ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

ബാർ ഹോട്ടലുകളിൽ നികുതി വെട്ടിപ്പ് – GST ഇന്റലിജൻസ് പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തി : 45 ബാർ ഹോട്ടലുകളിൽ പരിശോധന തുടരുന്നു.

“Operation Prancing Pony”   എന്ന  പേരിൽ  സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ്  & എൻഫോഴ്സ്മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തി. സെപ്റ്റംബർ 25 ന് വൈകുന്നേരം 4.30 ന്  ആരംഭിച്ച പരിശോധന  26 ന്  പുലർച്ചെ വരെ നീണ്ടു.  

 45 ബാർ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 127.46 കോടിയുടെ വിറ്റുവരവ് വെട്ടിപ്പും,  12 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ  പരിശോധനയുടെ ഭാഗമായി ഇതുവരെ 29 ലക്ഷം പിരിച്ചെടുക്കാനും സാധിച്ചു.

 മാസംതോറും ഉള്ള റിട്ടേണുകൾ നിശ്ചിത സമയത്തു സമർപ്പിക്കാതെ നികുതി വെട്ടിക്കുന്ന ബാർ ഹോട്ടലുകളിൽ ആണ് പരിശോധന നടത്തിയത്.  ടി സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ വർഷത്തെ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചതിൽ നിന്നും കൂടുതൽ നികുതി വെട്ടിപ്പ് പുറത്തു വരുമെന്നാണ് കണക്കുകൂട്ടുന്നത് . 

ഇത്തരം നികുതി വെട്ടിപ്പുകൾ  നടത്തുന്നവർക്കെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിൻറെ അന്വേഷണവും , നടപടികളും ശക്തമായി  തുടരുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ  അറിയിച്ചു.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....