ആദായനികുതി ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ആദായനികുതി  ഇ-ഫയലിംഗ്എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹായിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും

ഐടിആർ എളുപ്പത്തിൽ ഫയൽ ചെയ്യാൻ സഹാഹിക്കുന്ന പുതിയ ഓൺലൈൻ പോർട്ടൽ ഉടൻ ലോഞ്ച് ചെയ്യും. ഒട്ടേറെ മികച്ച ഫീച്ചറുകളും പോർട്ടലിൽ ഉണ്ടായിരിക്കും. നികുതിദായകർക്ക് നേരിട്ട് ഐടിആർ ഫയൽ ചെയ്യുന്നതിനും വിവിധ ആദായനികുതി ഫോമുകൾ സമർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

നികുതിയുമായി ബന്ധപ്പെട്ട മറ്റ് നിരവധി സേവനങ്ങളും പോർട്ടലിലൂടെ ലഭ്യമാകും.

പുതിയ ഐടിആർ ഇ-ഫയലിംഗ് 3.0 പോർട്ടൽ നികുതിദായകർക്ക് കൂടുതൽ സൗകര്യപ്രദമായിരിക്കും എന്ന് ആദായ നികുതി വകുപ്പ് സൂചിപ്പിക്കുന്നു. ഈ മാസം ആദ്യം ഇതുമായി ബന്ധപ്പെട്ട സർക്കുല‍ർ പുറത്തിറക്കിയിരുന്നു.

നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്യാം എന്നു മാത്രമല്ല കേന്ദ്രീകൃത പ്രോസസ്സിംങ് സെൻ്ററും ഉണ്ടായിരിക്കും. ഇത് ഇ-ഫയലിംഗ് പോർട്ടലീലൂടെ സമർപ്പിച്ച റിട്ടേണുകളുടെ നടപടിക്രമങ്ങളിലെ വേഗതയും കാര്യക്ഷമതയും ഉറപ്പാക്കും.

നികുതിദായകർക്ക് അവരുടെ ആദായനികുതി റിട്ടേണുകൾ ഇലക്ട്രോണിക് ആയി സമർപ്പിക്കാനാകും. നിയമപരമായി തന്നെ ഫോമുകൾ ഫയൽ ചെയ്യാം. പ്രോസസ്സിംഗ് സെൻ്റർ വരുന്നത് നടപടിക്രമങ്ങളും എളുപ്പമാക്കും.

അഭിപ്രായം രേഖപ്പെടുത്താം

പോർട്ടലിലൂടെയുള്ള ഉപയോക്താക്കളുടെ അനുഭവങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആദായ നികുതി വകുപ്പ് പൊതുജനങ്ങളുടെയും ഓഹരി ഉടമകളുടെയും അഭിപ്രായം ക്ഷണിച്ചു. നികുതിദായകർ, നികുതി പ്രൊഫഷണലുകൾ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും.

ആദായനികുതി കമ്മീഷണർ റാങ്കിലുള്ള ഒരു മുതിർന്ന ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ അഭിപ്രായങ്ങൾ ശേഖരിക്കും. നിലവിലുള്ള സംവിധാനത്തിൻ്റെ പോരായ്മകൾ പരിഹരിക്കുന്നതിനായി പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിർദ്ദേശം ലഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ കമ്മിറ്റി ശുപാർശകൾ നൽകണം

ഗുണങ്ങൾ ഒട്ടേറെ

പുതിയ പദ്ധതി നടപ്പിലാക്കുന്നത് നികുതിദായകർക്ക് പല തരത്തിൽ പ്രയോജനം ചെയ്യും.

പരാതികൾ കുറയാൻ സംവിധാനം സഹായകരമാണ്. സാങ്കേതികവിദ്യയുടെ പിൻബലത്തോടെ മികച്ച പോർട്ടൽ രൂപകൽപ്പന ചെയ്യുന്നത് പരാതികളിൽ ഗണ്യമായ കുറവുണ്ടാക്കും.

കൂടുതൽ കാര്യക്ഷമമായ പോർട്ടൽ നികുതിദായകർക്കും ആശ്വാസമാകും. റിട്ടേണുകൾ എളുപ്പത്തിൽ ഓൺലൈനായി സമർപ്പിക്കാനായാൽ റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ എണ്ണമുയരാം. റീഫണ്ട് വേഗത്തിലാകാനും പോർട്ടൽ സഹായിക്കും.

വരും വർഷങ്ങളിൽ ആദായ നികുതി വകുപ്പിൻ്റെയും നികുതിദായകരുടെയും പ്രവർത്തനങ്ങളിൽ നിർണായക മാറ്റം കൊണ്ടുവരാൻ കെൽപ്പുള്ളതാണ് പദ്ധതി.

ഒക്‌ടോബർ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ ഒരാഴ്‌ചയ്‌ക്കകം തന്നെ ആദായനികുതി കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപീകരിക്കുമെന്ന് ഐടി വകുപ്പ് അറിയിച്ചിരുന്നു..

Also Read

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

187 സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവ് അനുവദിച്ച് വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

ചാരിറ്റബിൾ സ്ഥാപനത്തിന് 12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഇൻകം ടാക്‌സ് അപ്പെലേറ്റ് ട്രൈബ്യൂണൽ കൊച്ചി

12AA രജിസ്ട്രേഷൻ ഇല്ലെങ്കിൽ കെട്ടിട ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകൾക്ക് നികുതി ബാധ്യതയുണ്ടെന്ന് ഐടിഎടി കൊച്ചി

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

തെറ്റായ വിലാസത്തിൽ നോട്ടീസ് നൽകിയതിന്റെ പേരിൽ അസസ്മെന്റ് അസാധുവായി പ്രഖ്യാപിച്ചു: ഐടിഎടി പൂനെ

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

കെജിഎസ്ടി: 14 വർഷം കഴിഞ്ഞ് നൽകിയ നോട്ടീസ് റദ്ദാക്കിയത് ശരിവെച്ച് ഹൈക്കോടതി അപ്പീൽ തള്ളി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

വിലാസ പിശക്: ബോംബെ ഹൈക്കോടതി ആദായനികുതി നോട്ടീസുകൾ റദ്ദാക്കി, നികുതിദായകക്ക് പുതുതായി അവസരം നൽകി

ആദായനികുതി വകുപ്പ് പുറപ്പെടുവിച്ച സെക്ഷൻ 263 ഉത്തരവ് ക്ലോസ്ഡ് റിമാൻഡ് അല്ലെന്ന് കേരള ഹൈക്കോടതി; അസസ്സിക്ക് അപ്പീൽ നല്‍കാമെന്ന് വിധി

FY 2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ്: Balance Sheet, Profit and Loss Account, എന്നിവയിൽ മാറ്റം

FY 2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ്: Balance Sheet, Profit and Loss Account, എന്നിവയിൽ മാറ്റം

2024-25 മുതൽ നോൺ-കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കായി പുതിയ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ് ഫോർമാറ്റ് നിർബന്ധം

Loading...