ജി എസ് ടി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്നു എന്നാരോപിച്ച്‌ മാഹിയിലെ വ്യാപാരികൾ

ജി എസ് ടി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്നു എന്നാരോപിച്ച്‌ മാഹിയിലെ വ്യാപാരികൾ

ജി എസ് ടി ഉദ്യോഗസ്ഥര്‍ മാഹിയിലെ കടകളില്‍ കയറി വ്യാപാരികളെ അനാവശ്യമായി ദ്രോഹിക്കുന്നു എന്നാരോപിച്ച്‌ മാഹി മേഖല വ്യാപാരി വ്യവസായി ഏകോപന സമിതി ചെയര്‍മാനും, പുതുച്ചേരി ട്രേഡേര്‍സ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ കെ കെ അനില്‍കുമാര്‍.

കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച്‌ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാഹി സിവില്‍ സ്റ്റേഷന് മുന്നില്‍ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണയും ഹർത്താലും നടന്നിരുന്നു. മയ്യഴിയില്‍ ഉദ്യോഗസ്ഥര്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി തുടര്‍ന്നാല്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം ശക്തമാക്കുമെന്നും അനില്‍ കുമാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 

സംസ്ഥാന ജി എസ് ടി വിജിലന്‍സ് എന്‍ഫോഴ്സ് ടീം മയ്യഴിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പ്രതിഷേധിച്ച്‌ മാഹി സിവില്‍ സ്റ്റേഷന് മുന്‍പില്‍ നടത്തിയ കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


റെയ്ഡിനോടനുബന്ധിച്ച്‌ കസ്റ്റഡിയിലെടുത്ത രേഖകളും, കംപ്യൂടര്‍ ഹാര്‍ഡ് ഡിസ്‌കുകളും ഇനിയും മടക്കിക്കൊടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.