56-ാമത് ജിഎസ്ടി കൗൺസിൽ യോഗം: വ്യാപാരികൾക്കും ചെറുകിട കയറ്റുമതിക്കാർക്കും വൻ ആശ്വാസം – വിവരങ്ങളുടെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

56-ാമത് GST കൗൺസിൽ യോഗത്തിൽ, വ്യാപാര സമൂഹങ്ങളെ സഹായിക്കുന്നതിനായി താഴെ പറയുന്ന പ്രധാന ശുപാർശകൾ നടപ്പിലാക്കാൻ തീരുമാനിച്ചു:
റിസ്‌ക് സീറോ-റേറ്റഡ് സപ്ലൈസിനുള്ള (കയറ്റുമതി/SEZ) അടിസ്ഥാനമാക്കിയുള്ള താൽക്കാലിക റീഫണ്ട് സാധനങ്ങളുടെയോ സേവനങ്ങളുടെയോ സീറോ-റേറ്റഡ് സപ്ലൈ (കയറ്റുമതി അല്ലെങ്കിൽ SEZ-ലേക്കുള്ള സപ്ലൈ) സംബന്ധിച്ച 90% റീഫണ്ട് ക്ലെയിമുകൾ സിസ്റ്റം റിസ്‌ക് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി അനുവദിക്കും. ഇത് 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇൻവേർട്ടഡ് ഡ്യൂട്ടി ഘടനയിൽ (IDS) നിന്നുള്ള റിസ്‌ക് അടിസ്ഥാനമാക്കിയുള്ള താൽക്കാലിക റീഫണ്ട് സീറോ-റേറ്റഡ് സപ്ലൈസിന് സമാനമായി, ഇൻവേർട്ടഡ് ഡ്യൂട്ടി ഘടനയിൽ (IDS) നിന്ന് ഉണ്ടാകുന്ന 90% റീഫണ്ട് ക്ലെയിമുകൾ സിസ്റ്റം റിസ്‌ക് വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ താൽക്കാലികമായി അനുവദിക്കും. ഇത് 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ചെറിയ മൂല്യമുള്ള കയറ്റുമതികൾക്കുള്ള GST റീഫണ്ടുകൾ നികുതി അടച്ച് നടത്തുന്ന ചെറിയ മൂല്യമുള്ള കയറ്റുമതികൾക്കുള്ള GST റീഫണ്ടുകളുടെ പരിധി (threshold limit) നീക്കം ചെയ്യും. ഇത് കൊറിയർ അല്ലെങ്കിൽ തപാൽ മാർഗ്ഗം കയറ്റുമതി ചെയ്യുന്ന ചെറുകിട കയറ്റുമതിക്കാർക്ക് വലിയ പ്രയോജനകരമാകും.
ചെറുകിട, കുറഞ്ഞ റിസ്‌ക് സാധ്യതയുള്ള ബിസിനസ്സുകൾക്കായുള്ള ലളിതമായ GST രജിസ്ട്രേഷൻ സ്‌കീം കുറഞ്ഞ റിസ്‌ക് സാധ്യതയുള്ള അപേക്ഷകർക്കും, രജിസ്റ്റർ ചെയ്‌ത വ്യക്തികൾക്കുള്ള അവരുടെ ഔട്ട്‌പുട്ട് നികുതി ബാധ്യത പ്രതിമാസം 2.5 ലക്ഷം രൂപയിൽ കൂടാത്തവർക്കും മൂന്ന് പ്രവൃത്തി ദിവസത്തിനുള്ളിൽ ഓട്ടോമേറ്റഡ് GST രജിസ്ട്രേഷൻ അനുവദിക്കുന്ന ഒരു ഐച്ഛിക സ്‌കീം നടപ്പിലാക്കും. ഇത് 2025 നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ (ECOS) വഴിയുള്ള ചെറുകിട വിതരണക്കാർക്കായുള്ള ലളിതമായ രജിസ്ട്രേഷൻ സ്‌കീം ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ വഴി വിവിധ സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്ന ചെറുകിട വിതരണക്കാർക്കായി ഒരു ലളിതമായ GST രജിസ്ട്രേഷൻ സംവിധാനത്തിന് തത്വത്തിൽ അംഗീകാരം നൽകി. ഇത് നിയമപരമായ നടപടികൾ എളുപ്പമാക്കാനും ഇ-കൊമേഴ്‌സിലെ പങ്കാളിത്തം സുഗമമാക്കാനും സഹായിക്കും.
ഇടനില സേവനങ്ങൾക്കുള്ള വിതരണ സ്ഥല വ്യവസ്ഥകളിലെ ഭേദഗതി IGST നിയമം 2017-ലെ സെക്ഷൻ 13(8)(b) ഒഴിവാക്കും. ഇത് ഇടനില സേവനങ്ങളുടെ വിതരണ സ്ഥലം സേവനം സ്വീകരിക്കുന്നയാളുടെ സ്ഥലമായി കണക്കാക്കാൻ സഹായിക്കും. അതുവഴി ഇന്ത്യൻ കയറ്റുമതിക്കാർക്ക് കയറ്റുമതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ സാധിക്കും.
വിൽപനാനന്തര ഡിസ്‌കൗണ്ടുകളിലെ ഭേദഗതികളും വ്യക്തതകളും
വിൽപനാനന്തര ഡിസ്‌കൗണ്ടുകൾക്ക് നിലവിലുണ്ടായിരുന്ന, സപ്ലൈക്ക് മുമ്പോ സപ്ലൈ സമയത്തോ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്ന നിബന്ധന (CGST നിയമം 2017-ലെ സെക്ഷൻ 15(3)(b)(i)) നീക്കം ചെയ്യും.
ഡിസ്‌കൗണ്ടുകൾ ക്രെഡിറ്റ് നോട്ട് വഴി നൽകണം, കൂടാതെ ഡിസ്കൗണ്ട് ലഭിക്കുന്നവർ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് (ITC) തിരികെ നൽകേണ്ടി വരും.
സാമ്പത്തിക/വാണിജ്യ ക്രെഡിറ്റ് നോട്ടുകൾ വഴിയുള്ള ITC തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളും, വിൽപനാനന്തര ഡിസ്‌കൗണ്ടുകൾ അധിക പരിഗണനയായോ പ്രൊമോഷണൽ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായോ കണക്കാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒരു സർക്കുലർ വഴി വ്യക്തമാക്കും.
ചില പ്രത്യേക ഉൽപ്പന്നങ്ങൾക്ക് റീട്ടെയിൽ വിൽപന വില (RSP) അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയം പാൻ മസാല, സിഗരറ്റ്, ഗുഡ്‌ക, ച്യൂയിംഗ് ടുബാക്കോ, സർദ, സുഗന്ധമുള്ള ടുബാക്കോ, സംസ്കരിക്കാത്ത ടുബാക്കോ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് GST മൂല്യനിർണ്ണയം അവയുടെ റീട്ടെയിൽ വിൽപന വില (RSP) അടിസ്ഥാനമാക്കിയായിരിക്കും. ഈ മാറ്റങ്ങൾ CGST നിയമങ്ങളിലും അനുബന്ധ വിജ്ഞാപനങ്ങളിലും ഉൾപ്പെടുത്തും.
പ്രധാനപ്പെട്ട നികുതി നിരക്ക് മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
A. സാധനങ്ങളുടെ ജിഎസ്‌ടി നിരക്കുകളിലെ മാറ്റങ്ങൾ (Goods)
1. (Food Sector)
5% ൽ നിന്ന് പൂജ്യത്തിലേക്ക് (Nil):
അൾട്രാ-ഹൈ ടെമ്പറേച്ചർ (UHT) പാൽ.
പാക്ക് ചെയ്‌ത പനീർ.
പിസ്സ ബ്രെഡ്
ഖാഖ്റ, ചപ്പാത്തി, റൊട്ടി.
12% ൽ നിന്ന് 5% ലേക്ക്:
കണ്ടൻസ്‌ഡ് പാൽ, വെണ്ണ, നെയ്യ്, ചീസ്.
ബദാം, പിസ്ത, വാൽനട്ട് ഉൾപ്പെടെയുള്ള ഉണങ്ങിയ പഴങ്ങളും അണ്ടിപ്പരിപ്പുകളും.
സ്റ്റാർച്ചുകൾ, ഇനുലിൻ.
പന്നിയുടെയും കോഴിയിറച്ചിയുടെയും കൊഴുപ്പുകൾ, കന്നുകാലികളുടെ കൊഴുപ്പുകൾ, മത്സ്യത്തിന്റെ എണ്ണകൾ.
സോസേജുകൾ, പാചകം ചെയ്‌ത ഇറച്ചി ഉൽപ്പന്നങ്ങൾ, മത്സ്യ ഉൽപ്പന്നങ്ങൾ.
ചേർത്ത ഫ്ലേവറിംഗോ കളറിംഗോ 063 ശുദ്ധീകരിച്ച പഞ്ചസാരയും പഞ്ചസാര ക്യൂബുകളും.
പഞ്ചസാര കൊണ്ട് പാചകം ചെയ്‌ത മധുരപലഹാരങ്ങൾ.
പാസ്‌ത, നൂഡിൽസ്.
വിനാഗിരിയിലോ അസറ്റിക് ആസിഡിലോ പാകം ചെയ്ത പച്ചക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ.
.ഉണങ്ങിയ തേങ്ങാ വെള്ളം (പാക്ക് ചെയ്തത്).
ഈസ്റ്റ്, ബേക്കിംഗ് പൗഡർ.
സോസുകൾ, കറി പേസ്റ്റ്, മയോണൈസ്, സാലഡ് ഡ്രസ്സിംഗുകൾ.
നാംകീൻ, ഭുജിയ, മിശ്രിതം പോലുള്ള തയ്യാറാക്കിയ ഭക്ഷണങ്ങൾ.
പ്രമേഹ രോഗികൾക്കുള്ള ഭക്ഷണങ്ങൾ.
0. 20 ലിറ്റർ കുപ്പികളിൽ പാക്ക് ചെയ്ത കുടിവെള്ളം.
സോയ പാൽ പാനീയങ്ങൾ, പഴച്ചാറുകൾ അടിസ്ഥാനമാക്കിയുള്ള പാനിയങ്ങൾ.
പാൽ അടങ്ങിയ പാനീയങ്ങൾ.
18% ൽ നിന്ന് 5% ലേക്ക്:
മാൾട്ട്.
സസ്യാധിഷ്‌ഠിത നീരുകളും സത്തകളും.
മാർഗരിൻ.
ക്രൂഡ് ഗ്ലിസറോൾ.
പച്ചക്കറി മെഴുകുകൾ, തേനീച്ചമെഴുകുകൾ.
മധുരം ചേർത്തതോ ചേർക്കാത്തതോ ആയ മറ്റ് പഞ്ചസാരകൾ, സിറപ്പുകൾ.
പഞ്ചസാര മധുരപലഹാരങ്ങൾ.
കൊക്കോ വെണ്ണ, കൊഴുപ്പ്, എണ്ണ, കൊക്കോ പൗഡർ.
ചോക്ലേറ്റുകൾ, കൊക്കോ അടങ്ങിയ മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ.
മാൾട്ട് എക്‌സ്ട്രാക്റ്റ്, മാവ്, ധാന്യങ്ങൾ, അന്നജം എന്നിവയിൽ നിന്നുള്ള ഭക്ഷണ പദാർത്ഥങ്ങൾ.
ധാന്യ ഫ്ലേക്കുകളിൽ നിന്ന് ലഭിക്കുന്ന കോൺ ഫ്ലേക്കുകളും മറ്റ് ഭക്ഷണങ്ങളും.
ബിസ്‌കറ്റുകൾ, കേക്കുകൾ, മറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ.
കോഫി, ചായ, മാറ്റ് എന്നിവയുടെ സത്തകൾ.
സൂപ്പുകൾ, തയ്യാറാക്കിയ സൂപ്പുകൾ.
ഐസ്ക്രീം.
മറ്റെവിടെയും ഉൾപ്പെടാത്ത ഭക്ഷണ പദാർത്ഥങ്ങൾ.
പഞ്ചസാരയോ മധുരമോ ചേർക്കാത്ത മിനറൽ വാട്ടറുകൾ.
സസ്യാധിഷ്‌ഠിത പാൽ പാനീയങ്ങൾ.
ജെലാറ്റിൻ, ഡെക്സിൻസ്.
18% ൽ നിന്ന് 40% ലേക്ക്:
മധുരം ചേർത്ത മറ്റ് നോൺ-ആൽക്കഹോളിക് പാനീയങ്ങൾ.
28% ൽ നിന്ന് 40% ലേക്ക്:
പാൻ മസാല.
മധുരം ചേർത്ത ഏറേറ്റഡ് വാട്ടറുകൾ.
കഫീൻ അടങ്ങിയ പാനീയങ്ങൾ.
പഴച്ചാറുകൾ അടങ്ങിയ കാർബൊണേറ്റഡ് പാനീയങ്ങൾ.
പുകയില (Tobacco
18% ൽ നിന്ന് 5% ലേക്ക്:
ബീഡി ചുരുട്ടാൻ ഉപയോഗിക്കുന്ന ഇലകൾ (ടെൻഡു).
28% ൽ നിന്ന് 18% ലേക്ക്:
ബീഡി.
28% ൽ നിന്ന് 40% ലേക്ക്:
പാകം ചെയ്യാത്ത പുകയില; പുകയില അവശിഷ്ടങ്ങൾ.
സിഗാർ, സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ.
മറ്റേതെങ്കിലും രീതിയിൽ നിർമ്മിച്ച പുകയില, പുകയിലക്ക് പകരമുള്ള വസ്തുക്കൾ.
പുകയിലയോ പുനർനിർമ്മിച്ച പുകയിലയോ അടങ്ങിയതും കത്തിക്കാതെ ശ്വസിക്കാൻ ഉദ്ദേശിച്ചുള്ളതുമായ ഉൽപ്പന്നങ്ങൾ.
പുകയിലയോ നിക്കോട്ടിൻ പകരക്കാരോ അടങ്ങിയതും കത്തിക്കാതെ ശ്വസിക്കാൻ ഉദ്ദേശിച്ചുള്ളതുമായ ഉൽപ്പന്നങ്ങൾ.
കാർഷിക മേഖല (Agriculture Sector)
12% ൽ നിന്ന് 5% ലേക്ക്:
15 HP-യിൽ കൂടാത്ത ഫിക്‌സഡ് സ്‌പീഡ് ഡീസൽ എഞ്ചിനുകൾ.
മറ്റ് കൈ പമ്പുകൾ.
ഡ്രിപ്പ് ഇറിഗേഷൻ ഉപകരണങ്ങൾക്കുള്ള നോസിലുകൾ, സ്പ്രിക്ലറുകൾ.
മണ്ണ് തയ്യാറാക്കുന്നതിനോ കൃഷിക്കോ ഉള്ള കാർഷിക യന്ത്രങ്ങൾ.
കൊയ്ത്‌ത്, മെതി യന്ത്രങ്ങൾ.
മറ്റ് കാർഷിക യന്ത്രങ്ങൾ, കോഴി വളർത്തൽ ഉപകരണങ്ങൾ, ഇൻകുബേറ്ററുകൾ.
കമ്പോസ്റ്റിംഗ് യന്ത്രങ്ങൾ.
ട്രാക്‌ടറുകൾ (എൻജിൻ കപ്പാസിറ്റി 1800 സിസിയിൽ കൂടുതലുള്ള റോഡ് ട്രാക്‌ടറുകൾ ഒഴികെ).
കാർഷിക ആവശ്യങ്ങൾക്കുള്ള ട്രെയിലറുകൾ.
കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന വാഹനങ്ങൾ (കൈവണ്ടികൾ, റിക്ഷകൾ).
രാസവള മേഖല (Fertilizer Sector)
18% ൽ നിന്ന് 5% ലേക്ക്:
സൾഫ്യൂറിക് ആസിഡ്.
നൈട്രിക് ആസിഡ്.
അമോണിയ.
12% ൽ നിന്ന് 5% ലേക്ക്:
ഗിബ്ബറെല്ലിക് ആസിഡ്.
ബാസിലസ് ട്രൈക്കോഡെർമ, തുറിൻജിയൻസിസ്, സ്യൂഡോമോനാസ് ഫ്ലൂറസെൻസ്, വേപ്പ് അധിഷ്‌ഠിത കീടനാശിനികൾ തുടങ്ങിയ ബയോ-കീടനാശിനികൾ.
ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ, 1985 പ്രകാരം രജിസ്റ്റർ ചെയ്ത നിർമ്മാതാക്കൾ നിർമ്മിക്കുന്ന സൂക്ഷ്‌മ പോഷകങ്ങൾ.
ട്രാക്ടർ ഭാഗങ്ങൾ (18% ൽ നിന്ന് 5% ലേക്ക്):
പിൻ ട്രാക്ടർ ടയറുകളും ട്യൂബുകളും
250 സിസിയിൽ കൂടുതലുള്ള അഗ്രികൾച്ചറൽ ഡീസൽ എഞ്ചിനുകൾ.
ട്രാക്‌ടറുകൾക്കുള്ള ഹൈഡ്രോളിക് പമ്പുകൾ.
ട്രാക്ടർ വീൽ റിം, സെന്റർ ഹൗസിംഗ്, ട്രാൻസ്‌മിഷൻ, ഫ്രണ്ട് ആക്സിൽ സപ്പോർട്ട്.
ഗിയർബോക്‌സുകൾ, . ബമ്പറുകൾ, ബ്രേക്ക് അസംബ്ലി, ട്രാൻസ് ആക്‌സിലുകൾ, റോഡ് വീലുകൾ, റേഡിയേറ്റർ അസംബ്ലി, സൈലൻസർ അസംബ്ലി, ക്ലച്ച് അസംബ്ലി, സ്റ്റിയറിംഗ് വീലുകൾ. ഹൈഡ്രോളിക്‌സ്, ഫെൻഡർ, ഹുഡ്, ഗ്രിൽ, ഫ്യൂവൽ ടാങ്ക് എന്നിവയും അവയുടെ ഭാഗങ്ങളും.
കൽക്കരി (Coal)
5% ൽ നിന്ന് 18% ലേക്ക്:
കൽക്കരി, കൽക്കരിയിൽ നിന്ന് നിർമ്മിച്ച ബ്രിക്കറ്റുകൾ.
ലിഗ്നൈറ്റ്.
പീറ്റ്.
പുനരുപയോഗ ഊർജ്ജം (Renewable Energy)
12% ൽ നിന്ന് 5% ലേക്ക്:
സോളാർ കുക്കറുകൾ.
സോളാർ വാട്ടർ ഹീറ്ററുകൾ.
ബയോഗ്യാസ് പ്ലാന്റുകൾ, സൗരോർജ്ജ ഉപകരണങ്ങൾ, കാറ്റാടി മില്ലുകൾ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകൾ, സോളാർ വിളക്കുകൾ, സമുദ്ര തരംഗ ഊർജ്ജ ഉപകരണങ്ങൾ, ഫോട്ടോവോൾട്ടായിക് സെല്ലുകൾ എന്നിവയുൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ ഉപകരണങ്ങൾ.
ഫ്യൂവൽ സെൽ മോട്ടോർ വാഹനങ്ങൾ (ഹൈഡ്രജൻ വാഹനങ്ങൾ ഉൾപ്പെടെ).
ടെക്സ്റ്റൈൽ മേഖല (Textile Sector)
12% ൽ നിന്ന് 5% ലേക്ക്:
മനുഷ്യ നിർമ്മിത ഫിലമെന്റുകളുടെ നൂൽ
സിന്തറ്റിക് അല്ലെങ്കിൽ കൃത്രിമ ഫിലമെന്റ് നൂലുകൾ.
വാഡിംഗ്, ഫെൽറ്റ്, നോൺവോവനുകൾ.
റബ്ബർ ത്രെഡ്, മെറ്റലൈസ്‌ഡ് നൂൽ.
നൂലുകൾ, കയറുകൾ, ചരടുകൾ.
പരവതാനികൾ, മറ്റ് ടെക്സ്റ്റൈൽ ഫ്ലോർ കവറിംഗുകൾ.
ടെറി ടവ്വലിംഗ്, ഗോസ്.
ടേപ്പസ്ട്രികൾ, ലേബലുകൾ, ബാഡ്‌ജുകൾ.
ബ്രെയ്‌ഡുകൾ, എംബ്രോയിഡറി.
ക്വിൽറ്റഡ് ടെസ്റ്റൈൽ ഉൽപ്പന്നങ്ങൾ.
റബ്ബറൈസ്‌ഡ് ടെക്സ്റ്റൈൽ ഫാബ്രിക്കുകൾ.
വിളക്കുകൾക്കുള്ള തിരികൾ, ടെറ്റൈൽ ഹോസ് പൈപ്പിംഗ്.
ട്രാൻസ്‌മിഷൻ ബെൽറ്റുകൾ.
ടെക്സ്റ്റൈൽ ക്യാപ്സ്, തൊപ്പികൾ.
2500 രൂപയിൽ കൂടാത്ത വിലയുള്ള ക്വിൽറ്റഡ് ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ.
നിരക്കിൽ മാറ്റമില്ല (5%), മൂല്യത്തിൽ മാറ്റം:
2500 രൂപയിൽ കൂടാത്ത വസ്ത്രങ്ങൾ.
2500 രൂപയിൽ കൂടാത്ത കോട്ടൺ ക്വിൽറ്റുകൾ.
18% ൽ നിന്ന് 5% ലേക്ക്:
സിന്തറ്റിക് അല്ലെങ്കിൽ കൃത്രിമ ഫിലമെന്റ് ടോ, സ്റ്റേപ്പിൾ ഫൈബറുകൾ.
മനുഷ്യ നിർമ്മിത നാരുകളുടെ മാലിന്യം.
12% ൽ നിന്ന് 18% ലേക്ക്:
2500 രൂപയിൽ കൂടുതലുള്ള വസ്ത്രങ്ങൾ.
2500 രൂപയിൽ കൂടുതലുള്ള കോട്ടൺ ക്വിൽറ്റുകൾ.
2500 രൂപയിൽ കൂടുതലുള്ള ക്വിൽറ്റഡ് ടെക്സ്റ്റൈൽ ഉൽപ്പന്നങ്ങൾ.
ആരോഗ്യ മേഖല (Health Sector)
5% ൽ നിന്ന് പൂജ്യത്തിലേക്ക് (Nil):
അഗൽസിഡേസ് ബീറ്റാ, ഇമിഗ്ലൈസെറേസ്, എപ്റ്റാകോഗ് ആൽഫാ ആക്ടിവേറ്റഡ് റീകോമ്പിനന്റ് കോഗുലേഷൻ ഫാക്‌ടർ VIIa എന്നീ മരുന്നുകൾ.
12% ൽ നിന്ന് പൂജ്യത്തിലേക്ക് (Nil):
ഒനാസെംനൊജീൻ മെപ്പോളിസുമാബ്, ഇറിനോടെകാൻ, അമിവാന്റാമാബ്, ഒബിനുടുസുമാബ്, അബേപാർവോവെക്, അസിമിനിബ്, പെഗിലേറ്റ്‌ഡ് ലിപ്പോസോമൽ ഡാരട്ടുമുമാബ്, ടെക്ലിസ്റ്റാമാബ്, അലെക്ടിനിബ്. റിസ്‌ഡിപ്ലാം. പോളറ്റസുമാബ് വെഡോട്ടിൻ, എൻട്രെക്ടിനിബ്, അറ്റെസോളിസുമാബ്, സ്പെസോളിമാബ്, വെലാഗ്ലൂസെറേസ് ആൽഫ, അഗൽസിഡേസ് ആൽഫ, റൂറിയോക്ടോകോഗ് ആൽഫ പെഗോൾ, ഇഡൂർസൾഫാറ്റേസ്, അൽഗ്ലൂക്കോസിഡേസ് ആൽഫ, ലാരോണിഡേസ്, ഒലിപുഡേസ് ആൽഫ, ടെപ്പോട്ടിനിബ്, അവെലുമാബ്, എമിസിസുമാബ്, ബെലുമോസുഡിൽ, മിഗ്ലൂസ്റ്റാറ്റ്, വെൽമനാസെ ആൽഫ, അലിറോകുമബ്, എവോലോകുമബ്, സിസ്റ്റാമിൻ ബിറ്റാർട്രേറ്റ്. സിഐ-ഇൻഹിബിറ്റർ ഇൻജക്ഷൻ, ഇൻക്ലിസിറാൻ എന്നീ മരുന്നുകൾ.
12% ൽ നിന്ന് 5% ലേക്ക്:
അനസ്തേഷ്യ മരുന്നുകൾ, പൊട്ടാസ്യം അയോഡേറ്റ്. സ്റ്റീം, അയോഡിൻ, മെഡിക്കൽ ഗ്രേഡ് ഓക്‌സിജൻ, മെഡിസിനൽ ഗ്രേഡ് ഹൈഡ്രജൻ പെറോക്സൈഡ്.
ഫ്ലൂറ്റികാസോൺ ഫ്യൂറോയേറ്റ്, ബ്രെന്റക്‌സിമാബ് വെഡോട്ടിൻ, ഓക്രേലിസുമാബ്, പെർട്ടുസുമാബ്, എന്നിവയുൾപ്പെടെയുള്ള എല്ലാ മരുന്നുകളും. ഫാരിസിമാബ്
തെറാപ്പി ആവശ്യങ്ങൾക്കുള്ള ഗ്രന്ഥികളും മറ്റ് അവയവങ്ങളും, മൃഗങ്ങളുടെ രക്തം.
ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി മരുന്നുകൾ.
വലകൾ, ഗേസ്, ബാൻഡേജുകൾ.
സർജിക്കൽ ക്യാറ്റ്ഗട്ട്, സ്റ്റെറൈൽ തുന്നൽ സാമഗ്രികൾ.
എല്ലാ ഡയഗ്നോസ്റ്റിക് കിറ്റുകളും റീജന്റുകളും,
സർജിക്കൽ റബ്ബർ ഗ്ലൗസുകൾ.
രക്തത്തിലെ ഗ്ലൂക്കോസ് (ഗ്ലൂക്കോമീറ്റർ), ടെസ്റ്റ് സ്ട്രിപ്പുകൾ. നിരീക്ഷണ സംവിധാനങ്ങൾ
പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് / ഏട്രിയൽ സെപ്റ്റൽ ഡിഫക്റ്റ് ഒക്ലൂഷൻ ഉപകരണം.
കാഴ്ച തിരുത്തുന്ന കണ്ണടകൾ.
മെഡിക്കൽ, സർജിക്കൽ, ഡെന്റൽ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ.
മെക്കാനോ തെറാപ്പി ഉപകരണങ്ങൾ, മസാജ് ഉപകരണങ്ങൾ, ഓക്‌സിജൻ തെറാപ്പി, ആർട്ടിഫിഷ്യൽ ഉപകരണങ്ങൾ. റെസ്‌പിറേഷൻ
എക്സ്-റേ ഉപയോഗിക്കുന്ന ഉപകരണങ്ങൾ.
വ്യക്തിഗത ഉപയോഗത്തിനുള്ള മരുന്നുകൾ.
18% ൽ നിന്ന് 5% ലേക്ക്:
മെഡിക്കൽ ആവശ്യങ്ങൾക്കുള്ള തെർമോമീറ്ററുകൾ.
ഫിസിക്കൽ അല്ലെങ്കിൽ കെമിക്കൽ ഉപകരണങ്ങൾ. വിശകലനത്തിനുള്ള
വിദ്യാഭ്യാസ മേഖല (Education)
5% ൽ നിന്ന് പൂജ്യത്തിലേക്ക് (Nil):
എറേസറുകൾ.
12% ൽ നിന്ന് പൂജ്യത്തിലേക്ക് (Nil):
ഭൂപടങ്ങൾ, ഗ്ലോബുകൾ. ഹൈഡ്രോഗ്രാഫിക് ചാർട്ടുകൾ, അറ്റ്ലസുകൾ,
പെൻസിൽ ഷാർപ്പനറുകൾ.
പെൻസിലുകൾ, ക്രയോണുകൾ, ചോക്കുകൾ.
എക്സർസൈസ് ബുക്കുകൾ, ഗ്രാഫ് ബുക്കുകൾ, ലബോറട്ടറി നോട്ട്ബുക്കുകൾ.
12% ൽ നിന്ന് 5% ലേക്ക്:
മാത്തമാറ്റിക്കൽ ബോക്‌സുകൾ, ജോമെട്രി ബോക്‌സുകൾ, കളർ ബോക്‌സുകൾ.
പൊതുവായ ഉൽപ്പന്നങ്ങൾ (Common Man Items)
12% ൽ നിന്ന് 5% ലേക്ക്:
ടൂത്ത് പൗഡർ.
മെഴുകുതിരികൾ.
സേഫ്റ്റി തീപ്പെട്ടി.
ഫീഡിംഗ് ബോട്ടിലുകൾ, നിപ്പിൾസ്
കോട്ടൺ, ചണം കൊണ്ടുള്ള ഹാൻഡ്‌ബാഗുകൾ, ഷോപ്പിംഗ് ബാഗുകൾ.
മരം കൊണ്ടുള്ള പാത്രങ്ങൾ, അടുക്കള ഉപകരണങ്ങൾ.
കുടകൾ.
സെറാമിക് പാത്രങ്ങൾ.
തയ്യൽ സൂചികൾ.
മണ്ണെണ്ണ സ്റ്റൗ, മരം കത്തിക്കുന്ന സ്റ്റൗ.
ഇരുമ്പ്, സ്റ്റീൽ, അലൂമിനിയം പാത്രങ്ങൾ.
തയ്യൽ മെഷീനുകൾ.
സൈക്കിളുകൾ, അവയുടെ ഭാഗങ്ങൾ.
മുള, ചൂരൽ ഫർണിച്ചറുകൾ.
ഹരിക്കേൻ വിളക്കുകൾ, മണ്ണെണ്ണ വിളക്കുകൾ, പെട്രോമാക്സ്, ഗ്ലാസ് ചിമ്മിനി.
ചീപ്പുകൾ, ഹെയർ പിൻസ്.
കുഞ്ഞുങ്ങൾക്കുള്ള നാപ്‌കിനുകൾ. ക്ലിനിക്കൽ ഡയപ്പറുകൾ.
18% ൽ നിന്ന് 5% ലേക്ക്:
ടാൽക്കം പൗഡർ, ഫെയ്‌സ് പൗഡർ.
ഹെയർ ഓയിൽ, ഷാംപൂ
ഡെന്റൽ ഫ്ലോസ്, ടൂത്ത് പേസ്റ്റ്.
ഷേവിംഗ് ക്രീം, ലോഷൻ, ആഫ്റ്റർ ഷേവ്.
സോപ്പ്.
ടൂത്ത് ബ്രഷുകൾ.
കൺസ്യൂമർ ഇലക്ട്രോണിക്‌സ് (Consumer Electronics)
28% ൽ നിന്ന് 18% ലേക്ക്:
എയർ കണ്ടീഷനിംഗ് മെഷീനുകൾ.
ഡിഷ് വാഷിംഗ് മെഷിനുകൾ.
ടെലിവിഷൻ സെറ്റുകൾ (LCD, LED ഉൾപ്പെടെ), മോണിറ്ററുകൾ, പ്രൊജക്‌ടറുകൾ, സെറ്റ് ടോപ്പ് ബോക്‌സുകൾ.
പേപ്പർ മേഖല (Paper Sector)
12% ൽ നിന്ന് പൂജ്യത്തിലേക്ക് (Nil):
എക്‌സർസൈസ് ബുക്കുകൾ, ഗ്രാഫ് ബുക്കുകൾ, ലബോറട്ടറി നോട്ട്ബുക്കുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന കോട്ടിംഗ് ഇല്ലാത്ത പേപ്പറും പേപ്പർബോർഡും.
12% ൽ നിന്ന് 5% ലേക്ക്:
മെക്കാനിക്കൽ വുഡ് പൾപ്പ്.
കെമിക്കൽ വുഡ് പൾപ്പ് (സോഡാ അല്ലെങ്കിൽ സൾഫേറ്റ്), സൾഫൈറ്റ്.
പുനരുപയോഗിച്ച പേപ്പറിൽ നിന്ന് ലഭിക്കുന്ന പൾപ്പുകൾ.
പേപ്പർ സ്റ്റേഷനറി അടങ്ങിയ ബോക്‌സുകൾ, പൗച്ചുകൾ, വാലറ്റുകൾ.
കാർട്ടണുകൾ, ബോക്‌സുകൾ, കേസുകൾ (കോറഗേറ്റഡ് അല്ലെങ്കിൽ നോൺ-കോറഗേറ്റഡ് പേപ്പർബോർഡ്).
പേപ്പർ പൾപ്പ് മോൾഡ് ചെയ്‌ത ട്രേകൾ.
തീപ്പെട്ടിക്കുള്ള പേപ്പർ സ്‌പ്ലിന്റുകൾ, അസാൽറ്റിക് റൂഫിംഗ് ഷീറ്റുകൾ.
പേപ്പർ ചാക്കുകളും ബയോഡിഗ്രേഡബിൾ ബാഗുകളും.
12% ൽ നിന്ന് 18% ലേക്ക്:
ഡിസ്സോൾവിംഗ് ഗ്രേഡുകളിലെ കെമിക്കൽ വുഡ് പൾപ്പ്.
എഴുതാനും അച്ചടിക്കാനും ഉപയോഗിക്കുന്ന കോട്ടിംഗ് ഇല്ലാത്ത പേപ്പറും പേപ്പർബോർഡും.
കോട്ടിംഗ് ഇല്ലാത്ത ക്രാഫ്റ്റ‌് പേപ്പർ, പേപ്പർബോർഡ്.
മറ്റ് കോട്ടിംഗ് ഇല്ലാത്ത പേപ്പർ, പേപ്പർബോർഡ്.
ഗ്രീഫ് പേപ്പറുകൾ, ഗ്ലാസിൻ പേപ്പറുകൾ.
പലതരം പേപ്പർ, പേപ്പർബോർഡ് (കോറഗേറ്റഡ്, ക്രീപ്‌ഡ്, എംബോസ്‌ഡ്).
കയോളിൻ അല്ലെങ്കിൽ മറ്റ് അജൈവ പദാർത്ഥങ്ങൾ ഉപയോഗിച്ച് കോട്ട് ചെയ്ത പേപ്പർ.
Transportation Sector
28% ൽ നിന്ന് 18% ലേക്ക്:
പുതിയ ന്യൂമാറ്റിക് ടയറുകൾ (സൈക്കിൾ ടയറുകൾ ഒഴികെ).
എഞ്ചിൻ കപ്പാസിറ്റി 1800 സിസിയിൽ കൂടുതലുള്ള റോഡ് ട്രാക്‌ടറുകൾ.
പത്ത് അല്ലെങ്കിൽ അതിലധികം ആളുകളെ കൊണ്ടുപോകുന്ന മോട്ടോർ വാഹനങ്ങൾ (ബയോ-ഫ്യൂവലിൽ പ്രവർത്തിക്കുന്ന ബസുകൾ ഒഴികെ).
പെട്രോൾ, LPG, CNG എന്നിവയിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹനങ്ങൾ (എഞ്ചിൻ കപ്പാസിറ്റി 1200 സിസിയിൽ കൂടാത്തതും നീളം 4000 മില്ലിമീറ്ററിൽ കൂടാത്തതും).
ഡീസൽ മോട്ടോർ വാഹനങ്ങൾ (എഞ്ചിൻ കപ്പാസിറ്റി 1500 സിസിയിൽ കൂടാത്തതും നീളം 4000 മില്ലിമീറ്ററിൽ കൂടാത്തതും).
.ആംബുലൻസുകളായി ക്ലിയർ ചെയ്‌ത മോട്ടോർ വാഹനങ്ങൾ.
മുചക്ര വാഹനങ്ങൾ (ഓട്ടോറിക്ഷകൾ).
ഹൈബ്രിഡ് മോട്ടോർ വാഹനങ്ങൾ (എഞ്ചിൻ കപ്പാസിറ്റി 1200 സിസിയിൽ കൂടാത്തതും നീളം 4000 മില്ലിമീറ്ററിൽ കൂടാത്തതും).
ചരക്ക് കൊണ്ടുപോകുന്ന മോട്ടോർ വാഹനങ്ങൾ (റഫ്രിജറേറ്റഡ് വാഹനങ്ങൾ ഒഴികെ).
എഞ്ചിൻ ഘടിപ്പിച്ച ഷാസികൾ.
മോട്ടോർ വാഹനങ്ങളുടെ ബോഡികൾ.
മോട്ടോർ വാഹനങ്ങളുടെ ഉപകരണങ്ങളും ഭാഗങ്ങളും അനുബന്ധ
മോട്ടോർ സൈക്കിളുകൾ (എഞ്ചിൻ കപ്പാസിറ്റി 350 സിസിയിൽ കൂടാത്തവ).
റബ്ബർ ബോട്ടുകൾ, കനോകൾ.
മോട്ടോർ വാഹന സീറ്റുകൾ.
28% ൽ നിന്ന് 40% ലേക്ക്:
മറ്റ് മോട്ടോർ കാറുകളും ആളുകളെ കൊണ്ടുപോകുന്ന വാഹനങ്ങളും
ഹൈബ്രിഡ് മോട്ടോർ വാഹനങ്ങൾ (എഞ്ചിൻ കപ്പാസിറ്റി 1200 സിസിയിൽ കൂടുതലുള്ളതോ നീളം 4000 മില്ലിമീറ്ററിൽ കൂടുതലുള്ളതോ).
മോട്ടോർ സൈക്കിളുകൾ (എഞ്ചിൻ കപ്പാസിറ്റി 350 സിസിയിൽ കൂടുതലുള്ളവ).
വ്യക്തിഗത ഉപയോഗത്തിനുള്ള വിമാനങ്ങൾ.
യാച്ചുകളും മറ്റ് വിനോദ വാഹനങ്ങളും.
കായിക സാമഗ്രികളും കളിപ്പാട്ടങ്ങളും (Sports Goods and Toys)
12% ൽ നിന്ന് 5% ലേക്ക്:
കായിക ആവശ്യങ്ങൾക്കുള്ള കൈയ്യുറകൾ.
സൈക്കിളുകൾ, സ്‌കൂട്ടറുകൾ, പെഡൽ കാറുകൾ തുടങ്ങിയ കളിപ്പാട്ടങ്ങൾ (ഇലക്ട്രോണിക് കളിപ്പാട്ടങ്ങൾ ഒഴികെ).
ചീട്ടുകൾ, ചെസ്സ് ബോർഡ്, കാരം ബോർഡ്, മറ്റ് ബോർഡ് ഗെയിമുകൾ.
പൊതുവായ വ്യായാമങ്ങൾക്കുള്ളതല്ലാത്ത കായിക സാമഗ്രികൾ.
ഫിഷിംഗ് റോഡുകൾ, വലകൾ, വേട്ടയാടാനുള്ള ഉപകരണങ്ങൾ.
വ്യക്തിഗത ഉപയോഗത്തിനുള്ള നികുതി നൽകേണ്ട സാധനങ്ങൾ (Dutiable Articles for Personal Use)
28% ൽ നിന്ന് 18% ലേക്ക്:
വ്യക്തിഗത ഉപയോഗത്തിനുള്ള എല്ലാ നികുതി നൽകേണ്ട സാധനങ്ങളും.
തുകൽ മേഖല (Leather Sector)
12% ൽ നിന്ന് 5% ലേക്ക്:
തുകൽ, പേഴ്സ്, ബാഗ്, ഷൂ, ബെൽറ്റ് എന്നിവയുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മറ്റ് മൃഗങ്ങളുടെ തോലുകൾ.
കാമെൽ, പേറ്റന്റ് ലെതർ.
. തുകൽ നാരുകൾ അടിസ്ഥാനമാക്കിയുള്ള കോമ്പോസിഷൻ ലെതർ.
. പക്ഷികളുടെ തൂവലുകളും, അവയുടെ ഭാഗങ്ങളും.
Wood Sector
12% ൽ നിന്ന് 5% ലേക്ക്:
സിമന്റ് ബോണ്ടഡ് പാർട്ടിക്കിൾ ബോർഡ്, ചണം പാർട്ടിക്കിൾ ബോർഡ്, നെല്ലൂരി പാർട്ടിക്കിൾ ബോർഡ്, ഗ്ലാസ് ഫൈബർ റീഇൻഫോഴ്സ‌്‌ഡ് ജിപ്‌സം ബോർഡ് (GRG), സിസൽ-ഫൈബർ ബോർഡുകൾ, ബഗാസ് ബോർഡ്, കോട്ടൺ സ്റ്റാൾക്ക് പാർട്ടിക്കിൾ ബോർഡ്.
കൃഷി മാലിന്യങ്ങളിൽ നിന്ന് നിർമ്മിക്കുന്ന പാർട്ടിക്കിൾ/ഫൈബർ ബോർഡ്.
മരപ്പൊടി, മരത്തടി.
റെയിൽവേ സ്ലീപ്പേഴ്‌സ്.
മരം കൊണ്ടുള്ള പാക്കിംഗ് കേസുകൾ, പെട്ടികൾ, ഡ്രമ്മുകൾ, പാലറ്റുകൾ.
മരം കൊണ്ടുള്ള വീപ്പകൾ.
200 കൊണ്ടുള്ള ഹാൻഡിലുകൾ. ഉപകരണങ്ങൾ, ടൂൾ ബോഡികൾ,
മുള കൊണ്ടുള്ള തറകൾ, മരം കൊണ്ടുള്ള ഫർണിച്ചർ.
കൊത്തുപണികൾ, അലങ്കാര വസ്‌തുക്കൾ, ആഭരണ പെട്ടികൾ.
സ്വാഭാവിക കോർക്ക്, കോർക്ക് ഉൽപ്പന്നങ്ങൾ.
പ്രതിരോധം (Defence)
12% ൽ നിന്ന് 5% ലേക്ക്:
പ്രതിരോധം, പോലീസ്, പാരാമിലിട്ടറി സേനകൾ ഉപയോഗിക്കുന്ന ടു-വേ റേഡിയോ (വാക്കി ടോക്കി).
ടാങ്കുകൾ, കവചിത പോരാട്ട വാഹനങ്ങൾ.
പാദരക്ഷാ മേഖല (Footwear Sector)
12% ൽ നിന്ന് 5% ലേക്ക്:
2500 രൂപയിൽ കൂടാത്ത പാദരക്ഷകൾ.
നിരക്കിൽ മാറ്റമില്ല (18%):
2500 രൂപയിൽ കൂടുതലുള്ള പാദരക്ഷകൾ.
Miscellaneous Items
12% ൽ നിന്ന് 5% ലേക്ക്:
ജീവനുള്ള കുതിരകൾ.
മാർബിൾ, ട്രാവെർട്ടൈൻ ബ്ലോക്കുകൾ, ഗ്രാനൈറ്റ് ബ്ലോക്കുകൾ.
സ്വാഭാവിക മെന്തോൾ.
മെഡിക്കൽ ആവശ്യങ്ങൾക്കുള്ള എക്സ‌്-റേ ഫിലിമുകൾ
സിലിക്കൺ വേഫറുകൾ, പ്ലാസ്റ്റിക് ബീഡുകൾ, റബ്ബർ ബാൻഡുകൾ.
മണികൾ, ഗോങ്ങുകൾ. പ്രതിമകൾ, അലങ്കാര വസ്‌തുക്കൾ (ഇരുമ്പ്, സ്റ്റിൽ, അലൂമിനിയം കൊണ്ടുള്ളവ).
കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന റബ്ബർ റോളർ.
കോൺടാക്റ്റ് ലെൻസുകൾ, സ്പെക്ടക്കിൾ ഫ്രെയിമുകൾ. ലെൻസുകൾ,
ചകിരി ഉൽപ്പന്നങ്ങൾ (മെത്തകൾ ഒഴികെ).
സ്ലൈഡ് ഫാസ്റ്റനറുകൾ.
12% ൽ നിന്ന് 18% ലേക്ക്:
സ്വാഭാവിക മെന്തോൾ അല്ലാത്ത മറ്റ് ഉൽപ്പന്നങ്ങൾ.
സുഗന്ധ ദ്രവ്യങ്ങൾ (അഗർബത്തി ഒഴികെ).
ബയോഡീസൽ (ഓയിൽ നൽകുന്നതൊഴികെ). മാർക്കറ്റിംഗ് കമ്പനികൾക്ക്
പെട്രോളിയം പ്രവർത്തനങ്ങൾക്കും കൽക്കരി കിടക്ക മീഥെയ്ൻ പ്രവർത്തനങ്ങൾക്കും ആവശ്യമായ സാധനങ്ങൾ.
28% ൽ നിന്ന് 40% ലേക്ക്:
. റിവോൾവറുകൾ, പിസ്റ്റളുകൾ.
പുകവലി പൈപ്പുകൾ, ഹോൾഡറുകൾ. സിഗാർ അല്ലെങ്കിൽ സിഗരറ്റ്
നിർമ്മാണ മേഖല (Construction Sector)
12% ൽ നിന്ന് 5% ലേക്ക്:
മണൽ ചുണ്ണാമ്പ് ഇഷ്ടികകൾ, കല്ല് ഇൻലേ വർക്ക്.
28% ൽ നിന്ന് 18% ലേക്ക്:
പോർട്ട്ലാൻഡ് സിമന്റ്, അലൂമിനസ് സിമന്റ്, സ്ലാഗ് സിമന്റ്.
കരകൗശല മേഖല (Handicrafts Sector)
12% ൽ നിന്ന് 5% ലേക്ക്:
മരം, കല്ല്, ലോഹങ്ങൾ എന്നിവയിൽ നിർമ്മിച്ച വിഗ്രഹങ്ങൾ.
. കല്ലിൽ കൊത്തിയ പ്രതിമകൾ, പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ.
സെറാമിക് പ്രതിമകൾ, അലങ്കാര വസ്‌തുക്കൾ.
. കൊത്തുപണികൾ, ആനക്കൊമ്പ്, എല്ലുകൾ, പവിഴങ്ങൾ എന്നിവയിൽ നിന്നുള്ള വസ്തുക്കൾ.
കൈകൊണ്ട് വരച്ച ചിത്രങ്ങൾ, ലിത്തോഗ്രാഫുകൾ. ഡ്രോയിംഗുകൾ.
ഒറിജിനൽ ശിൽപങ്ങൾ.
സുവോളജിക്കൽ, ബൊട്ടാണിക്കൽ, ചരിത്രപരമായ ശേഖരണങ്ങൾ.
നൂറ് വർഷത്തിൽ കൂടുതൽ പഴക്കമുള്ള പുരാവസ്‌തുക്കൾ.
കൈകൊണ്ട് നിർമ്മിച്ച മെഴുകുതിരികൾ.
കരകൗശല കൈയ്യുറകൾ, ആഭരണപ്പെട്ടി.
കൊത്തുപണികൾ ചെയ്‌ത മരത്തിന്റെ ഉൽപ്പന്നങ്ങൾ.
മരത്തിന്റെ ഫ്രെയിമുകൾ (ചിത്രങ്ങൾ, കണ്ണാടികൾ).
മരം കൊണ്ടുള്ള പ്രതിമകൾ, കൊത്തുപണികൾ.
കോർക്ക് ആർട്ട് വെയർ.
കൈത്തറി / കൈകൊണ്ട് എംബ്രോയിഡറി ചെയ്‌ത ഷാളുകൾ.
കല്ലിൽ കൊത്തിയ ശിൽപങ്ങൾ.
. കല്ല് ആർട്ട് വെയർ.
. കളിമണ്ണും ടെറാക്കോട്ടയും കൊണ്ടുള്ള പാത്രങ്ങൾ.
സെറാമിക് അലങ്കാര വസ്‌തുക്കൾ (ബ്ലൂ പോട്ടറികൾ ഉൾപ്പെടെ).
അലങ്കാര ഫ്രെയിം ചെയ്‌ത കണ്ണാടികൾ.
. ഗ്ലാസ് പ്രതിമകൾ (ക്രിസ്റ്റൽ ഒഴികെ).
. ഗ്ലാസ് ആർട്ട് വെയർ.
.ഇരുമ്പ് ആർട്ട് വെയർ.
ചെമ്പ്, അലൂമിനിയം ആർട്ട് വെയർ.
മുള, ചൂരൽ ഫർണിച്ചറുകൾ.
മരം, ലോഹം, തുണി എന്നിവയിൽ നിർമ്മിച്ച പാവകളും മറ്റ് കളിപ്പാട്ടങ്ങളും
ഗഞ്ചിഫാ കാർഡ്.
കൈകൊണ്ട് വരച്ച ചിത്രങ്ങൾ (മൈസൂർ പെയിന്റിംഗ്, തഞ്ചൂർ പെയിന്റിംഗ്).
കൈകൊണ്ട് നിർമ്മിച്ച പേപ്പറും പേപ്പർബോർഡും.
മറ്റ് യന്ത്രങ്ങൾ (Other Machinery)
12% ൽ നിന്ന് 5% ലേക്ക്:
. ന്യൂക്ലിയർ റിയാക്‌ടറുകൾക്കുള്ള ഇന്ധന ഘടകങ്ങൾ.
28% ൽ നിന്ന് 18% ലേക്ക്:
. സ്‌പാർക്ക്-ഇഗ്നിഷൻ റെസിപ്രോക്കേറ്റിംഗ് അല്ലെങ്കിൽ റോട്ടറി ഇന്റേണൽ കമ്പഷൻ പിസ്റ്റൺ എഞ്ചിനുകൾ (വിമാന എഞ്ചിനുകൾ ഒഴികെ).
. കംപ്രഷൻ-ഇഗ്നിഷൻ ഇന്റേണൽ കമ്പഷൻ പിസ്റ്റൺ എഞ്ചിനുകൾ (ഡീസൽ അല്ലെങ്കിൽ സെമി-ഡീസൽ എഞ്ചിനുകൾ).
.. എഞ്ചിൻ ഭാഗങ്ങൾ.
..ഇന്ധനം അല്ലെങ്കിൽ ലൂബ്രിക്കന്റുകൾ വിതരണം ചെയ്യുന്നതിനുള്ള പമ്പുകൾ.
. ഇലക്ട്രിക് അക്യുമുലേറ്ററുകൾ (ലിഥിയം-അയൺ ബാറ്ററി ഒഴികെ).
. ഇലക്ട്രിക്കൽ ഇഗ്നിഷൻ അല്ലെങ്കിൽ സ്റ്റാർട്ടിംഗ് ഉപകരണങ്ങൾ.
മറ്റ് നിർദ്ദേശങ്ങൾ (Other Proposals)
28%/18% ൽ നിന്ന് 5% ലേക്ക്:
പൈലറ്റില്ലാത്ത വിമാനങ്ങൾ (Unmanned aircrafts).
IGST 18% ൽ നിന്ന് പൂജ്യത്തിലേക്ക് (Nil):
ചില പ്രതിരോധ സംബന്ധമായ സാധനങ്ങൾ, ഉദാഹരണത്തിന്: മിലിട്ടറി ട്രാൻസ്പോർട്ട് എയർക്രാഫ്റ്റ് (C-130, C-295MW), ഡീപ് സബ്മെർജൻസ് റെസ്ക്യൂ വെസൽ, പൈലറ്റില്ലാത്ത അണ്ടർവാട്ടർ വെസലുകൾ, ഫൈറ്റർ എയർക്രാഫ്റ്റുകൾക്കുള്ള എജക്ഷൻ സീറ്റുകൾ, ഡ്രോണുകൾക്കും പ്രത്യേക ഉപകരണങ്ങൾക്കുമുള്ള പെർഫോമൻസ് ബാറ്ററികൾ, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, എയർ ഡൈവിംഗ്/റീബ്രീതർ സെറ്റുകൾ,
സോണോബോയിസ്, കപ്പലിൽ നിന്ന് വിക്ഷേപിക്കുന്ന മിസൈലുകൾ, 100mm-ൽ കൂടുതലുള്ള റോക്കറ്റുകൾ, മിലിട്ടറി ഉപയോഗത്തിനുള്ള RPA (റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റ്), ആയുധങ്ങൾ, റൈഫിളുകൾ, എയർക്രാഫ്റ്റുകൾ എന്നിവയുടെ ഭാഗങ്ങൾ.
എക്സ്പോർട്ട് ഇളവുള്ള ഉൽപ്പന്നങ്ങളുടെ സാങ്കേതിക രേഖകൾ.
ഡയമണ്ട് ഇംപ്രസ്റ്റ് ഓതറൈസേഷൻ സ്‌കീമിന് കീഴിൽ ഇറക്കുമതി ചെയ്യുന്ന കട്ട് ആൻഡ് പോളിഷ് ചെയ്‌ത ഡയമണ്ടുകൾ.
കലാസൃഷ്ടികളും പുരാവസ്‌തുക്കളും
B. സേവനങ്ങളുടെ ജിഎസ്‌ടി നിരക്കുകളിലെ മാറ്റങ്ങൾ (Services)
1. Transportation Sector
12% ITC സഹിതം ൽ നിന്ന് 18% ITC സഹിതം ലേക്ക്:
. എയർ ട്രാൻസ്പോർട്ട് (ഇക്കണോമി ക്ലാസ് ഒഴികെ).
. ഇന്ധനച്ചെലവ് ഉൾപ്പെടുന്ന മോട്ടോർ വാഹനങ്ങളിലെ യാത്രാ
. കണ്ടെയ്‌നറുകളിലെ ചരക്ക് ഗതാഗതം (ഇന്ത്യൻ റെയിൽവേ ഒഴികെ).
. പ്രകൃതിവാതകം, പെട്രോളിയം ക്രൂഡ്, മോട്ടോർ സ്‌പിരിറ്റ്. ഡീസൽ, ATF എന്നിവ പൈപ്പൈൻ വഴി കൊണ്ടുപോകുന്നത്.
GTA (Goods Transport Agency) ณ La sus
. ഇന്ധനച്ചെലവ് ഉൾപ്പെടുന്ന മോട്ടോർ വാഹനങ്ങൾ (ഓപ്പറേറ്റർ സഹിതം) വാടകയ്ക്ക് നൽകുന്നത്.
ചരക്ക് വാഹനങ്ങൾ നൽകുന്നത്. (ഓപ്പറേറ്റർ സഹിതം) വാടകയ്ക്ക്
.ഇന്ത്യയ്ക്കുള്ളിലെ മൾട്ടിമോഡൽ ചരക്ക് ഗതാഗതം (വ്യത്യസ്‌ത വ്യവസ്ഥകളിൽ).
2. ജോബ് വർക്ക് മേഖല (Job Work Sector)
12% ITC സഹിതം ൽ നിന്ന് 5% ITC സഹിതം ലേക്ക്:
. കുട നിർമ്മാണവുമായി ബന്ധപ്പെട്ട ജോബ് വർക്കുകൾ.
പുസ്‌തകങ്ങൾ, പേപ്പർ ഉൽപ്പന്നങ്ങൾ പ്രിന്റിംഗുമായി ബന്ധപ്പെട്ട ജോബ് വർക്കുകൾ. എന്നിവയുടെ
ഇഷ്ടികയുമായി ബന്ധപ്പെട്ട ജോബ് വർക്കുകൾ.
. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ജോബ് വർക്കുകൾ.
തുകൽ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട ജോബ് വർക്കുകൾ.
12% ITC സഹിതം ൽ നിന്ന് 18% ITC സഹിതം ലേക്ക്:
മറ്റെവിടെയും ഉൾപ്പെടാത്ത ജോബ് വർക്കുകൾ.
3. നിർമ്മാണ മേഖല (Construction Sector)
12% ITC സഹിതം ൽ നിന്ന് 18% ITC സഹിതം ലേക്ക്:
. എണ്ണ, വാതക പര്യവേഷണം സംബന്ധിച്ച ഓഫ്ഷോർ വർക്ക് കരാറുകൾ.
സർക്കാരിന് നൽകുന്ന മണ്ണുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികൾ.
സബ് കോൺട്രാക്‌ടർമാർ വഴി സർക്കാരിന് നൽകുന്ന നിർമ്മാണ ജോലികൾ.
4. പ്രാദേശിക ഡെലിവറി സേവനങ്ങൾ (Local Delivery Services)
നിലവിലുള്ള 18% ITC സഹിതം നിരക്കിൽ മാറ്റമില്ല.
ഇ-കൊമേഴ്സ് ഓപ്പറേറ്റർമാർ വഴി നൽകുന്ന പ്രാദേശിക ഡെലിവറി സേവനങ്ങൾക്കും 18% ജിഎസ്‌ടി ആയിരിക്കും, ഇത് പുതിയതായി 9(5) വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്യും.
5. മറ്റ് സേവനങ്ങൾ (Other Services)
12% ITC സഹിതം ൽ നിന്ന് 5% ITC സഹിതം ലേക്ക്:
ചരക്ക് വാഹനങ്ങളുടെ മൂന്നാം കക്ഷി ഇൻഷുറൻസ് സേവനങ്ങൾ.
സിനിമാ പ്രദർശനങ്ങൾക്കുള്ള പ്രവേശന ഫീസ് (100 രൂപയോ അതിൽ കുറവോ).
മാലിന്യ സംസ്‌കരണ പ്ലാന്റുകൾ നൽകുന്ന മാലിന്യ സംസ്കരണ സേവനങ്ങൾ.
ബയോമെഡിക്കൽ മാലിന്യ സംസ്കരണ സേവനങ്ങൾ.
. ഒരു ദിവസത്തേക്ക് 7500 രൂപയോ അതിൽ കുറവോ വാടകയുള്ള ഹോട്ടൽ താമസസൗകര്യങ്ങൾ.
12% ITC സഹിതം ൽ നിന്ന് 18% ITC സഹിതം ലേക്ക്:
പെട്രോളിയം ക്രൂഡ് അല്ലെങ്കിൽ പ്രകൃതിവാതകം എന്നിവയുടെ പര്യവേഷണം, ഖനനം അല്ലെങ്കിൽ ഡ്രില്ലിംഗ് എന്നിവയുമായി
ബന്ധപ്പെട്ട മറ്റ് പ്രൊഫഷണൽ, സാങ്കേതിക, ബിസിനസ് സേവനങ്ങൾ.
സഹായ സേവനങ്ങൾ.
18% ITC സഹിതം ൽ നിന്ന് 5% ITC രഹിതം ലേക്ക്:
. സൗന്ദര്യ / ആരോഗ്യ ക്ഷേമ സേവനങ്ങൾ.
28% ITC സഹിതം ൽ നിന്ന് 40% ITC സഹിതം ലേക്ക്:
. കാസിനോകളിലേക്കും റേസ് ക്ലബ്ബുകളിലേക്കുമുള്ള പ്രവേശനം, IPL പോലുള്ള കായിക മത്സരങ്ങൾ.
റേസ് ക്ലബ്ബുകൾ ബുക്ക്മേക്കർമാർക്ക് ലൈസൻസ് നൽകുന്ന സേവനങ്ങൾ.
40% ജിഎസ്ടി നിരക്കുള്ള സാധനങ്ങൾ ഓപ്പറേറ്റർ ഇല്ലാതെ വാടകയ്ക്ക് നൽകുന്ന സേവനങ്ങൾ.
betting, casinos, gambling, horse racing, lottery, online money gaming
C. ഒഴിവാക്കാൻ നിർദ്ദേശിച്ച സേവനങ്ങൾ (Services Proposed to be Exempted)
18% ITC സഹിതം ൽ നിന്ന് ഒഴിവാക്കലിലേക്ക് (Exemption):
. എല്ലാ വ്യക്തിഗത ആരോഗ്യ ഇൻഷുറൻസുകളും, അതിൻറെ പുനർ ഇൻഷുറൻസും.
. എല്ലാ വ്യക്തിഗത ലൈഫ് ഇൻഷുറൻസുകളും, അതിൻ്റെ പുനർ ഇൻഷുറൻസും
ഈ മാറ്റങ്ങളിൽ ഭൂരിഭാഗവും 2025 സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, പാൻ മസാല, ഗുഡ്‌ക, സിഗരറ്റ്, പുകയില ഉൽപന്നങ്ങൾ, ബീഡി തുടങ്ങിയ ചില ഉൽപ്പന്നങ്ങളുടെ നിരക്കുകൾ കോമ്പൻസേഷൻ സെസ് അക്കൗണ്ടിലെ കടവും പലിശയും പൂർണ്ണമായി തീർപ്പാക്കുന്നത് വരെ നിലവിലുള്ള നിരക്കിൽ തുടരും
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BUWR954is5xAaTWiTrMLPG
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....