Headlines
വിവരാവകാശ അപേക്ഷകൾക്ക് മറുപടിയല്ല; വ്യക്തമായ വിവരമാണ് ലഭിക്കേണ്ടത് -വിവരാവകാശ കമീഷണർ

കൊച്ചി: വിവരാവകാശ നിയമ പ്രകാരം ലഭിക്കുന്ന അപേക്ഷ കളിൽ അപേക്ഷകന് മറുപടിയല്ല വ്യക്തമായ വിവരമാണ് ലഭിക്കേണ്ടതെന്ന് വിവരാവകാശ കമീഷണർ എ. അബ്ദുൾ ഹകീം പറഞ്ഞു.

വിവരാവകാശ നിയമത്തിന്റെ 19-ാം പിറന്നാളിനോടനുബന്ധിച്ച് വിവരാവകാശ നിയമം എന്ത്, എന്തിന്, എങ്ങനെ എന്ന വിഷയത്തിൽ ആർ.ടി.ഐ, കേരള ഫെഡറേഷൻ, ചാവറ കൾചറൽ സെന്റർ, ആന്റി കറപ്ഷൻ പ്യൂപ്പിൾസ് മൂവ്മെന്റ്, തേവര എസ്.എച്ച് കോളജ്, കേരള മീഡിയ അക്കാദമി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ല ഉപഭോതൃ തർക്ക പരിഹാര കമീഷൻ പ്രസിഡന്റ് അഡ്വ.ഡി.ബി, ബിനു അധ്യക്ഷത വഹിച്ചു. ചാവറ കൾചറൽ സെന്റർ ഡയറക്ട ർ ഫാ. അനിൽ ഫിലിപ്പ്, സുപ്രീംകോടതി അഭിഭാഷകൻ ജോസ് എബ്രഹാം, അഡ്വ. ശശി കിഴക്കട എന്നിവർ സംസാരിച്ചു.
