വ്യാജ രേഖകളുണ്ടാക്കി കമ്പനി രജിസ്റ്റര്‍ ചെയ്തത് ജി എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് രണ്ടുകോടിയതുടെ ജി എസ് ടി തട്ടിപ്പ്

വ്യാജ രേഖകളുണ്ടാക്കി കമ്പനി രജിസ്റ്റര്‍ ചെയ്തത് ജി എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് രണ്ടുകോടിയതുടെ ജി എസ് ടി തട്ടിപ്പ്

ഹോട്ടലുടമയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ടു കോടിയുടെ ജി എസ് ടി തട്ടിപ്പ് നടത്തി ബംഗാള്‍ സ്വദേശി പിടിയില്‍. വെസ്റ്റ് ബംഗാള്‍ കൊല്‍ക്കത്ത നോര്‍ത്ത് 24 പര്‍ഗാനാസില്‍ സഞ്ജയ് സിംഗ് (43) നെയാണ് ആലുവ സൈബര്‍ പോലീസ് സ്റ്റേഷന്‍ ടീം അറസ്റ്റ് ചെയ്തത്. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ട് കമ്പനികളാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം ഈ കമ്പനികളുടെ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് രണ്ടുകോടിയതുടെ ജി എസ് ടി തട്ടിപ്പ് നടത്തിയതായാണ് പൊലീസ് പറയുന്നത്.

സജിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളില്‍ നിന്ന് നിരവധി സ്ഥാപനങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തിയതായി രേഖകളുണ്ടാക്കിയാണ് തട്ടിപ്പ്. ജി.എസ്.ടി ഓഫീസില്‍ നിന്ന് രണ്ട് കോടി രൂപയുടെ ബാധ്യതാ നോട്ടീസ് വന്നപ്പോഴാണ് സജി സംഭവം അറിയുന്നത്. തുടര്‍ന്ന് ബിനാനിപുരം സേറ്റഷനില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം നല്‍കുകയിും, തുടര്‍ന്ന് കേസ് സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു. എസ്.പി.വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ നിന്നും സജ്ഞയ് സിംഗിനെ സാഹസികമായി പിടികൂടുകയുമായിരുന്നു.

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...