സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

സർവീസിലിരിക്കെ മരിക്കുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിത നിയമനം: സർക്കാർ നിർണായക വിശദീകരണ ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: സർവീസിലിരിക്കെ മരണമടയുന്ന സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിതർക്കുള്ള സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് ഉണ്ടായിരുന്ന ആശയക്കുഴപ്പം നീക്കിക്കൊണ്ട് സർക്കാർ പുതിയ വിശദീകരണ ഉത്തരവ് പുറത്തിറക്കി. ജീവനക്കാരുടെ ആശ്രിത നിയമനത്തിന് അപേക്ഷിക്കേണ്ട സമയം, പ്രാബല്യതീയതി, യോഗ്യത എന്നിവയാണ് ഉത്തരവിലൂടെ വ്യക്തത വരുത്തിയിരിക്കുന്നത്.

സർക്കാർ ഉത്തരവ് പ്രകാരം 2026 മാർച്ച് 7-ന് പുറത്തിറക്കിയ ഉത്തരവിന് അതേ തീയതി മുതൽ പ്രാബല്യമുണ്ടാകും. അതിനുശേഷം സമർപ്പിക്കുന്ന അപേക്ഷകളാണ് പുതിയ വ്യവസ്ഥകൾ പ്രകാരം പരിഗണിക്കുക. അതിന് മുമ്പ് അപേക്ഷ നൽകിയവർക്ക് പുതിയ വ്യവസ്ഥകൾ പ്രകാരം വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടിവരും.

അതേസമയം, 2026 മാർച്ച് 7-ന് മുമ്പ് മരണമടഞ്ഞ സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിതർക്കും പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. സാധാരണ മൂന്ന് വർഷത്തിനുള്ളിൽ അപേക്ഷിക്കണമെന്ന വ്യവസ്ഥയിൽ, 2027 മാർച്ച് 6 വരെ അപേക്ഷ സമർപ്പിക്കാൻ അധിക സമയം അനുവദിക്കും.

ഈ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 2026 മാർച്ച് 7 വരെ നേടിയ വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷ പരിഗണിക്കുക. 2026 മാർച്ച് 7-ന് ശേഷം അപേക്ഷാ സമയപരിധി അവസാനിക്കുന്നവർക്കും 2027 മാർച്ച് 6 വരെ അപേക്ഷ നൽകാൻ അവസരമുണ്ടാകും. എന്നാൽ അവരുടെ കാര്യത്തിൽ നിശ്ചിത സമയപരിധിക്കുള്ളിൽ നേടിയ യോഗ്യതകൾ മാത്രമേ പരിഗണിക്കൂ.

കൂടാതെ, ആശ്രിത നിയമനത്തിനുള്ള സീനിയോറിറ്റി വാലിഡ് അപേക്ഷ സമർപ്പിച്ച തീയതി അടിസ്ഥാനമാക്കിയായിരിക്കും നിശ്ചയിക്കുകയെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.

സൂപ്പർന്യൂമററി ജീവനക്കാരുടെ ആശ്രിതർക്കുള്ള നിയമനവുമായി ബന്ധപ്പെട്ടിരുന്ന ആശയക്കുഴപ്പങ്ങൾ പരിഹരിക്കുന്നതിനും അപേക്ഷകരുടെ അവകാശങ്ങൾ വ്യക്തതയോടെ ഉറപ്പാക്കുന്നതിനുമാണ് പുതിയ വിശദീകരണ ഉത്തരവ് ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...

Also Read

ജിഎസ്ടി പരിഷ്കാരം: അറസ്റ്റ് അധികാരം ഒഴിവാക്കും, പ്രോസിക്യൂഷൻ പരിധി അഞ്ച് കോടിയാക്കും; റീഫണ്ട് നടപടികൾ വേഗത്തിലാക്കും

സഹകരണ ബാങ്കുകളിലേക്ക് ഇഡിയുടെ വ്യാപക പരിശോധന; വായ്പാ ക്രമക്കേടുകളും കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷണത്തിൽ

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

എഴുപുന്ന പഞ്ചായത്ത് കളിസ്ഥല ഭൂമി വാങ്ങൽ പരാതി: വിജിലൻസ് അന്വേഷണം ശക്തമാകുന്നു; പരാതിക്കാരനടക്കം നിർണായക മൊഴിയെടുത്തു

തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭ്യന്തര വിജിലൻസ് വിഭാഗം (Internal Vigilance Officer – IVO) അന്വേഷണം ശക്തമാക്കി.

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ഒറ്റ അപേക്ഷയിൽ ഒന്നിലധികം സ്ഥാപനങ്ങൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ; നിർദേശം കൗൺസിലിന്റെ പരിഗണനയിൽ

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ജിഎസ്ടി കസ്റ്റഡിയിൽനിന്ന് മൂന്നാമത്തെ ലോറിയും കടത്തി; വകുപ്പിന്റെ അറിവില്ലാതെ ഇതെങ്ങനെ സാധ്യമാകുന്നു?

ഒരേ രീതിയിൽ മൂന്നാമതും ആവർത്തിക്കുമ്പോൾ ഉത്തരവാദിത്തം ആരുടേതെന്ന ചോദ്യം ഒഴിവാക്കാനാവില്ല.

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ഒക്ടോബർ 7-ന് ജിഎസ്ടി കൗൺസിൽ യോഗം; ഇൻഷുറൻസ്, കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് ഐടിസി ഇളവ് പരിഗണനയിൽ

ജിഎസ്ടിയിൽ വൻ ഐടിസി ഇളവിന് നീക്കം; ഇൻഷുറൻസ്, ഔട്ട്‌ഡോർ കാറ്ററിങ്, ഫ്രീ സാമ്പിളുകൾക്ക് നികുതി ക്രെഡിറ്റ് ലഭിച്ചേക്കും

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം ; ആരൊക്കെ എവിടേക്ക്?

സംസ്ഥാന ജി.എസ്.ടി വകുപ്പിൽ വൻ അഴിച്ചുപണി; ആറ് ഡെപ്യൂട്ടി കമ്മീഷണർമാർക്ക് ജോയിന്റ് കമ്മീഷണറായി സ്ഥാനക്കയറ്റം, 24 പേർക്ക് സ്ഥലംമാറ്റം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

എഴുപുന്ന അംഗൻവാടി നിയമന വിവാദം ഹൈക്കോടതിയിൽ; റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ കേസിന്റെ അന്തിമവിധിക്ക് വിധേയം

ഏതൊരു നിയമനവും കേസിന്റെ അന്തിമഫലത്തിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

Loading...