കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം

കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം

കേരളത്തിൽ നിന്നുള്ള ജി.എസ്.ടി സമാഹരണം ഫെബ്രുവരിയിൽ 12 ശതമാനം വർദ്ധിച്ച് 2,326 കോടി രൂപയായെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. 2022 ഫെബ്രുവരിയിൽ നേടിയത് 2,074 കോടിയായിരുന്നു. ബഡ്‌ജറ്റിന്റെ പശ്ചാത്തലത്തിൽ ജനുവരിയിലെ സംസ്ഥാനതല സമാഹരണക്കണക്ക് കേന്ദ്രം പുറത്തു വിട്ടിരുന്നില്ല.

ഡിസംബറിൽ കേരളത്തിൽ നിന്ന് ലഭിച്ചത് 15 ശതമാനം വളർച്ചയോടെ 2,185 കോടി. നവംബറിൽ രണ്ട് ശതമാനം ഇടിവോടെ 2,094 കോടി. ഒക്‌ടോബറിൽ 29 ശതമാനം വളർച്ചയോടെ 2,485 കോടി. സെപ്തംബറിൽ 27 ശതമാനം വളർച്ചയോടെ 2,246 കോടിയും.

ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം കഴിഞ്ഞമാസം 12 ശതമാനം ഉയർന്ന് 1,49,577 കോടിയായി. തുടർച്ചയായ 12-ാം മാസമാണ് സമാഹരണം 1.4 ലക്ഷം കോടി കടന്നത്.

കഴിഞ്ഞ മാസത്തെ സമാഹരണത്തിൽ 27,662 കോടി കേന്ദ്ര ജി.എസ്.ടിയും 34,915 കോടി സംസ്ഥാന ജി.എസ്.ടിയും 75,069 കോടി ഐ.ജി.എസ്.ടിയുമാണ്. സെസ് ഇനത്തിൽ 11,931 കോടിയും ലഭിച്ചു.
കഴിഞ്ഞമാസവും ഏറ്റവുമധികം ജി.എസ്.ടി സമാഹരിച്ചത് മഹാരാഷ്‌ട്രയിൽ. 22,349 കോടി. 10,809 കോടി രൂപയുമായി കർണാടകയാണ് രണ്ടാമത്.

സമാഹരണം ഇതുവരെ

(നടപ്പുവർഷത്തെ ദേശീയ സമാഹരണം, തുക ലക്ഷം കോടിയിൽ)

 ഏപ്രിൽ : 1.67
 മേയ് : 1.40
 ജൂൺ : 1.44
 ജൂലായ് : 1.48
 ആഗസ്‌റ്റ് : 1.43
 സെപ്തംബർ : 1.47
 ഒക്‌ടോബർ : 1.51
 നവംബർ : 1.45
 ഡിസംബർ : 1.49
 ജനുവരി : 1.57
 ഫെബ്രുവരി : 1.49
(ഏപ്രിലിലെ 1.67 ലക്ഷം കോടിയാണ് ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സമാഹരണം)

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...