നികുതി ഇളവുകൾ ആലോചിക്കുന്നതിനുള്ള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഗോവയിൽ

നികുതി ഇളവുകൾ ആലോചിക്കുന്നതിനുള്ള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഗോവയിൽ

സാമ്ബത്തിക ഉത്തേജനത്തിന് കൂടുതല്‍ നികുതി ഇളവുകള്‍ ആലോചിക്കുന്നതിനുള്ള നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ഗോവയില്‍ നടക്കും. ടൂറിസം മേഖലയ്ക്കുള്ള ഇളവുകളാണ് പരിഗണനയില്‍ എന്നാണ് സൂചന.

7500 മുതല്‍ പതിനായിരം വരെയുള്ള ഹോട്ടല്‍ മുറി വാടക്യ്ക്കുള്ള 28 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കുമെന്നാണ് ധന മന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഗോവയില്‍ നടക്കുന്ന 37-ാമത് ജിഎസ്‍ടി കൗണ്‍സില്‍ യോഗത്തെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യത്തെ വാഹനവിപണി നോക്കിക്കാണുന്നത്. വാഹനങ്ങളുടെ ജിഎസ്‍ടി 28 ശതമാനത്തില്‍ നിന്ന് 12 ശതമാനമോ 18 ശതമാനമോ ആയിട്ടെങ്കിലും കുറയ്ക്കണമെന്ന ആവശ്യമാണ് വാഹന നിര്‍മ്മാതാക്കള്‍ മുന്നോട്ടു വച്ചിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ ജിഎസ്‍ടി 28-ല്‍നിന്ന് 18 ആക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വണ്ടിക്കമ്ബനികളുടെയും വാഹനപ്രേമികളുടെയും പ്രതീക്ഷക്കെതിരാണ് കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍. നികുതി കുറയ്ക്കുന്നതിനോട് കേരളം ഉള്‍പ്പെടെയുള്ള ഈ സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ല. വരുമാനത്തില്‍ വലിയ കുറവുണ്ടാകുമെന്നതിനാലാണ് കേരളം ഉള്‍പ്പെടെ ജിഎസ്‍ടി കുറയ്ക്കുന്നതിനെ എതിര്‍ക്കുന്നത്. അതുകൊണ്ട് തന്നെ കനത്ത നികുതി നഷ്‍ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ലെന്നും ചില കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നുണ്ട്. അതായത് കനത്ത നികുതി നഷ്ടം ഉണ്ടാകുമെന്നതിനാല്‍ വാഹന, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നികുതി ഇളവ് പ്രഖ്യാപിക്കാനിടയില്ല.