മ്യൂച്ചൽ ഫണ്ട്സ് ഏതൊക്കെയാണ്?

മ്യൂച്ചൽ ഫണ്ട്സ് ഏതൊക്കെയാണ്?

സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ഏറ്റവും നല്ല നിക്ഷേപപദ്ധതികൾ ആണ് മ്യൂച്ചൽ ഫണ്ട്.വിവിധ തരം മ്യൂച്വൽഫണ്ടുകൾ താഴെ പറയുന്നവയാണ് 

  1. ഇക്വിറ്റി ഫണ്ട്സ്

നിക്ഷേപകരില്‍ നിന്നും കിട്ടുന്ന പണം കൂട്ടിച്ചേര്‍ത്ത് ഇക്വിറ്റ് ഷെയറില്‍ ഇടുന്നതിനെയാണ് ഇക്വിറ്റ് ഫണ്ട്സ് എന്നു പറയുന്നത്. ഇത് റിസ്‌ക്കുളള ഒരു നിക്ഷേപ പദ്ധതിയാണ്.ഫണ്ടുകളില്‍ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ഓഹരി വിപണിയിലായിരിക്കും. ലാഭം കൂടുതലായിരിക്കുമെങ്കിലും റിസ്‌ക് കൂടുതലായിരിക്കും. റിസ്ക് എടുക്കാൻ താത്പര്യപെടുന്നവരാണ് അധികവും ഇക്വിറ്റി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുക്കാറുള്ളത്.

  1.  ഡെബ്റ്റ് ഫണ്ട്

      പൂര്‍ണമായും ഓഹരി വിപണിയുടെ റിസ്‌കെടുക്കാന്‍ താത്പര്യമില്ലാത്തവരെ ലക്ഷ്യമാക്കിയുള്ള ഫണ്ട് ആണിത്. കോര്‍പ്പറേറ്റ് ഡെറ്റ് , ഗില്‍റ്റ്സ്സ്, ഗവണ്‍മെന്റ് സെക്യൂരിറ്റീസ് എന്നിവയില്‍ നിക്ഷേപിക്കുന്നതാണ്    ഡെബ്റ്റ് ഫണ്ട്സ്. ഇവയിൽ നിക്ഷേപിക്കുമ്പോൾ റിസ്‌ക്ക് എടുക്കേണ്ട ആവശ്യമില്ല. വരുമാനം കൂടുതൽ സുരക്ഷിതമായിരിക്കും. 

 

  1. ബാലന്സ് ഫണ്ട്സ്

കടപ്പത്രത്തിലും ഓഹരികളിലും ബാലന്‍സായി നിക്ഷേപിക്കുന്ന രീതിയാണിത്.ബാലൻസ്ഡ് ഫണ്ടുകൾ അവരുടെ പണം ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കാറുണ്ട്. ഡെബറ്റ് ഫണ്ടിനെക്കാൾ കുറച്ചു ലാഭം ഇതിൽ കൂടുതലാണ്. 

  1. മണി മാര്ക്കറ്റ് മ്യൂച്ചല് ഫണ്ട്സ്

   ഇതിനെ ലിക്വിഡ് ഫണ്ടുകള്‍ എന്നും പറയാറുണ്ട്. ട്രഷറി ബില്‍, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയില്‍ ചെറിയ കാലയളവിലേക്ക് നടത്തുന്ന നിക്ഷേപമാണ് ലിക്വിഡ് ഫണ്ട്.ഒന്നിച്ചായിട്ടായിരിക്കും പണം നിക്ഷേപിക്കുന്നത്. 

5 ഗില്റ്റ് ഫണ്ട്സ്

ഗവണ്‍മെന്റ് സെക്യൂരിറ്റികളില്‍ ബള്‍ക്കായി പണം നിക്ഷേപിക്കുന്ന രീതിയാണിത്. ഇത് ഏറ്റവും സുരക്ഷിതമായ ഒരു നിക്ഷേപമാണ്.സര്‍ക്കാര്‍ സെക്യൂരിറ്റികളെ അടിസ്ഥാനമാക്കിയാണ് ഗില്‍റ്റ് ഫണ്ടുകള്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഇത് പരിപൂര്‍ണമായും പലിശയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നു.