RTI കേരള ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 26ന് എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ

RTI കേരള ഫെഡറേഷൻ സംസ്ഥാന സമ്മേളനം ഒക്ടോബർ 26ന് എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ

വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നതിന്റെ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി RTI കേരള ഫെഡറേഷൻ സംസ്ഥാന സമ്മേളനം 2025 ഒക്ടോബർ 26-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെൻററിൽ നടക്കും. മുൻ വിവരാവകാശ കമ്മീഷണർ ഡോ. എ. അബ്ദുൽ ഹക്കിം സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവരാവകാശ പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനും എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റുമായ ശ്രീ. ഡി.ബി. ബിനു മുഖ്യ പ്രഭാഷണം നടത്തും.


സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് ശശികുമാർ മാവേലിക്കര അധ്യക്ഷത വഹിക്കും. സംസ്ഥാന വയോജന കമ്മീഷൻ അംഗമായി നിയമിതനായ ശ്രീ. കെ. എൻ. കെ. നമ്പൂതിരിയെ ഈ അവസരത്തിൽ ആദരിക്കും. വിവരാവകാശ നിയമത്തിന്റെ സാമൂഹ്യപ്രാധാന്യവും അതിന്റെ നടപ്പാക്കലിലെ വെല്ലുവിളികളും ആവിഷ്കരിക്കുന്ന സെമിനാറിനൊപ്പം, ഫെഡറേഷൻ റിപ്പോർട്ട്, ജില്ലാ റിപ്പോർട്ടുകൾ, ഭാവിപ്രവർത്തന ദിശാനിർണ്ണയം, പുതിയ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയ പരിപാടികളും നടക്കും.

രാവിലെ 9.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് സെമിനാർ ഉദ്ഘാടനം, തുടർന്ന് സംസ്ഥാന സമ്മേളനം 11.15 ന് ആരംഭിക്കും. ഉച്ചയ്ക്ക് 1.30 ന് ഉച്ചഭക്ഷണത്തോടെ സമ്മേളനം സമാപിക്കും.

ഫെഡറേഷൻ എല്ലാ അംഗങ്ങളുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിച്ചു. പങ്കെടുക്കുന്നവർ മുൻകൂട്ടി വിവരം നൽകിയാൽ ഭക്ഷണവും ഇരിപ്പിട സൗകര്യങ്ങളും ക്രമീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

📞 ബന്ധപ്പെടേണ്ടവർ:

പ്രസിഡന്റ് – 98473 09309 | ജനറൽ സെക്രട്ടറി – 99478 50402 | വൈസ് പ്രസിഡന്റ് (മുണ്ടേല ബഷീർ) – 94461 73046 | ട്രഷറർ (ഹരിലാൽ) – 94470 45858 | ഇല്ല്യാസ് മംഗലത്ത് – 99476 99541

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/KJskQJJRNRyIVVAXnkOjYe?mode=ems_copy_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....