നികുതി പിരിവിലെ വീഴ്ചയ്ക്ക് പിന്നാലെ 'ഓപ്പറേഷൻ സ്റ്റോംലൈറ്റ്'; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് തിരിച്ചടിയോ? ബാർ ഹോട്ടലുകളിൽ ₹7.06 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

നികുതി പിരിവിലെ വീഴ്ചയ്ക്ക് പിന്നാലെ 'ഓപ്പറേഷൻ സ്റ്റോംലൈറ്റ്'; ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്ക് തിരിച്ചടിയോ? ബാർ ഹോട്ടലുകളിൽ ₹7.06 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ നികുതി പിരിവുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന വിമർശനങ്ങൾക്കും വരുമാന നഷ്ടത്തെക്കുറിച്ചുള്ള ആശങ്കകൾക്കും പിന്നാലെ സംസ്ഥാന ജിഎസ്‌ടി വകുപ്പ് നടത്തിയ 'ഓപ്പറേഷൻ സ്റ്റോംലൈറ്റ്' പരിശോധനയിൽ ₹70.73 കോടി രൂപയുടെ വിറ്റുവരവ് മറച്ചുവെച്ചതായും, ₹7.06 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായും കണ്ടെത്തി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബാർ ഹോട്ടലുകളിൽ നിന്നുള്ള നികുതി വരുമാനം മുൻ വർഷത്തേക്കാൾ ₹100.61 കോടി കുറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനവ്യാപകമായി പരിശോധന ശക്തമാക്കിയത്. ആദ്യഘട്ടത്തിൽ 38 ബാർ ഹോട്ടലുകളിൽ ജിഎസ്‌ടി ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് വിഭാഗങ്ങൾ പരിശോധന നടത്തി.

ജൂലൈ 10 വൈകിട്ട് ആരംഭിച്ച പരിശോധന ജൂലൈ 11 പുലർച്ചെവരെ നീണ്ടു. റിട്ടേണുകൾ സമയബന്ധിതമായി സമർപ്പിക്കാത്തതും വിറ്റുവരവ് കുറച്ച് രേഖപ്പെടുത്തിയതുമടക്കമുള്ള ക്രമക്കേടുകൾ കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. മുൻ വർഷങ്ങളിലെ രേഖകളും പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.

പരിശോധനയിൽ ചില ബാറുകളിൽ ടിഷ്യു പേപ്പറിലും സാധാരണ തുണ്ടുകടലാസിലുമാണ് ബിൽ നൽകിയിരുന്നതെന്ന് കണ്ടെത്തി. വിവിധ കൗണ്ടറുകളിലെ വില വ്യത്യാസം ഉപയോഗപ്പെടുത്തി കുറഞ്ഞ വിലയുടെ അടിസ്ഥാനത്തിൽ നികുതി കണക്കാക്കുന്ന രീതിയും ശ്രദ്ധയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്.

നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി സംശയിക്കുന്ന 200 ബാർ ഹോട്ടലുകളുടെ പട്ടിക ജിഎസ്‌ടി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. തുടർ പരിശോധനകൾക്കും നിയമനടപടികൾക്കും ശേഷം നികുതി, പലിശ, പിഴ എന്നിവ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.

നികുതി ഭരണത്തിൽ തുടർച്ചയായ നിരീക്ഷണവും സമയബന്ധിത എൻഫോഴ്‌സ്‌മെന്റ് നടപടികളും ഉണ്ടായിരുന്നുവെങ്കിൽ ഇത്തരത്തിൽ വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നേരത്തേ കണ്ടെത്താനാകുമായിരുന്നുവെന്ന അഭിപ്രായവും നികുതി രംഗത്ത് ഉയരുന്നുണ്ട്. അതിനാൽ ഓഡിറ്റ്, ഇന്റലിജൻസ്, എൻഫോഴ്‌സ്‌മെന്റ് സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും, സ്ഥിരമായ പരിശോധനകൾ ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഈ പരിശോധന വീണ്ടും ചൂണ്ടിക്കാട്ടുന്നതായാണ് വിലയിരുത്തൽ.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...

Also Read

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Loading...