Headlines
വൈദ്യുതി ഉപയോഗിച്ചതിന് മാത്രം ബില്‍ നല്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സ്ഥാപനങ്ങളെല്ലാം തുറന്നു പ്രവര്‍ത്തിച്ചതിനുശേഷം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് റീഡിംഗ് എടുത്ത്, ഉപയോഗിച്ചതിന് മാത്രം ബില്‍ നല്കുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇതുസംബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും സംസ്ഥാന സെക്രട്ടറി കെ.സേതുമാധവനും മന്ത്രി എം.എം. മണിക്ക് നിവേദനം നല്കി.