1.61 ലക്ഷം കോടി ജൂണിലെ ജി എസ് ടി വരുമാനം; 12 ശതമാനം വര്‍ധനവ് -ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്

1.61 ലക്ഷം കോടി ജൂണിലെ ജി എസ് ടി വരുമാനം; 12 ശതമാനം വര്‍ധനവ് -ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്

രാജ്യത്തെ ജി എസ് ടി വരുമാനത്തില്‍ 12 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

1.61 ലക്ഷം കോടിയാണ് ജൂണിലെ ജി എസ് ടി വരുമാനം വര്‍ധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജി എസ് ടി നിലവില്‍ വന്നതിന് ശേഷം ഇത് ഏഴാം തവണയാണ് വരുമാനം 1.50 ലക്ഷം കോടി കടക്കുന്നത്. ജൂണില്‍ പിരിച്ചെടുത്ത പണത്തില്‍ 31,013 കോടി രൂപ സെന്‍ട്രല്‍ ജി എസ് ടിയാണ്. 

സംസ്ഥാനങ്ങള്‍ 38,292 കോടി രൂപ ജി എസ് ടി പിരിച്ചെടുത്തു. ഐ ജി എസ് ടിയായി 80,292 കോടിയും സെസായി 11,900 കോടിയും പിരിച്ചെടുത്തതായും കണക്കുകള്‍ വ്യക്തമാക്കുന്നു.