ബാർ ഹോട്ടലുകളുടെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു; പരിശോധനാ വീഴ്ചയോ നികുതിച്ചോർച്ചയോ?

ബാർ ഹോട്ടലുകളുടെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു; പരിശോധനാ വീഴ്ചയോ നികുതിച്ചോർച്ചയോ?

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന സാമ്പത്തിക വർഷത്തിൽ ബാർ ഹോട്ടലുകളിൽ നിന്നുള്ള വിറ്റുവരവ് നികുതി പിരിവിൽ ഗുരുതരമായ ഇടിവ് സംഭവിച്ചതായി പുറത്തുവന്ന കണക്കുകൾ. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 100.61 കോടി രൂപയുടെ കുറവാണ് ബാർ ഹോട്ടലുകളിൽ നിന്നുള്ള വിറ്റുവരവ് നികുതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 

ജിഎസ്ടി രേഖകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ബാർ ഹോട്ടലുകളിൽ നിന്ന് ലഭിച്ച വിറ്റുവരവ് നികുതി വെറും 466.32 കോടി രൂപ മാത്രമാണ്. മുൻവർഷത്തെ അപേക്ഷിച്ച് 17.74 ശതമാനത്തിന്റെ ഇടിവാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പിരിവാണിതെന്നതും ശ്രദ്ധേയമാണ്.

അതേസമയം കേരളത്തിലെ പ്രധാന മദ്യവിതരണ സ്ഥാപനമായ ബവ്റിജസ് കോർപ്പറേഷനിൽ നിന്നുള്ള വിറ്റുവരവ് നികുതി 982.59 കോടി രൂപ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബവ്കോയുടെ വിൽപ്പനയും സംസ്ഥാനത്തെ മൊത്തം കെജിഎസ്ടി വരുമാനവും വർധിച്ച സാഹചര്യത്തിൽ ബാർ ഹോട്ടലുകളിൽ നിന്നുള്ള നികുതി മാത്രം കുത്തനെ കുറഞ്ഞത് സംശയങ്ങൾക്ക് ഇടയാക്കുന്നു.

2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ബാറുകളും ബിയർ പാർലറുകളും ചേർന്ന് ഏകദേശം 1070 മദ്യശാലകളാണ് പ്രവർത്തിച്ചിരുന്നത്. പെഗ് അടിസ്ഥാനത്തിൽ മദ്യം വിൽക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കുറയാതെയും സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിൽ വലിയ ഇടിവ് രേഖപ്പെടുത്താതെയും ഇരിക്കുമ്പോൾ നികുതി വരുമാനത്തിൽ മാത്രം ഉണ്ടായ വൻ കുറവ് വിശദമായ പരിശോധന ആവശ്യപ്പെടുന്നതാണെന്നാണ് വിലയിരുത്തൽ.

കേരള ജനറൽ സെയിൽസ് ടാക്സ് (KGST) നിയമപ്രകാരം ബാർ ഹോട്ടലുകളും ബിയർ പാർലറുകളും മദ്യ വിറ്റുവരവിന്റെ 10 ശതമാനം വിറ്റുവരവ് നികുതിയായി അടയ്ക്കേണ്ടതാണ്. ഹോട്ടൽ ഉടമകൾ സമർപ്പിക്കുന്ന റിട്ടേണുകളും അക്കൗണ്ട് പുസ്തകങ്ങളും അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിക്കുന്നത്. എന്നാൽ ഈ കണക്കുകളുടെ ആധികാരികത പരിശോധിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്ന വിമർശനം നേരത്തെയും ഉയർന്നിരുന്നു.

മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം 2017-18 മുതൽ 2023-24 വരെയുള്ള കാലയളവിൽ വെറും 109 ബാർ ഹോട്ടലുകളിൽ മാത്രമാണ് പരിശോധന നടത്തിയിരുന്നത്. ഇതിൽ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഒരു ബാറിലും പരിശോധന നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ചുമത്താനും രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള നിയമപരമായ അധികാരങ്ങൾ സർക്കാരിനുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ പരിശോധനകൾ നടന്നിട്ടില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ മൊത്തം കെജിഎസ്ടി വരുമാനം 27,767.35 കോടി രൂപയിൽ നിന്ന് 29,425.71 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതിയിൽ 823.21 കോടി രൂപയും ബവ്കോയിൽ നിന്ന് 982.59 കോടി രൂപയും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് മദ്യവിഭാഗങ്ങളിൽ നിന്നുള്ള നികുതിയും 251.38 കോടി രൂപയിൽ നിന്ന് 406.66 കോടി രൂപയായി ഉയർന്നിട്ടുണ്ട്.

ഇത്തരം സാഹചര്യത്തിൽ ബാർ ഹോട്ടലുകളിൽ നിന്നുള്ള വിറ്റുവരവ് നികുതിയിൽ മാത്രം 100.61 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് നികുതി ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയെയും പരിശോധനാ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. തിരഞ്ഞെടുപ്പ് വർഷത്തിൽ സംഭവിച്ച ഈ വൻ കുറവിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Loading...