വല്ലാർപാടം തുറമുഖത്ത് കണ്ടെയ്‌നർ സ്കാനിങ്ങിനെതിരെ സമരം ശക്തം; രണ്ടാം ദിവസവും ചരക്കുനീക്കം തടസ്സപ്പെട്ടു

വല്ലാർപാടം തുറമുഖത്ത് കണ്ടെയ്‌നർ സ്കാനിങ്ങിനെതിരെ സമരം ശക്തം; രണ്ടാം ദിവസവും ചരക്കുനീക്കം തടസ്സപ്പെട്ടു

കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിലെ സ്കാനിങ് സംവിധാനവുമായി ബന്ധപ്പെട്ട ആരോഗ്യസുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കണ്ടെയ്‌നർ ഡ്രൈവർമാരും തൊഴിലാളി യൂണിയനുകളും ആരംഭിച്ച സമരം രണ്ടാം ദിവസവും തുടരുന്നു. നവംബർ ഒമ്പതിന് ആരംഭിച്ച പ്രതിഷേധത്തെ തുടർന്ന് സ്കാനിങ്ങിന് വിധേയമാകേണ്ട കണ്ടെയ്‌നറുകളുടെ നീക്കം പൂർണമായി നിലച്ചതായും തുറമുഖ പ്രവർത്തനങ്ങൾ ഗുരുതരമായി തടസ്സപ്പെട്ടതായും തൊഴിലാളി സംഘടനകൾ അറിയിച്ചു. സ്കാനിങ് ആവശ്യമില്ലാത്ത കണ്ടെയ്‌നറുകളുടെ കയറ്റിറക്ക് മാത്രമാണ് തുടരുന്നത്.

കണ്ടെയ്‌നർ സ്കാനിങ് നടപടികൾക്കല്ല, സ്കാനിങ് സമയത്ത് ഡ്രൈവർമാർ തന്നെ വാഹനമോടിച്ച് സ്കാനറിലൂടെ കടന്നുപോകേണ്ടിവരുന്ന രീതിക്കാണ് എതിർപ്പെന്ന് തൊഴിലാളികൾ വ്യക്തമാക്കി. നേരത്തെ 100 കണ്ടെയ്‌നറുകളിൽ പത്തോളം എണ്ണം മാത്രമാണ് പരിശോധനയ്ക്ക് തിരഞ്ഞെടുത്തിരുന്നതെന്നും പുതിയ ക്രമീകരണത്തിൽ കൂടുതൽ കണ്ടെയ്‌നറുകൾ സ്കാൻ ചെയ്യേണ്ടിവരുന്നതായും അവർ ആരോപിക്കുന്നു. ഇതോടെ ചില ഡ്രൈവർമാർക്ക് ദിവസേന എട്ടും ഒൻപതും തവണ സ്കാനറിലൂടെ കടന്നുപോകേണ്ട സാഹചര്യമാണുള്ളത്. സ്കാനിങ് കൃത്യമായി ലഭിക്കാത്തതിനാൽ ഒരേ വാഹനം മൂന്നോ നാലോ തവണ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുന്നതായും പരാതിയുണ്ട്.

ആവർത്തിച്ചുള്ള സ്കാനിങ്ങിനെ തുടർന്ന് ചില ഡ്രൈവർമാർക്ക് തലകറക്കം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായാണ് തൊഴിലാളികളുടെ ആരോപണം. കടുത്ത ചൂടിൽ ജോലി ചെയ്യുന്ന ഡ്രൈവർമാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങളില്ലാതെ സ്കാനറിലൂടെ വാഹനമോടിക്കേണ്ടിവരുന്നതും ആശങ്ക ഉയർത്തുന്നു. സ്കാനിങ് സംവിധാനത്തിന്റെ സുരക്ഷയും ഡ്രൈവർമാർക്കുണ്ടാകാവുന്ന ആരോഗ്യപ്രത്യാഘാതങ്ങളും ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് ആവശ്യം.

സ്കാനിങ് സംവിധാനം ആരംഭിച്ചപ്പോൾ കരാർ ഏറ്റെടുത്ത സ്വകാര്യ സ്ഥാപനം പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരെ സുരക്ഷാ വസ്ത്രങ്ങളോടെ നിയോഗിച്ചിരുന്നുവെന്നും പിന്നീട് സാമ്പത്തിക ചെലവ് ചൂണ്ടിക്കാട്ടി ഇവരെ ഒഴിവാക്കിയെന്നുമാണ് തൊഴിലാളി പ്രതിനിധികളുടെയും ആരോപണം. ഒരു സ്കാനിങ്ങിന് ഏകദേശം 500 രൂപ ചെലവ് വരുന്നതാണ് ജീവനക്കാരെ ഒഴിവാക്കാൻ കാരണമായതെന്നും അവർ പറയുന്നു. ഇതോടെ സ്കാനിങ് നടത്തേണ്ട ഉത്തരവാദിത്വം സാധാരണ കണ്ടെയ്‌നർ ഡ്രൈവർമാരിലേക്ക് മാറിയെന്നാണ് പരാതി.

മറ്റ് തുറമുഖങ്ങളിലെന്നപോലെ ഡ്രൈവർ വാഹനത്തിൽനിന്ന് ഇറങ്ങിയശേഷം സ്കാനിങ് നടത്താൻ കഴിയുന്ന സംവിധാനം വല്ലാർപാടത്തും ഏർപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. അതിന് സാധ്യമല്ലെങ്കിൽ പ്രത്യേക സുരക്ഷാ പരിശീലനവും ഉപകരണങ്ങളുമുള്ള ജീവനക്കാരെ വീണ്ടും നിയോഗിക്കണം. കൊച്ചി തുറമുഖത്തെ കയറ്റുമതി വിഭാഗത്തിൽ ഡ്രൈവർമാരെ ഒഴിവാക്കിയുള്ള സ്കാനിങ് സംവിധാനം നിലവിലുണ്ടെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

സ്കാനിങ് സംവിധാനം സ്ഥാപിച്ച ഘട്ടത്തിൽത്തന്നെ സുരക്ഷാ ആശങ്കകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും ചർച്ചകളും നടന്നിരുന്നതായും തൊഴിലാളി സംഘടനകൾ വ്യക്തമാക്കി. ഒക്ടോബർ 22ന് കസ്റ്റംസ് കമ്മിഷണർക്ക് നിവേദനം നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നാണ് ആരോപണം.

വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധം. ഡ്രൈവർമാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതുവരെ സ്കാനിങ്ങിന് വിധേയമാകേണ്ട കണ്ടെയ്‌നറുകളുടെ നീക്കത്തിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം.

സമരം രണ്ടാം ദിവസത്തിലേക്ക് കടന്നിട്ടും പ്രശ്നപരിഹാരത്തിനായി അധികൃതർ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. തുറമുഖ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിട്ടും അധികൃതർ സ്വീകരിക്കുന്ന സമീപനം നിരുത്തരവാദപരമാണെന്നും തൊഴിലാളികളുടെ ന്യായമായ സുരക്ഷാ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി.എസ്. ആഷിക്, ജനറൽ കൺവീനർ ചാൾസ് ജോർജ് എന്നിവർ സമരത്തിൽ ഉറച്ചുനിൽക്കുന്ന തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന ബദൽ സ്കാനിങ് സംവിധാനം നടപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര ചർച്ച നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.

Also Read

ഇ-കൊമേഴ്‌സ് ഇടപാടുകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ സർക്കാർ നടപടി; നിയമസഭയിൽ വിശദീകരണം

ഇ-കൊമേഴ്‌സ് ഇടപാടുകളിലെ ജിഎസ്ടി വെട്ടിപ്പ് തടയാൻ സർക്കാർ നടപടി; നിയമസഭയിൽ വിശദീകരണം

അന്തർസംസ്ഥാന വ്യാപാരവും ഇ-ഇൻവോയ്സിംഗും നിരീക്ഷണത്തിൽ; മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരികളുടെ വിവരങ്ങൾ പരിശോധിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങളെന്ന് സർക്കാർ

₹5,000 കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; ഭാരത് ലജ്ന സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ അറസ്റ്റിൽ

₹5,000 കോടിയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; ഭാരത് ലജ്ന സൊസൈറ്റി ചെയർമാൻ ആർ. പ്രേംകുമാർ അറസ്റ്റിൽ

കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചെന്നൈയിൽ നിന്ന് പിടികൂടി; നിക്ഷേപകരുടെ പണം വകമാറ്റിയെന്നും ആരോപണം

ഏലം മേഖലയിൽ വീണ്ടും ജിഎസ്ടി വെട്ടിപ്പ് കണ്ടെത്തി; ഇടുക്കിയിൽ ₹40 ലക്ഷം അടപ്പിച്ച് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ്

അർജന്റീന ടീമിന്റെ കേരള സന്ദർശനം: ₹126 കോടിയുടെ സ്പോൺസർഷിപ്പ് ഇടപാടിൽ ജിഎസ്ടി വെട്ടിപ്പ്; നോട്ടീസ് നൽകിയിട്ടും നികുതി അടച്ചില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്കെതിരെ നടപടി; 331 പരിശോധനകളിൽ 140 വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തി

വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്കെതിരെ നടപടി; 331 പരിശോധനകളിൽ 140 വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തി

വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾക്കെതിരെ നടപടി; 331 പരിശോധനകളിൽ 140 വ്യാജ സ്ഥാപനങ്ങൾ കണ്ടെത്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടന; തസ്തികകൾ പുനർവിന്യസിക്കും, നികുതി പിരിവ് കാര്യക്ഷമമാക്കാൻ പുതിയ പരിഷ്കാരങ്ങൾ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടന; തസ്തികകൾ പുനർവിന്യസിക്കും, നികുതി പിരിവ് കാര്യക്ഷമമാക്കാൻ പുതിയ പരിഷ്കാരങ്ങൾ

57-ാമത് ജിഎസ്ടി കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കും; ഉന്നതതല സമിതി രൂപീകരിച്ചു, റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ നിർദേശം

ജിഎസ്ടി റിട്ടേൺ വൈകിയെന്ന കാരണത്താൽ മാത്രം ഐടിസി നിഷേധിക്കാനാവില്ല; കേരള ഹൈക്കോടതി

ജിഎസ്ടി റിട്ടേൺ വൈകിയെന്ന കാരണത്താൽ മാത്രം ഐടിസി നിഷേധിക്കാനാവില്ല; കേരള ഹൈക്കോടതി

സെക്ഷൻ 16(5) പ്രകാരമുള്ള ആനുകൂല്യം പരിഗണിക്കാതെ നികുതി നിർണയ ഉത്തരവ്; നടപടി റദ്ദാക്കി പുനഃപരിശോധനയ്ക്ക് നിർദേശം

ജിഎസ്ടിക്ക് പിന്നാലെ വിജിലൻസിനും വിവരാവകാശ നിയന്ത്രണം; അഴിമതി അന്വേഷണങ്ങൾ രഹസ്യത്തിന്റെ മറവിലേക്കോ?

ജിഎസ്ടിക്ക് പിന്നാലെ വിജിലൻസിനും വിവരാവകാശ നിയന്ത്രണം; അഴിമതി അന്വേഷണങ്ങൾ രഹസ്യത്തിന്റെ മറവിലേക്കോ?

വിജിലൻസിലെ T1, T2 വിഭാഗങ്ങൾക്ക് വീണ്ടും വിവരാവകാശ ഒഴിവ്; 2022ൽ പിൻവലിച്ച നിയന്ത്രണം തിരിച്ചുകൊണ്ടുവരുന്നതിൽ വിവാദം

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

പുതിയ ഫോമുകൾ 2027 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ലക്ഷ്യം; റിട്ടേണുകളിലെ പൊരുത്തക്കേടുകൾ മൂലമുള്ള നോട്ടീസുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

ജിഎസ്ടി റിട്ടേണിലൂടെ തെറ്റായി അടച്ച പ്രളയ സെസ് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ വൈകിയെന്ന നികുതി വകുപ്പിന്റെ നിലപാട് കോടതി തള്ളി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

വകുപ്പ് ജീവനക്കാരെ പരിശീലിപ്പിച്ച് നികുതി ഫയലിംഗ് ജോലികൾ ഏൽപ്പിക്കാനുള്ള മുൻ നിർദേശം പിൻവലിച്ചു; ഭാഗ്യക്കുറി ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവ്.

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

ഓഡിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ കോടതി ഇടപെടൽ; ഓഡിറ്റ് കാലാവധി സംബന്ധിച്ച നികുതിദായകന്റെ വാദം അംഗീകരിച്ചില്ല.

Loading...