“ഇൻകം ടാക്സ് റിട്ടേൺ ഇനിയും ഫയൽ ചെയ്തില്ലേ?" – റീഫണ്ട് വൈകും, പിഴ 5,000 രൂപ , പലിശ : ഫയലിങ് നടത്തുമ്പോഴും ഫയലിങ്ങിന് ശേഷവും ശ്രദ്ധിക്കാൻ : നാളെ അവസാന തീയതി

“ഇൻകം ടാക്സ് റിട്ടേൺ ഇനിയും ഫയൽ ചെയ്തില്ലേ?" – റീഫണ്ട് വൈകും, പിഴ 5,000 രൂപ , പലിശ : ഫയലിങ് നടത്തുമ്പോഴും ഫയലിങ്ങിന് ശേഷവും ശ്രദ്ധിക്കാൻ : നാളെ അവസാന തീയതി

ന്യൂഡൽഹി: 2024–25 സാമ്പത്തിക വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആയി അടുത്തുവരുന്നതിനിടെ, ഇതുവരെ ആറ് കോടിയിലധികം റിട്ടേണുകൾ മാത്രമാണ് ഫയൽ ചെയ്തതായി ആദായ നികുതി വകുപ്പ് അറിയിച്ചു.

ഹെൽപ് ഡെസ്കും പിന്തുണയും

നികുതിദായകരെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിരിക്കുകയാണ്. ഫോൺ കോൾ, ലൈവ് ചാറ്റ്, വെബ്‌എക്‌സ് സെഷനുകൾ, ട്വിറ്റർ/എക്‌സ് തുടങ്ങിയ സോഷ്യൽ മീഡിയ മാർഗ്ഗങ്ങളിലൂടെ പിന്തുണ നൽകുന്നുവെന്ന് വകുപ്പ് വ്യക്തമാക്കി.

സമയപരിധി നീട്ടിയതിന്റെ പശ്ചാത്തലം

സാധാരണയായി ഐ.ടി.ആർ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ആയിരുന്നു. എന്നാൽ ഫോമുകളിൽ വരുത്തിയ ചില സാങ്കേതിക മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം അത് സെപ്റ്റംബർ 15 വരെ നീട്ടി. എന്നാൽ റിപ്പോർട്ടുകൾ പ്രകാരം റിട്ടേൺ ഫയലിംഗ് ഇപ്പോഴും മന്ദഗതിയിലാണ്.

കഴിഞ്ഞ വർഷത്തെ സ്ഥിതിവിവരക്കണക്കുകൾ

2024–25 വർഷത്തിൽ ജൂലൈ 31-നകം 7.28 കോടി ഐ.ടി.ആർ ഫയൽ ചെയ്തിരുന്നു. ഇത്തവണ സെപ്റ്റംബർ 15 വരെയെങ്കിലും സമാനമായോ അതിൽ കൂടുതലോ ആയ ഫയലിംഗ് പ്രതീക്ഷിക്കപ്പെടുന്നുവെങ്കിലും, പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങളും അവസാന നിമിഷത്തെ തിരക്കുകളും ആശങ്കയായി തുടരുന്നു.

വിദഗ്ധരുടെ മുന്നറിയിപ്പ്

നികുതി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്, സമയപരിധി വീണ്ടും നീട്ടുമെന്ന് പ്രതീക്ഷിച്ച് റിട്ടേൺ ഫയൽ ചെയ്യാതെ കാത്തിരിക്കരുത് എന്നതാണ്. സമയത്ത് ഫയൽ ചെയ്യാത്തത് പിഴയേറും, റീഫണ്ട് വൈകും, കൂടാതെ നഷ്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ പോകും.

സെപ്റ്റംബർ 15-നകം ഐടി‌ആർ ഫയൽ ചെയ്യാത്തവർക്ക്, പിഴയോടു കൂടിയ വൈകിയ റിട്ടേൺ (Late ITR) മാത്രമേ സമർപ്പിക്കാനാകൂ

റിട്ടേൺ ഫയലിങ് നടത്തുന്നതിന് മുമ്പ് ശ്രദ്ധിക്കാൻ...

പഴയ നികുതി ഘടനയാണോ, പുതിയ നികുതി ഘടനയാണോ നിങ്ങൾക്ക് യോജിച്ചതെന്ന് നോക്കുക

ഒരു ഇൻകം ടാക്സ് കാൽക്കുലേറ്റർ ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ നികുതി ബാധ്യത കണക്കു കൂട്ടുക

യോജിച്ച ITR ഫോം തെരഞ്ഞെടുക്കുക

ഫോം 16, ഫോം 26AS, AIS, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ടാക്സ് സേവിങ് ഇൻവെസ്റ്റ്മെന്റുകളുണ്ടെങ്കിൽ അവയുടെ പ്രൂഫ് എന്നിവ റെഡിയാക്കി വെക്കുക

ഫയലിങ് നടത്തുമ്പോൾ ശ്രദ്ധിക്കാൻ...

ഇ-ഫയലിങ് പോർട്ടലിലെ നിങ്ങളുടെ പേര്, പാൻ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്തുക

നിങ്ങൾക്ക് ടാക്സ് റീഫണ്ട് ലഭിക്കേണ്ട ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യുക

വാലിഡ് ആയ ഡോക്യുമെന്റ്സ് ഉണ്ടെങ്കിൽ മാത്രം ഡിഡക്ഷനുകൾ ക്ലെയിം ചെയ്യുക. ഇവിടെ ഊഹം ഒഴിവാക്കുക

ഓഹരികളിൽ നിന്നുള്ള നേട്ടം, ഹ്രസ്വകാല-ദീർഘകാല മൂലധന നേട്ടങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ ജാഗ്രത പുലർത്തുക. 2024 ജൂലൈ 23ന് മുമ്പും ശേഷവും, ഇവയുടെ നികുതി നിരക്കുകളിൽ വ്യത്യാസമുണ്ടെന്നതാണ് കാരണം

ഫയലിങ്ങിന് ശേഷം ശ്രദ്ധിക്കാൻ

നികുതി റിട്ടേൺ ഫയൽ ചെയ്ത് കഴിഞ്ഞാൽ അത് ഇ-വെരിഫൈ ചെയ്യാൻ ഓർമിക്കേണ്ടതാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ റിട്ടേൺ വാലിഡ് ആയി പരിഗണിക്കപ്പെടില്ല

ഇ-വെരിഫിക്കേഷന് ശേഷം, റീഫണ്ട് ലഭിക്കാനുള്ളവർ ക്ഷമയോടെ കാത്തിരിക്കുക

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BUWR954is5xAaTWiTrMLPG

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....