അഞ്ചു വർഷത്തെ സേവനം കഴിഞ്ഞ് എബ്രഹാം റെൻ IRS കേന്ദ്ര ജിഎസ്ടിയിലേക്ക് മടങ്ങി; സംസ്ഥാന ജിഎസ്ടി വകുപ്പ് യാത്രയയപ്പ് നൽകി

തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൽ ഐ.ആർ.എസ് ഓഫീസറായ ശ്രീ. എബ്രഹാം റെൻ എസ്., തന്റെ അഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം കേന്ദ്ര ജിഎസ്ടി വകുപ്പിലേക്ക് തിരിച്ചുപോകുന്നതിൻറെ ഭാഗമായി, വകുപ്പ് സംഘടിപ്പിച്ച ഔദ്യോഗിക യാത്രയപ്പ് ചടങ്ങ് ഓഗസ്റ്റ് 2, ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്തെ സംസ്ഥാന ജിഎസ്ടി ആസ്ഥാനമായ ടാക്സ് ടവറിൽ നടന്നു.
ചടങ്ങിന് വകുപ്പ് കമ്മീഷണർ ശ്രീ. അജിത് പാട്ടീൽ IAS, അഡീഷണൽ കമ്മീഷണർ (TPS) ശ്രീമതി ശ്രീലക്ഷ്മി ആർ IAS, അഡീഷണൽ കമ്മീഷണർ ശ്രീ. മുഹമ്മദ് ഷഫീക് IAS, അഡീഷണൽ കമ്മീഷണർ-1 ശ്രീമതി ചിപ്പി ജയൻ, GIFT രജിസ്ട്രാറായും അഡീഷണൽ കമ്മീഷണറുമായ ശ്രീ. A. സറഫ് എന്നിവരും മറ്റ് സുപ്രധാന ഉദ്യോഗസ്ഥരുമടങ്ങിയവരും സാക്ഷ്യം വഹിച്ചു.
പുതിയ പരിഷ്കാരങ്ങളെയും നൂതന പരിവർത്തനങ്ങളേയും ചുരുക്കത്തിൽ നടപ്പിലാക്കിയ വ്യക്തിയായി എബ്രഹാം റെൻ ഐ.ആർ.എസ്ൻറെ കഴിവും നിർവാഹശേഷിയും വകുപ്പിലെ സഹപ്രവർത്തകർ പ്രത്യേകം സ്വാഗതം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കേന്ദ്രത്തിലെ പുതിയ ഘട്ടത്തിനായി എല്ലാവരും അഭിനന്ദനങ്ങളും ആശംസകളും നേർന്നു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/CjUtBF9quSZKkxZXxMEXYf?mode=ac_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....