സ് പെയർ സർവീസ് വിഭാഗത്തെയോ ജില്ലയിലെ ജി.എസ് ടി. ഇൻറലിജൻസ് വിഭാഗത്തെയോ ബന്ധപ്പെട്ട് ശരിയായ വിധം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് രേഖപ്പെടുത്തുന്ന വിധം മനസ്സിലാക്കി റിട്ടേൺ ഫയൽ ചെയ്യേണ്ടതാണ്.

കൂടാതെ ഐ. ജി. എസ്. ടി. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റിവേഴ്സലുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നൽകുന്നതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ തുടർച്ചയെന്നോണം ഇന്ന് ശനിയാഴ്ച പകൽ 11 മണിക്ക് ഒരു പ്രത്യേക ഓൺലൈൻ ക്ലാസും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടത്തുന്നുണ്ട്. പ്രസ്തുത ക്ലാസിൽ പങ്കെടുക്കാൻ ആവശ്യമായ ഓൺലൈൻ ലിങ്ക് അടുത്തുള്ള സംസ്ഥാന ചരക്ക് സേവന നികുതി ഓഫീസുകളിൽ ബന്ധപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ലഭ്യമാവുന്നതാണ് എന്നും കമ്മീഷണർ അറിയിക്കുകയുണ്ടായി.

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

Loading...