ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് വേണ്ട; ശുപാര്‍ശയുമായി നീതി ആയോഗ്

ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് റോഡ് ടാക്‌സ് വേണ്ട; ശുപാര്‍ശയുമായി നീതി ആയോഗ്

സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതുസംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് അറിയിച്ചു. നിലവില്‍ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിരക്കാണ് റോഡ് ടാക്‌സായി ഈടാക്കുന്നത്.വ്യത്യസ്ത വിലയുളള വാഹനങ്ങളുടെ റോഡ് ടാക്‌സും ഭിന്നമാണ്. കഴിഞ്ഞ വര്‍ഷം റോഡ് ടാക്‌സ് 12 ശതമാനമായി ഏകീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. രാജ്യത്ത് ഒറ്റ നികുതി ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.

ഇലക്‌ട്രിക് വാഹനങ്ങളുടെ വില മറ്റു വാഹനങ്ങള്‍ക്ക് തുല്യമായി മാറ്റുന്നതിന്റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചുവരുന്നതെന്ന് അനില്‍ കാന്ത് പറഞ്ഞു. ഭാവിയില്‍ ഫോസില്‍ ഇന്ധനത്തെ ആശ്രയിച്ചുളള വാഹനങ്ങള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും. പകരം ഇലക്‌ട്രിക് വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കും. നിലവിലുളള എണ്ണവിതരണ കമ്ബനികളുടെ പേര് തന്നെ ഊര്‍ജ കമ്ബനികള്‍ എന്ന തരത്തിലേക്ക് മാറുമെന്നും അനില്‍ കാന്ത് പറഞ്ഞു.

Also Read

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

ദീപാവലിക്ക് ഇരട്ട സന്തോഷം: ജിഎസ്ടിയിൽ വൻ ഇളവ് പ്രഖ്യാപിച്ച് മോദി – പുതിയ തലമുറ നികുതി പരിഷ്കാരങ്ങൾ വരുന്നു

നിരക്കുകളിൽ വൻ കുറവ് ഉൾപ്പെടുന്ന പുതുതലമുറ നികുതി പരിഷ്കാരങ്ങൾ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്തു.

Loading...