ഒറ്റത്തവണ തീർപ്പാക്കൽ സെപ്റ്റംബർ 30 വരെ… തീർപ്പാക്കാൻ കഴിയാത്ത അസോസിയേഷൻ ക്ലബുകൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ! നിയമ നടപടി ഭാരവാഹികളിലേക്ക്

തിരുവനന്തപുരം • സംസ്ഥാന സർക്കാർ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2025 സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ അവസരം പ്രയോജനപ്പെടുത്താതെ പോകുന്ന സംഘടനകൾക്ക് മുന്നിൽ ഭാരമുള്ള പ്രത്യാഘാതങ്ങൾ വരാനിരിക്കുകയാണ്.
1955-ലെ തിരുവിതാംകൂർ–കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമ്മിക സംഘങ്ങളുടെ രജിസ്ട്രേഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനകൾ വാർഷിക റിട്ടേണുകൾ സമയത്ത് ഫയൽ ചെയ്യാത്തതിന്റെ വീഴ്ചകൾ മാപ്പാക്കുന്ന പദ്ധതിയാണ് ഇത്. എന്നാൽ കാലാവധിക്കുള്ളിൽ തീർപ്പാക്കാതെ പോകുന്നവർക്ക്, സംഘടനകൾക്ക് തന്നെ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും.
എൻജിഒ ദർപ്പൻ രജിസ്ട്രേഷൻ തടസ്സം
സർക്കാർ, സെൻട്രൽ പദ്ധതികൾ, CSR ഫണ്ടുകൾ, വിദേശ സംഭാവനകൾ (FCRA) തുടങ്ങിയവയ്ക്ക് നിർബന്ധമായ NGO Darpan രജിസ്ട്രേഷൻ നേടാൻ, വാർഷിക റിട്ടേൺ സമർപ്പണം നിർണ്ണായകമാണ്. ഇപ്പൊൾ ബാങ്ക് അക്കൗണ്ട് KYC ചെയ്യാൻ ഇത് നിർബന്ധമാണ്. ഇത് ചെയ്യാത്ത സംഘടനകൾക്ക് രജിസ്ട്രേഷൻ തടസ്സപ്പെടുകയും, സർക്കാർ സഹായങ്ങൾക്കും പദ്ധതികൾക്കും അപേക്ഷിക്കാനാവാത്ത അവസ്ഥയും ഉണ്ടാകും.
ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തനരഹിതം
പദ്ധതി പ്രയോജനപ്പെടുത്താതെ പോകുന്ന സംഘടനകൾക്ക്, ബാങ്ക് അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാൻ പോലും കഴിയില്ല. വാർഷിക റിട്ടേൺ, അക്കൗണ്ട്, ഓഡിറ്റ് റിപ്പോർട്ട് എന്നിവ ഇല്ലാത്തതിനാൽ ബാങ്കുകൾ KYC പുതുക്കൽ നിരസിക്കുകയും, പല അക്കൗണ്ടുകളും “ഫ്രീസ്” ചെയ്യപ്പെടുകയും ചെയ്യും.
സ്വത്ത് വിൽക്കാനാവില്ല
സ്വന്തമായി സ്ഥലം, കെട്ടിടം, മറ്റ് സ്ഥിരസ്വത്തുകൾ ഉള്ള സംഘടനകൾക്കും പ്രത്യാഘാതം ഗുരുതരമായിരിക്കും. വാർഷിക റിട്ടേണുകൾ ഇല്ലാത്തതിനാൽ രജിസ്ട്രാർ ഓഫ് സൊസൈറ്റീസ് (RoS) സർട്ടിഫിക്കറ്റുകൾ നൽകില്ല. അതിനാൽ ഭൂമി, കെട്ടിടങ്ങൾ തുടങ്ങി സ്ഥാവര വസ്തുക്കൾ ക്രയ–വിക്രയം ചെയ്യാൻ കഴിയാതെ നിലയിൽ എത്തും.
കോടികളുടെ കുടിശികയും നിയമനടപടികളും
പദ്ധതി പ്രയോജനപ്പെടുത്താത്തവർക്ക്, കഴിഞ്ഞ പല വർഷങ്ങളിലേതടക്കം കോടികളുടെ കുടിശിക, പിഴ, പലിശ സർക്കാർ ആവശ്യപ്പെടും. രജിസ്ട്രാർക്ക് സംഘടനാ ഭാരവാഹികൾക്കെതിരെ വ്യക്തിപരമായ ഉത്തരവാദിത്വം ചുമത്താനും, കോടതിയിൽ നടപടി സ്വീകരിക്കാനും അധികാരം ലഭിക്കും.
2025 സെപ്റ്റംബർ 30-നു മുമ്പ് തീർപ്പാക്കൽ ചെയ്യാത്തവർക്ക്: NGO Darpan രജിസ്ട്രേഷൻ ലഭിക്കില്ല, ബാങ്ക് അക്കൗണ്ട് പ്രവർത്തിക്കില്ല, സ്വത്ത് ക്രയ–വിക്രയം തടസ്സപ്പെടും, നിയമ നടപടികളും പിഴകളും നേരിടേണ്ടിവരും.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....