ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

ഹരിതകുപ്പിവെള്ളം വിപണിയിലെത്തുന്നു; സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് വിപണിയിലെത്തുക.

ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്‍റ് കോർപറേഷനാണ് നിർമാണ ചുമതല. സർക്കാർ പുറത്തിറക്കുന്ന’ഹില്ലി അക്വാ’ ബ്രാൻഡിനു കീഴിലാണ് ഹരിതകുപ്പിവെള്ളവും വിപണിയിലെത്തുക.

കുപ്പിവെള്ളത്തിന്‍റെ ഉദ്ഘാടനം ഈ മാസം പകുതിയോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ജലസേചന മന്ത്രി റോഷി അഗസ്റ്റിനാണ് പദ്ധതി വിഭാവനം ചെയ്തത്.

2019ൽ മുംബൈയിൽ നടന്ന എക്സിബിഷനിൽ ഗ്രീൻ ബയോ പ്രോഡക്ടസ് വികസിപ്പിച്ച കംപോസ്റ്റബിൾ ബോട്ടിലിനെക്കുറിച്ചുള്ള വാർത്ത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും നിർമാതാക്കളെ കേരളത്തിലേക്കു ക്ഷണിക്കുകയുമായിരുന്നു.

പദ്ധതി നടപ്പാകുന്നതോടെ രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാനം ജൈവകുപ്പികളിൽ വെള്ളം വിപണനം ചെയ്യുന്നു എന്ന ഖ്യാതി കേരളത്തിന് സ്വന്തമാകും.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HLBdhOEyIWhI5sOebl3aTu