രാജ്യത്ത് കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുമായി ഇപിഎഫ്‌ഒ

രാജ്യത്ത് കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുമായി ഇപിഎഫ്‌ഒ

രാജ്യത്ത് കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം നടപ്പാക്കാനുള്ള തയ്യാറെടുപ്പുമായി ഇപിഎഫ്‌ഒ. എല്ലാ പെന്‍ഷന്‍കാര്‍ക്കും ഒറ്റയടിക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പെന്‍ഷന്‍ എത്തിക്കാന്‍, കേന്ദ്രീകൃത പെന്‍ഷന്‍ വിതരണ സംവിധാനം കൊണ്ട് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ മാസം 29, 30 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ ഇപിഎഫ്‌ഒ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കും.

നിലവില്‍, എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്റെ പ്രാദേശിക ഓഫീസുകള്‍ മുഖാന്തരമാണ് പെന്‍ഷന്‍ വിതരണം നടത്തുന്നത്. അതിനാല്‍, പെന്‍ഷന്‍കാര്‍ക്ക് വ്യത്യസ്ത സമയങ്ങളിലോ ദിവസങ്ങളിലോ ആയിരിക്കും പെന്‍ഷന്‍ ലഭിക്കുന്നത്. ഏകദേശം 138 ലധികം പ്രാദേശിക ഓഫീസുകളാണ് നിലവിലുള്ളത്.

കേന്ദ്രീകൃത പെന്‍ഷന്‍ സംവിധാനം നിലവില്‍ വരുന്നതോടെ, രാജ്യത്തെ 73 ലക്ഷത്തിലധികം വരുന്ന പെന്‍ഷന്‍കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒറ്റയടിക്ക് പെന്‍ഷന്‍ തുക എത്തും. പുതിയ സംവിധാനം നടപ്പാക്കാന്‍ മേഖല ഓഫീസുകളിലെ സെന്‍ട്രല്‍ ഡാറ്റാ ബേസിന്റെ സേവനം ഉപയോഗപ്പെടുത്തും.