ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം; ജൂലൈ 31 അവസാന അവസരം

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ട് ദിവസം മാത്രം; ജൂലൈ 31 അവസാന അവസരം

ന്യൂഡൽഹി: വ്യക്തിഗത ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി രണ്ട് ദിവസം മാത്രം. ഐടിആർ-1, ഐടിആർ-2 ഫോമുകൾ സമർപ്പിക്കുന്ന നികുതിദായകർക്ക് 2026 ജൂലൈ 31 വരെയാണ് റിട്ടേൺ ഫയൽ ചെയ്യാൻ അവസരം. ഇതുവരെ സമയപരിധി നീട്ടിയതായി ഔദ്യോഗിക അറിയിപ്പില്ല.

നിശ്ചിത സമയത്തിനുള്ളിൽ റിട്ടേൺ സമർപ്പിക്കാത്തവർക്ക് ഡിസംബർ 31 വരെ ബിലേറ്റഡ് റിട്ടേൺ സമർപ്പിക്കാമെങ്കിലും ലേറ്റ് ഫീസ് നൽകേണ്ടിവരും. വാർഷിക വരുമാനം ₹5 ലക്ഷത്തിന് മുകളിലുള്ളവർക്ക് ₹5,000 വരെയും ₹5 ലക്ഷം വരെ വരുമാനമുള്ളവർക്ക് ₹1,000 വരെയും പിഴ ബാധകമാണ്.

റിട്ടേൺ സമർപ്പിച്ച ശേഷം വിവരങ്ങളിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ 2027 മാർച്ച് 31 വരെ റിവൈസ്ഡ് റിട്ടേൺ സമർപ്പിക്കാം. എന്നാൽ ഡിസംബർ 31-ന് ശേഷമാണ് തിരുത്തൽ റിട്ടേൺ നൽകുന്നതെങ്കിൽ ലേറ്റ് ഫീസ് ബാധകമാകും.

അവസാന ദിവസങ്ങളിൽ പോർട്ടലിൽ തിരക്കും സാങ്കേതിക തടസ്സങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം റിട്ടേൺ സമർപ്പിക്കണമെന്ന് നികുതി വിദഗ്ധർ നിർദേശിക്കുന്നു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GArY6otRpYTLMYpEtb9fwq

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...

Also Read

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

ഉയർന്ന മൂല്യമുള്ള ഇടപാടുകൾ ആദായനികുതി വകുപ്പിന്റെ സ്‌കാനറില്‍; സൂക്ഷ്മപരിശോധനയ്ക്ക് സാധ്യത

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

Loading...