ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വ്യവസായ സ്ഥാപനങ്ങള്‍ എംഎസ്‌എംഇ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വ്യവസായ സ്ഥാപനങ്ങള്‍ എംഎസ്‌എംഇ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

എംഎസ്‌എംഇ/ഉദ്ധ്യം രെജിസ്ട്രേഷന്റെ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തില്‍ 50 ലക്ഷത്തില്‍ അധികം എംഎസ്‌എംഇകള്‍ രജിസ്റ്റര്‍ ചെയ്തു.

പുതിയ സംവിധാനം 2020 ജൂലൈ 1-ന് ആണ് കേന്ദ്ര എംഎസ്‌എംഇ മന്ത്രാലയം ആരംഭിച്ചത്. ഇതില്‍ 47 ലക്ഷം സൂക്ഷ്മ സംഘടനകളും, 2.7 ലക്ഷം ചെറിയ യൂണിറ്റുകളും ഉള്‍പ്പെടുന്നു.

https://udyamregistration.gov.in എന്ന പുതിയ പോര്‍ട്ടല്‍ CBDT, GST, GeM നെറ്വര്‍ക്കുകളുമായി സംയോജിപ്പിച്ഛ് സുഗമമായി പ്രവര്‍ത്തിക്കുന്നു. തീര്‍ത്തും കടലാസ്-രഹിത സംവിധാനമാണ് ഇപ്പോള്‍ എംഎസ്‌എംഇ റെജിസ്റ്ററേഷന്‍.

ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വ്യവസായ സ്ഥാപനങ്ങള്‍ എംഎസ്‌എംഇ മന്ത്രാലയത്തിന്റെയും മറ്റ് ഗവണ്മെന്റ് ഏജന്‍സികളുടെയും ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രെജിസ്റ്ററേഷന്‍ പൂര്‍ണമായും സൗജന്യമാണ്.

സഹായങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ DIC-കള്‍ അല്ലെങ്കില്‍ CHAMPIONS' കണ്ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാവുന്നതാണ്. സംശയങ്ങള്‍ക്ക് https://champions.gov.in-യിലേക്ക്എഴുതാവുന്നതുമാണ്.