സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ശക്തമായ നടപടി; 100 ദിന കർമ്മപദ്ധതിയിൽ ഭരണപരിഷ്‌കാരത്തിന് പ്രത്യേക പദ്ധതി

സഹകരണ മേഖലയിലെ അഴിമതിക്കെതിരെ ശക്തമായ നടപടി; 100 ദിന കർമ്മപദ്ധതിയിൽ ഭരണപരിഷ്‌കാരത്തിന് പ്രത്യേക പദ്ധതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ സഹകരണ മേഖലയിലെ അഴിമതി, ക്രമക്കേട്, പണാപഹരണം എന്നിവ തടയുന്നതിനായി സമഗ്ര ഭരണപരിഷ്‌കാര പദ്ധതി ഉൾപ്പെടുത്തി. സഹകരണ വകുപ്പ് പ്രസിദ്ധീകരിച്ച പദ്ധതിപ്രകാരം, സഹകരണ നിയമത്തിലെ 65, 66, 68 വകുപ്പുകൾ പ്രകാരമുള്ള അന്വേഷണങ്ങളും പരിശോധനകളും കൂടുതൽ ഊർജിതമാക്കുകയും, ക്രമക്കേടുകൾ കണ്ടെത്തുന്ന കേസുകളിൽ സർചാർജ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി ഉത്തരവാദികളിൽ നിന്ന് ഈടാക്കേണ്ട തുക വേഗത്തിൽ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.

പദ്ധതിയുടെ ഭാഗമായി സഹകരണ സംഘം രജിസ്ട്രാർ തലത്തിൽ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തി അന്വേഷണങ്ങളുടെയും പരിശോധനകളുടെയും പുരോഗതി നേരിട്ട് നിരീക്ഷിക്കാനാണ് തീരുമാനം. ഇതിലൂടെ കേസുകളുടെ തീർപ്പാക്കലിൽ കാലതാമസം ഒഴിവാക്കി കൂടുതൽ ഉത്തരവാദിത്തത്തോടെയും സുതാര്യതയോടെയും നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.

ഭരണപരിഷ്‌കാരത്തിന്റെ ഭാഗമായി നിലവിൽ ഉപയോഗിക്കുന്ന CIMA (Co-operative Inspection Mobile Application) കൂടുതൽ വിപുലീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. വിശദമായ പരിശോധനാ സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തി, പരിശോധനാ നടപടികൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുകയാണ് ലക്ഷ്യം. ഇതുവഴി പരിശോധനാ റിപ്പോർട്ടുകളുടെ കൃത്യത വർധിപ്പിക്കാനും തത്സമയ നിരീക്ഷണം സാധ്യമാക്കാനും കഴിയും.

സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ, അഴിമതി, പണാപഹരണം തുടങ്ങിയ പരാതികളിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള ഭരണസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ സഹകരണ മേഖലയിലെ പൊതുജന വിശ്വാസം വർധിപ്പിക്കാനും ധനകാര്യ അച്ചടക്കം ഉറപ്പാക്കാനും സർക്കാർ ലക്ഷ്യമിടുന്നതായി വിലയിരുത്തപ്പെടുന്നു.

അതേസമയം, സഹകരണ മേഖലയിലെ ഭരണപരിഷ്‌കാരങ്ങൾക്ക് 100 ദിന കർമ്മപദ്ധതിയിൽ വ്യക്തമായ പ്രവർത്തനപദ്ധതി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സായ സംസ്ഥാന ജിഎസ്‌ടി (SGST) വകുപ്പിനും സമാനമായ ഭരണപരിഷ്‌കാരങ്ങളും സമയബന്ധിത കർമ്മപദ്ധതികളും പ്രഖ്യാപിക്കണമെന്ന ആവശ്യവും നികുതി മേഖലയിലും വ്യാപാര രംഗത്തും ഉയരുന്നുണ്ട്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GJGpmiNETfoFZ6GzhbUCfd

ടാക്സ് കേരള വായിക്കൂ....വരിക്കാരാകൂ...

Also Read

ഇൻകം ടാക്സ് റിട്ടേൺ സമർപ്പിക്കാൻ ഇനി നാല് ദിവസം മാത്രം; ഓഡിറ്റ് ഇല്ലാത്ത ബിസിനസ്സുകാർക്കും പ്രൊഫഷണലുകൾക്കും അവസാന തീയതി ഓഗസ്റ്റ് 31

കമ്പനികൾക്ക് കുടിശ്ശിക തീർക്കാൻ ഇനി ദിവസങ്ങൾ മാത്രം; സി.സി.എഫ്.എസ്. ആനുകൂല്യം ഓഗസ്റ്റ് 31-ന് അവസാനിക്കും

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശത്തേക്ക് വൻതുക പണമയക്കൽ; 394 സ്ഥാപനങ്ങളും 36 നികുതി വിദഗ്ധരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിൽ

വിദേശ പണമയക്കലിൽ രാജ്യവ്യാപക പരിശോധന മുന്നൂറ്റി തൊണ്ണൂറ്റിനാല് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

സംസ്ഥാന ഭാഗ്യക്കുറി ഓഫീസുകളിൽ ഫെഡറൽ ബാങ്ക് ഡിജിറ്റൽ സംവിധാനം; പണസ്വീകരണം കൂടുതൽ സുരക്ഷിതവും ചെലവില്ലാതെയും

പി.ഒ.എസ് സംവിധാനം വഴി പണമടച്ചാൽ തുക നേരിട്ട് ട്രഷറി ഹെഡിലേക്ക് സുരക്ഷിതമായി ക്രെഡിറ്റ് ചെയ്യപ്പെടും

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

Loading...