ജി.എസ്.ടിയില്‍ ഇളവ് അനുവദിച്ച കാര്‍ കൈമാറുന്നതിന് കാലതാമസം - വാഹന വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി

ജി.എസ്.ടിയില്‍ ഇളവ് അനുവദിച്ച കാര്‍ കൈമാറുന്നതിന് കാലതാമസം - വാഹന വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി

ഭിന്നശേഷിക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ജി.എസ്.ടിയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടും കാര്‍ കൈമാറുന്നതിന് കാലതാമസം വരുത്തിയ വാഹന വ്യാപാരിക്ക് തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ കോടതി പിഴ ചുമത്തി.

ഭിന്നശേഷിക്കാരനായ മുകുന്ദപുരം പുത്തന്‍ചിറ സ്വദേശി ബി.കെ സന്തോഷ് സമര്‍പ്പിച്ച കേസിലാണ് സേവന വീഴ്ച വരുത്തിയതിന് ചാലക്കുടിയിലെ വാഹന വ്യാപരിയായ മാരുതി സുസൂക്കി അരേന (മൈജോ മോട്ടാര്‍ എറണാകുളം) എന്ന സ്ഥാപനത്തിനെതിരെ വിധി പുറപ്പെടുവിച്ചത്.

പതിനായിരം രൂപ നഷ്ടപരിഹാരമായും രണ്ടായിരം രൂപ വ്യവഹാര ചിലവിലേക്കും 4 ശതമാനം വാര്‍ഷിക പലിശസഹിതം പരാതിക്കാരന് നല്‍കണം.

സി.ടി. സാബു പ്രസിഡന്റും ആര്‍. റാം മോഹന്‍, എസ്. ശ്രീജ എന്നിവര്‍ മെമ്പര്‍മാരുമായ തൃശ്ശൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.


സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും whatsapp വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Jr0wWfFT58t5D5qgtGNF7X