ഇനി ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ വായിക്കാം; 'ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ' എന്ന പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ന് എറണാകുളത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു

ഇനി ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ വായിക്കാം; 'ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ' എന്ന പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ന് എറണാകുളത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു

കൊച്ചി: ജിഎസ് ടി യിലെ നിയമ സംഹിതകൾ വിശദീകരിച്ചുകൊണ്ട് അഡ്വ. കെ.എസ് ഹരിഹരനും അഡ്വ. ഹരിമ ഹരനും ചേർന്ന് തയ്യാറാക്കിയ 'ജി എസ് ടി നിയമങ്ങൾ മലയാളത്തിൽ' എന്ന പുസ്തകത്തിന്റെ പരിഷ്ക്കരിച്ച പതിപ്പ് ഇന്ന് എറണാകുളത്ത് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

ജിഎസ് ടി ജോയിന്റ് കമ്മീഷണർ ബി പ്രമോദും, ധനം ദ്വൈവാരികയുടെ മുഖ്യ പത്രാധിപർ കുര്യൻ അബ്രഹാമും ചേർന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.

ജി എസ് ടി-യെ ക്കുറിച്ച് വളരെ ലളിതമായ ഭാഷയിൽ മലയാളത്തിൽ വിശദീകരിക്കുന്ന ഈ പുസ്തകം വളരെ വിലപ്പെട്ട ഒന്നാണെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ പ്രമോദ് അഭിപ്രായപ്പെട്ടു.

സി ജി എസ് ടി, ഐ ജി എസ് ടി ആക്റ്റുകൾ ലളിതമായ പരിഭാഷയിൽ പ്രത്യേക അനുബന്ധങ്ങൾ ചേർത്ത് തയ്യാറാക്കിയ ഈ പുസ്തകം മലയാളത്തിലെ ഈ രംഗത്തെ ആദ്യ സംരംഭമാണ്. ഓരോ വിഭാഗത്തിന് കീഴിലും സർക്കുലർ, നോട്ടിഫിക്കേഷനുകൾ എന്നിവയുടെ വിശദാംശങ്ങളും ബിസിനസ് മേഖലകൾ തരം തിരിച്ചുള്ള വിവരണവുമെല്ലാം നൽകിയിട്ടുണ്ട്. ഇതിന്റെ ആദ്യ പതിപ്പ് 2022 ആഗസ്റ്റിൽ പുറത്തിറങ്ങിയിരുന്നു. 

അഡ്വ. ഹരിഹരന്റെ പുസ്തകം എല്ലാവർക്കും ഗുണപ്രദമായ ഒന്നാണെന്ന് കുര്യൻ എബ്രഹാം പറഞ്ഞു. ജി എസ് ടി ഇന്ന് എല്ലാ മേഖലയിലും സജീവമായിക്കഴിഞ്ഞു. സർക്കാരിന് അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ഓരോ മാസവും കൂടി വരികയാണ്. എന്നാൽ, എങ്ങനെ ജി എസ് ടി ഫയൽ ചെയ്യണമെന്നതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നു. അത് അകറ്റാൻ ഹരിഹരന്റെ ഈ പുസ്തകത്തിന് സാധിക്കും, കുര്യൻ എബ്രഹാം തുടർന്നു.

തുടർന്ന് നടന്ന ചർച്ചയിൽ 'രാജ്യം കെട്ടിപ്പടുക്കുന്നതിൽ പ്രൊഫെഷണൽസിന്റെ പങ്ക്' എന്ന വിഷയത്തെ ആധാരമാക്കി ജോണി ആൻഡ് അസോസിയേറ്റ്സിന്റെ മാനേജിങ് പാർട്ട്ണർ പി ജെ ജോണി പള്ളിവാതുക്കൽ (സി എ) ദീർഘമായി സംസാരിച്ചു. പ്രൊഫെഷണൽസ് സമൂഹത്തിൽ കൂടുതൽ ഇടപെടണമെന്ന് കാര്യകാരണ സഹിതം വിശദീകരിച്ച പി ജെ ജോണി സാമൂഹ്യ പ്രതിബദ്ധത പൊതുവെ കുറഞ്ഞു വരുന്നതായാണ് ഇപ്പോൾ കണ്ടുവരുന്നതെന്നു ചൂണ്ടിക്കാട്ടി. കുടുംബങ്ങൾക്കുള്ളിലെ തർക്കങ്ങൾ പോലും ഇക്കാലത്ത് ഉയർന്നു വരുന്നതിന്റെ പ്രധാന കാരണം ഒരു വിൽപത്രം ഉണ്ടാക്കാൻ പോലും ആരും മിനക്കെടാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ പോളിസിയെക്കുറിച്ചൊന്നും പലർക്കുമറിയില്ല; അവർക്ക് അതൊക്കെ വിശദീകരിച്ചു കൊടുക്കാൻ പ്രൊഫെഷണൽസ് സമയം കണ്ടെത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ബാബു എബ്രഹാം കള്ളിവയലിൽ (സിഎ) അഡ്വ. ഹരിഹരന്റെ പുസ്തകം ജി എസ് ടിയെക്കുറിച്ച് എല്ലാ വിവരങ്ങളും പങ്കുവെക്കുന്നതായി പറഞ്ഞു. 

ടാക്സ് കൺസൽട്ടൻറ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ ചെയർമാനായ എ എൻ പുരം ശിവകുമാർ നമ്മുടെ രാജ്യത്ത് ദീർഘ വീക്ഷണമില്ലാത്ത വികസനമാണ് ഇപ്പോൾ കണ്ടുവരുന്നതെന്ന് ചൂണ്ടിക്കാട്ടി. അഞ്ചു വര്ഷത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ നമ്മുടെ ഭരണകർത്താക്കൾക്കാകുന്നില്ല; അത് എല്ലാ കാര്യത്തിലും അങ്ങനെ തന്നെ. അതിന്റെ പാകപ്പിഴകൾ സമൂഹത്തിൽ ധാരാളം കാണാനുണ്ട്, അദ്ദേഹം പറഞ്ഞു. 

ജി എസ് ടി മൂലം കച്ചവടക്കാർ ധാരാളം പ്രാശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഓൾ ഇന്ത്യ ട്രേഡേഴ്സ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ് പി.വെങ്കിട്ടരാമയ്യർ പറഞ്ഞു. അതൊന്നും പരിഹരിക്കാൻ സർക്കാർ മുതിരുന്നില്ല. ഓരോ പ്രാവശ്യവും പുതിയ ഭേദഗതികൾ വരുന്നതല്ലാതെ ജി എസ് ടി കൗൺസിലിന് ഇതുവരെ വ്യക്തമായ ഒരു കാഴ്ചപ്പാട് ഇല്ല എന്നും വെങ്കിട്ടരാമയ്യർ എടുത്തു പറഞ്ഞു. ഓരോ മാസവും ജി എസ് ടി പിരിവ് കൂടുന്നതിൽ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്ന ധനമന്ത്രി കച്ചവടക്കാരോട് ഒരു ഭംഗി വാക്ക് പോലും പറയുന്നില്ല എന്നത് അപലപനീയമാണ്, അദ്ദേഹം രോഷം കൊണ്ടു.  

ടാക്സ് കേരള ചീഫ് എഡിറ്റർ വിപിൻ കുമാർ, കേരള മർച്ചന്റ് ചേംബർ പ്രസിഡന്റ മുഹമ്മദ് സഗീർ,  ജി എസ് ടി പ്രാക്റ്റിഷണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ വി പ്രതാപൻ, അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്റ്റിഷണേഴ്‌സ് സ്റ്റേറ്റ് പ്രസിഡന്റ ബാലചന്ദ്രൻ, കേരള സ്മാൾ സ്‌കയിൽ ഇൻഡസ്ട്രീസ് അസോസോയേഷൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോസ്, അഡ്വ. പി എഫ് ജോയ്, ഗോൾഡ് ഹാൾമാർക്കിങ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ ജെയിംസ് ജോസ്, ഓൾ കേരള ജി എസ് ടി പ്രാക്റ്റിഷണേഴ്‌സ് അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡന്റ പി എ ബാലകൃഷ്ണൻ, ബേക്കറി അസോസിയേഷൻ സ്റ്റേറ്റ് ലീഡർ ശങ്കരൻ, എ ടി പി ഡിസ്ട്രിക്ട് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, എ കെ ഡി എ സ്റ്റേറ്റ് ലീഡർ കെ എം ജോൺ, കെ ഇ ടി എ ലീഡർ ടി ജെ കൃഷ്ണകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 

പ്രകൃതി സ്നേഹം മനുഷ്യ സ്നേഹമാണെന്നും ഒരു മാസം ഒരു വൃക്ഷം നടുക എന്ന ഉദ്യമത്തിന് എല്ലാവരും തയ്യാറാവണമെന്നും ഹരിഹരൻ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.

Also Read

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

ജിഎസ്ടി ഇന്റലിജൻസ് പരിശീലനം: സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്കായി റസിഡൻഷ്യൽ ക്യാമ്പ് പ്രഖ്യാപിച്ച് പ്രത്യേക കമ്മീഷണറുടെ ഉത്തരവ്

കേന്ദ്ര-സംസ്ഥാന ഏജൻസികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അനുഭവസമ്പന്നരായ ഫാക്കൽറ്റികൾ പങ്കെടുക്കുന്ന ഈ പരിശീലനം

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

ജിഎസ്ടി;ഇന്‍ഫോപാര്‍ക്കിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അഭിനന്ദനം: വര്‍ഷം തോറും 66 കോടി റിട്ടേണുകളാണ് രാജ്യത്ത് ഫയല്‍ ചെയ്യുന്നത്.

വിവിധ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് അനുമോദനപത്രത്തിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്.

മോഹൻലാൽക്ക് ഏറ്റവും കൂടുതൽ ജി.എസ്.ടി അടച്ചതിനുള്ള ബഹുമതി — സംസ്ഥാന ധനമന്ത്രി കെ. എൻ. ബാലഗോപാലിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

Loading...