ജീവനക്കാരുടെ പി എഫ് വിഹിതമടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എല്ലാ സ്ഥാപനങ്ങൾക്കും ലഭിക്കുന്ന വിധത്തിൽ പരിഷ്‌കരിച്ചേക്കും.

ജീവനക്കാരുടെ പി എഫ് വിഹിതമടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എല്ലാ സ്ഥാപനങ്ങൾക്കും ലഭിക്കുന്ന വിധത്തിൽ പരിഷ്‌കരിച്ചേക്കും.

കൊറോണ പാക്കേജിന്റെ ഭാഗമായി ജീവനക്കാരുടെ പി എഫ് വിഹിതമടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പരിഷ്‌കരിച്ചേക്കും. കൂടുതല്‍ സ്ഥാപനങ്ങള്‍ പരിധിയില്‍ വരുന്ന വിധമാകും മാറ്റം. കൊറോണ മൂലം സൂക്ഷ്്മ-ചെറുകിട- ഇടത്തരം കമ്ബനികള്‍ക്കുണ്ടായിട്ടുള്ള സാമ്ബത്തിക നഷ്ടം, തൊഴില്‍ നഷ്ടം എന്നിവയ്ക്ക് സഹായ ഹസ്തം എന്ന നിലയ്ക്കാണ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും ഉടമകളുടെയും പി എഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്ക്കുമെന്ന് പ്രഖ്യാപനം വന്നത്. കൊറോണ പാക്കേജിന്റെ ഭാഗമായി കേന്ദ്രം പ്രഖ്യാപിച്ച പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡം തികച്ചും പ്രായോഗികമല്ല എന്ന് ലേബർ ലോ പ്രക്ടിഷനേഴ്സ് അസോസിയേഷൻ ഉൾപ്പെടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.

പ്രഖ്യാപനം അനുസരിച്ച്  100 ജീവനക്കാരില്‍ താഴെയുള്ള സ്ഥാനപങ്ങളുടെ വിഹിതമാണ് മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസത്തിലേക്ക് സര്‍ക്കാര്‍ ഏറ്റെടുത്തത്.

ശമ്ബളത്തിന്റെ 12 ശതമാനം വീതം ജീവനക്കാരുടെയും തൊഴില്‍ദാതാവിന്റെയും വിഹിതം കേന്ദ്രം അടയ്ക്കും. ഇതിനായി 4,800 കോടി രൂപ 1.7 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ വകയിരുത്തുകയും ചെയ്തു. അതിനൊപ്പം ഇത്തരം കമ്ബനികളില്‍ 90 ശതമാനം ജീവനക്കാരും 15,000 രൂപയില്‍ താഴെ മാത്രം ശമ്ബളം വാങ്ങുന്നവരായിരിക്കണമെന്ന നിബന്ധനയും വച്ചു. എന്നാല്‍ സാധാരണ നൂറ് പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്ക് ശമ്ബളം കൂടുതലാണെന്നും അതുകൊണ്ട് ഈ ചട്ടം നീക്കണമെന്നും ലേബർ ലോ പ്രാക്ടീഷണഴ്സ് അസോസിയേഷൻ  ആവശ്യപ്പെട്ടിരുന്നു.

തന്നെയുമല്ല, ഒരു മാസത്തിലേറെ സ്ഥാപനങ്ങള്‍ അടഞ്ഞ് കിടന്നതോടെ വലിയ തോതില്‍ ഈ രംഗത്ത് തൊഴില്‍ നഷ്ടത്തിന് സാധ്യത വിലയിരുത്തപ്പടുന്നുണ്ട്. അത്തരം വലിയ പ്രതിസന്ധിയുണ്ടാകാതിരിക്കാന്‍ 100 തൊഴിലാളികള്‍ എന്ന നിബന്ധനയില്‍ അടക്കം മാറ്റങ്ങള്‍ കൊണ്ടുവന്നേയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.