ഫ്ലെക്സ് പ്രിന്റ് ചെയ്താൽ സ്ഥാനാർത്ഥിത്വം അസാധുവാകുമോ? – പെരുമാറ്റച്ചട്ടത്തിലെ ‘ഹരിത നിയമം’ പ്രിന്റിങ് യൂണിറ്റുകൾക്കും സ്ഥാനാർത്ഥികൾക്കും കടുത്ത മുന്നറിയിപ്പ്!

ഫ്ലെക്സ് പ്രിന്റ് ചെയ്താൽ സ്ഥാനാർത്ഥിത്വം അസാധുവാകുമോ? – പെരുമാറ്റച്ചട്ടത്തിലെ ‘ഹരിത നിയമം’ പ്രിന്റിങ് യൂണിറ്റുകൾക്കും സ്ഥാനാർത്ഥികൾക്കും കടുത്ത മുന്നറിയിപ്പ്!

തിരുവനന്തപുരം ∣ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ പത്താമത്തെ വകുപ്പായി ഹരിത പെരുമാറ്റ ചട്ടം (Green Protocol) ഉൾപ്പെടുത്തിയതോടെ, പ്രചാരണത്തിനിടെ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ പാലിക്കാത്ത സ്ഥാനാർത്ഥികൾക്കും പ്രിന്റിങ് യൂണിറ്റുകൾക്കും കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഹരിത ചട്ടം പാലിക്കുക — അല്ലെങ്കിൽ സ്ഥാനാർത്ഥിത്വം അപകടത്തിൽ”

പെരുമാറ്റച്ചട്ടത്തിലെ വകുപ്പ് 10 പ്രകാരം ഇനി മുതൽ പ്രചാരണ സാമഗ്രികൾ (ബാനർ, ബോർഡ്, ഫ്ലെക്സ്, പോസ്റ്റർ തുടങ്ങിയവ) പോള്യൂഷൻ കൺട്രോൾ ബോർഡ് സർട്ടിഫൈ ചെയ്ത 100% കോട്ടൺ അല്ലെങ്കിൽ പോളിഎത്തിലീൻ മെറ്റീരിയൽ ഉപയോഗിച്ചായിരിക്കണം.

ഓരോ പ്രിന്റിലും PCB വെബ്‌സൈറ്റിൽ നിന്ന് ലഭ്യമായ ക്യു ആർ കോഡ്, പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ എന്നിവ നിർബന്ധമായും പതിച്ചിരിക്കണം. ക്യു ആർ കോഡ് പതിക്കാത്തതോ വ്യാജമായി പതിച്ചതോ ആയാൽ അത് നിയമലംഘനമായി കണക്കാക്കി സ്ഥാനാർത്ഥിയുടെ പ്രചാരണം അസാധുവാക്കാൻ വരെ കാരണമാകാം.

നിയമാനുസൃതമല്ലാത്ത പ്രിന്റുകൾക്ക് ലൈസൻസ് റദ്ദാക്കൽ വരെ

പെരുമാറ്റച്ചട്ടത്തോടൊപ്പം സർക്കാർ ഉത്തരവുകളും പരിസ്ഥിതി വകുപ്പിന്റെ നിർദേശങ്ങളും പാലിക്കേണ്ടതാണ്.

നിരോധിത ഫ്ലെക്സ് മെറ്റീരിയലുകളിൽ പ്രിന്റ് ചെയ്ത് ക്യു ആർ കോഡ് വ്യാജമായി പതിക്കുന്നതോ, പിസിബി പോർട്ടലിൽ പരിശോധനയ്ക്ക് സാധിക്കാത്ത ക്യു ആർ കോഡ് ഉപയോഗിക്കുന്നതോ “തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തിയായി” കണക്കാക്കി പ്രിന്റിങ് യൂണിറ്റിന്റെ ലൈസൻസ് റദ്ദാക്കാൻ കാരണമാകും.

തുടർന്ന്, പരിസ്ഥിതി (സംരക്ഷണ) നിയമം, 1986 പ്രകാരം ഇത് കുറ്റകരമായ പ്രവൃത്തിയായി പരിഗണിക്കപ്പെടുകയും കേസെടുക്കാനുള്ള അധികാരവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുണ്ടാകും.

പോളിഎത്തിലീൻ പ്രിന്റുകൾ റീസൈക്കിൾ നിർബന്ധം

ഇലക്ഷൻ പ്രചാരണം കഴിഞ്ഞശേഷം എല്ലാ പോളിഎത്തിലീൻ ഷീറ്റുകളും ക്ലീൻ കേരള കമ്പനി മുഖേന ഹരിത കർമ്മ സേനയ്ക്ക് കൈമാറി റീസൈക്കിൾ ചെയ്യണം.

ഇതിലൂടെ ഹരിത കർമ്മ സേനയ്ക്ക് അധികവരുമാനവും, തദ്ദേശ സ്ഥാപനങ്ങൾക്ക് മാലിന്യമുക്തമായ തിരഞ്ഞെടുപ്പ് പരിസരം സൃഷ്ടിക്കാനുള്ള അവസരവുമാകും.

പോളിഎത്തിലീൻ റീസൈക്ലിംഗ് വഴി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ (value-added products) നിർമ്മിക്കുന്നതിനുള്ള പദ്ധതിയും തദ്ദേശസ്ഥാപനങ്ങൾ രൂപപ്പെടുത്തണമെന്ന് നിർദ്ദേശവും നിലവിലുണ്ട്. 

ഇലക്ഷൻ പ്രചാരണത്തെ പരിസ്ഥിതി സൗഹൃദമായി മാറ്റാനുള്ള ഭരണഘടനാപരമായ നിർദ്ദേശമായാണ് ഈ ‘പത്താമത്തെ വകുപ്പ്’ – ഹരിത പെരുമാറ്റചട്ടം – പെരുമാറ്റച്ചട്ടത്തിൽ ഉൾപ്പെടുത്തിയതെന്ന് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/HAbYfd8FEk3ASYuStRBTVz?mode=wwt

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....