സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ റെയ്ഡ് ; 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന വ്യാപകമായി  കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ റെയ്ഡ് ; 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി

“OPERATION CROOKSHANKS”  എന്ന  പേരിൽ  സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് & എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി  കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്ട്യാ 80.14 കോടി രൂപയുടെ വിറ്റുവരവ്   വെട്ടിപ്പും, 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. ഈ  പരിശോധനയുടെ ഭാഗമായി ഇതുവരെ 1.25 കോടി  രൂപ നികുതി /പിഴ  ഇനത്തിൽ  ഈടാക്കുകയും ചെയ്തു.  തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും , അവയുടെ ബ്രാഞ്ചുകളിലും,  ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. 

നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൻറെ അന്വേഷണവും , നടപടികളും ശക്തമായി  തുടരും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ..

Also Read

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ്  വിഭാഗങ്ങളുടെ റെയ്ഡ്

റസ്റ്റോറന്റുകളിലെ വൻ ജിഎസ്ടി വെട്ടിപ്പ് : "ഓപ്പറേഷൻ ഹണിഡ്യൂക്സ്” — സംസ്ഥാന വ്യാപകമായി ഇന്റലിജൻസ് വിഭാഗങ്ങളുടെ റെയ്ഡ്

സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഏറ്റവും വിപുലമായ സംയുക്ത റെയ്ഡുകളിലൊന്നായി മാറി

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

സ്റ്റാമ്പ് ചാർജുകൾ കുത്തനെ ഉയർന്നു: എഗ്രിമെൻ്റ്, റെന്റ്–ലീസ് കരാറുകൾ, റിലീസ് ഡീഡുകൾ — എല്ലാം പുതുക്കിയ നിരക്കിൽ!

ജി.എസ്.ടി. രജിസ്ട്രേഷൻ, ട്രേഡ് ലൈസൻസ് അപേക്ഷകളും തടസ്സപ്പെടാൻ സാധ്യതയുണ്ട്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

മമ്മൂട്ടിയുടെയും ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഇഡിയുടെ റെയ്ഡ്: 17 ഇടങ്ങളിൽ ഒരേസമയം റെയ്ഡ്

ഇന്ന് പുലർച്ചെ ആരംഭിച്ച റെയ്ഡ് എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ ഉൾപ്പെടെ അഞ്ച് ഇടങ്ങളിൽ

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

നികുതി നോട്ടീസുകൾ നേരെ കോടതിയിലല്ല, ആദ്യം അപ്പീൽ വഴിയിലേക്ക് — ഡൽഹി ഹൈക്കോടതിയുടെ കടുത്ത മുന്നറിയിപ്പ്

ആദായനികുതി നിയമം വിലയിരുത്തലിനും പുനർമൂല്യനിർണ്ണയത്തിനും മതിയായ പരിഹാര സംവിധാനം നൽകുന്നുണ്ട്

Loading...