സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

സാങ്കേതിക പിഴവിൽ കുടുങ്ങി നികുതിദായകർ; രജിസ്ട്രേഷൻ റദ്ദാക്കിയവർക്കും ജിഎസ്ടിആർ-3എ നോട്ടീസ്

കൊച്ചി: GSTR-4 വാർഷിക റിട്ടേൺ സമയബന്ധിതമായി സമർപ്പിച്ചിട്ടുള്ളതോ, 2024–25 സാമ്പത്തിക വർഷത്തിന് മുമ്പ് രജിസ്ട്രേഷൻ റദ്ദാക്കിയതോ റദ്ദാക്കപ്പെട്ടതോ ആയ കോമ്പോസിഷൻ സ്കീം നികുതിദായകർക്ക് GSTR-3A നോട്ടീസുകൾ ലഭിച്ചതിനെ തുടർന്ന് വ്യാപകമായ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. GSTN (Goods and Services Tax Network), ഇത് സാങ്കേതിക തകരാറുകളുടെ ഫലമാണെന്ന് വ്യക്തമാക്കിക്കൊണ്ട് നികുതിദായകർക്ക് ആശ്വാസം നൽകി.

GSTN അറിയിക്കുന്നത് , GSTR-4 കൃത്യമായി ഫയൽ ചെയ്തിട്ടുള്ള നികുതിദായകരും, 2024–25 സാമ്പത്തിക വർഷത്തിന് മുമ്പ് രജിസ്ട്രേഷൻ റദ്ദാക്കിയ/റദ്ദാക്കപ്പെട്ടവർ ഉൾപ്പെടെ, അനാവശ്യമായി GSTR-3A നോട്ടീസുകൾ ലഭിച്ചിട്ടുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നികുതിദായകർക്ക് യാതൊരു പ്രതികരണ നടപടിയും ആവശ്യമായിട്ടില്ല, GSTN സ്വമേധയാ പിഴവ് പരിഹരിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അറിയിച്ചു.

CGST നിയമത്തിലെ സെക്ഷൻ 46 പ്രകാരം, റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകർക്ക് GSTR-3A നോട്ടീസ് നൽകാൻ അധികൃതർക്ക് അധികാരമുണ്ട്. എന്നാൽ, റജിസ്ട്രേഷൻ അവസാനിപ്പിച്ചവർക്കോ, സമയത്ത് GSTR-4 സമർപ്പിച്ചവർക്കോ ഇത്തരം നോട്ടീസുകൾ ബാധകമല്ല.

GSTN വ്യക്തമാക്കിയതുപോലെ, കോമ്പോസിഷൻ നികുതിദായകർ വാർഷിക GSTR-4 പ്രതി വർഷം ഏപ്രിൽ 30നകം സമർപ്പിക്കേണ്ട ബാധ്യതയുള്ളവരാണ്. എന്നാൽ സാങ്കേതിക പിഴവുകൾ മൂലം സിസ്റ്റം അനാവശ്യമായ കേസുകളിലും ഓട്ടോമാറ്റിക് നോട്ടീസുകൾ സൃഷ്ടിച്ചതായി കണ്ടെത്തി.

നികുതിദായകർക്ക് മാർഗ്ഗനിർദേശം:

GSTR-4 സമയബന്ധിതമായി ഫയൽ ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ 2024–25-നു മുൻപ് രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ടെങ്കിൽ, GSTR-3A നോട്ടീസുകൾ അവഗണിക്കാം. GSTN സ്വമേധയാ പിഴവ് തിരുത്തും, അധികമായ പ്രതികരണ നടപടികൾ ആവശ്യമില്ല.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BctSXO3Hc600iQEFiiNS6s?mode=ac_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു.....