സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രവർത്തനം ചടുലമാക്കണം : ആർ ടി ഐ കേരള ഫെഡറേഷൻ.

സംസ്ഥാന വിവരാവകാശ കമ്മീഷൻ പ്രവർത്തനം ചടുലമാക്കണം : ആർ ടി ഐ കേരള  ഫെഡറേഷൻ.

വിവരവകാശ നിയമം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഗുരുതരമായ പ്രേതിസന്ധി നേരിടുകയാണ് എന്നും ജനങ്ങൾ ഈ നിയമത്തിന്റെ സംരക്ഷണത്തിനുവേണ്ടി രംഗത്ത് വരണമെന്നും ആർ ടി ഐ കേരള  ഫെഡറേഷൻ സംസ്ഥാന സമ്മേളനം ആവശ്പ്പെട്ടു. സംസ്ഥാനത്തിലെ വിവരാവകാശ കമ്മീഷൻ നീതിപൂർവകമായും ഫലപ്രദമായും പ്രവൃത്തിക്കുന്നില്ല എന്നും സമ്മേളനം വിലയിരുത്തി.സംഘടനയുടെ രക്ഷധികാരി കെ എൻ കെ നമ്പൂതിരി സമ്മേളനം ഉത്ഘാടനം ചെയ്തു. പ്രസിഡന്റ്‌ ജി ശശികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ. എ ജയകുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ട്രെഷറെർ കെ എ ഇല്യാസ്, മുണ്ടെല ബഷീർ തിരുവനന്തപുരം, ജോളി പവേലിൽ,ഡിക്സൺ ഡിസിൽവ, പി.വിശ്വനാഥൻ പിള്ള, ടി എസ് ഹരിലാൽ, മോഹനചന്ദ്രൻ, റെജി ജോൺ, അഡ്വ. ശശി കിഴക്കിട, നടേശൻ  എന്നിവർ പ്രസംഗിച്ചു.



പ്രസിഡന്റായി ശശികുമാർ മാവേലിക്കരയെയും ജനറൽ സെക്രട്ടറി യായി ജോളി പവേലിൽ നെയും, മുണ്ടെല ബഷീർ വൈസ് പ്രസിഡന്റ്‌, ഡിക്സൺ ഡിസിൽവ, കെ എ. ഇല്യാസ് (സെക്രട്ടറി മാർ ), ടി എസ്. ഹരിലാൽ ട്രെഷറർ തിരഞ്ഞെടുത്തു.