മാർച്ച് 31 വരെ ആദായനികുതി ഓഫീസുകളും ബാങ്കുകളും പ്രവർത്തിക്കും: നികുതിദായകർക്ക് സൗകര്യം

ന്യൂഡൽഹി: 2025-ലെ സാമ്പത്തിക വർഷം മാർച്ച് 31-ന് അവസാനിക്കുന്നതിനിടെ, രാജ്യത്താകെ നികുതിദായകർക്ക് സേവനം ഉറപ്പാക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ടു പോവുന്നു. ആഴ്ചാന്ത്യവും ഈദ്-ഉൽ-ഫിത്തറുമായിട്ടും, മാർച്ച് 29, 30, 31 തീയതികളിൽ എല്ലാ ആദായനികുതി ഓഫീസുകളും പ്രവർത്തിക്കുമെന്ന് കേന്ദ്ര ആദായനികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്.
തുടർന്ന്, സർക്കാരിന്റെ നിർദ്ദേശപ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മാർച്ച് 31-ന് സർക്കാർ ബിസിനസ് കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്കുകളും തുറന്നിരിക്കണമെന്ന് നിർദേശിച്ചിട്ടുമുണ്ട്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം ബാങ്കിങ് ഇടപാടുകൾക്കും നികുതി അടച്ചുതീർക്കലിനും സാധ്യത ലഭ്യമാക്കാനാണ് തീരുമാനം.
ഇതനുസരിച്ച്, നികുതി ഫയലിംഗിന് തയ്യാറെടുക്കുന്ന ബിസിനസ്സുകൾക്കും വ്യക്തികൾക്കും അവസാന സമയത്തിലെ സേവനം ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനത്തോടൊപ്പം ഓഫീസ് സേവനവും ലഭ്യമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഐ.ടി. റിട്ടേണുകൾ, ടാക്‌സ് ഡ്യൂസ്, അഡ്‌വാൻസ് ടാക്‌സ്, ഐടി ആക്ടിൽ ഉൾപ്പെടുന്ന മറ്റ് നടപടിക്രമങ്ങൾ എന്നിവ അവസാന സമയത്തും പൂർത്തിയാക്കാൻ അവസരമാകും.
ഇതിനൊപ്പം, ബാങ്ക് പ്രവർത്തനം തുടർന്നുകൊണ്ടിരിയ്ക്കുന്നതിനാൽ ചെക്കുകളും ഡിമാൻഡ് ഡ്രാഫ്റ്റുകളും ക്ലിയറാവാനും മാർച്ച് 31-നുള്ള ഇടപാടുകൾ രജിസ്റ്റർ ചെയ്യാനും ഉപഭോക്താക്കൾക്ക് സൗകര്യം ലഭിക്കും.
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/E1iLFZYo4fn9UNWi4asvKA
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....