നികുതി തർക്കങ്ങൾ തീർക്കാൻ ഇനി കാത്തിരിപ്പില്ല; GSTAT എറണാകുളം ബെഞ്ച് ആരംഭിച്ചു

കൊച്ചി: കേരളത്തിലെ ജിഎസ്ടി തർക്കപരിഹാര സംവിധാനത്തിൽ വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്ന ജിഎസ്ടി അപ്പീലേറ്റ് ട്രൈബ്യൂണൽ (GSTAT) എറണാകുളം ബെഞ്ച് ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
എറണാകുളം ബെഞ്ച് പ്രവർത്തനം ആരംഭിച്ചതോടെ, ജിഎസ്ടി നിയമപ്രകാരം സമർപ്പിക്കുന്ന അപ്പീലുകൾക്കും അപേക്ഷകൾക്കും ഇനി പ്രാദേശികമായി തന്നെ പരിഗണന ലഭിക്കും. നിലവിൽ ട്രൈബ്യൂണലിന്റെ താത്കാലിക ഓഫീസ് കച്ചേരിപ്പടിയിലെ സെൻട്രൽ റവന്യൂ ബിൽഡിംഗിലുള്ള സിജിഎസ്ടി ഹെഡ്ക്വാർട്ടേഴ്സിലാണ് പ്രവർത്തിക്കുന്നത്.
കേരള സംസ്ഥാനത്തെയും ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തെയും ഉൾപ്പെടുത്തി ഈ ബെഞ്ചിന് അധികാരപരിധി നിശ്ചയിച്ചിരിക്കുകയാണ്. 2017ലെ സെൻട്രൽ ജിഎസ്ടി നിയമവും അനുബന്ധ സംസ്ഥാന/യുണിയൻ ടെറിറ്ററി ജിഎസ്ടി നിയമങ്ങളും പ്രകാരമുള്ള അപ്പീലുകളാണ് ട്രൈബ്യൂണൽ പരിഗണിക്കുക.
ഇനി മുതൽ ഈ മേഖലകളുമായി ബന്ധപ്പെട്ട എല്ലാ അപ്പീലുകളും അപേക്ഷകളും എറണാകുളം ബെഞ്ചിന് മുമ്പാകെ സമർപ്പിക്കേണ്ടതാണെന്ന് നോട്ടീസിൽ വ്യക്തമാക്കുന്നു. 2025ലെ ജിഎസ്ടി അപ്പീലേറ്റ് ട്രൈബ്യൂണൽ പ്രോസീജർ റൂൾസ് അനുസരിച്ചായിരിക്കും നടപടിക്രമങ്ങൾ. ഓൺലൈൻ ഫയലിംഗ് ഉൾപ്പെടെയുള്ള നടപടികൾക്കായി gstappellate.gov.in എന്ന പോർട്ടലും സജ്ജമാക്കിയിട്ടുണ്ട്.
അപ്പീലുകൾ സമർപ്പിക്കുന്നതിനിടെ സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നവർക്ക് 1800-103-4782 എന്ന ടോൾ ഫ്രീ നമ്പറിലോ ഓൺലൈൻ ഇൻസിഡന്റ് റിപ്പോർട്ട് സംവിധാനത്തിലോ ബന്ധപ്പെടാനാകും.
ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചതോടെ ജിഎസ്ടി കേസുകളുടെ തീർപ്പിൽ വേഗത വരുകയും നികുതിദായകർക്ക് നീതി ലഭ്യമാക്കുന്നതിൽ വലിയ മാറ്റം ഉണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ
