അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പത്തൊമ്പതാമത് സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പത്തൊമ്പതാമത് സംസ്ഥാന സമ്മേളനം എറണാകുളം ടൗൺഹാളിൽ ഓഗസ്റ്റ് മാസം 25 26 തീയതികളിൽ വിപുലമായി നടത്തപ്പെടുന്നു.
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട കേരള ധനകാര്യ വകുപ്പ് മന്ത്രി ശ്രീ. കെ എൻ ബാലഗോപാലനാണ്. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ബഹുമാനപ്പെട്ട കേരള വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി ശ്രീ പി രാജീവാണ്. പൊതുസമ്മേളനം, സിമ്പോസിയം, പ്രതിനിധി സമ്മേളനം, കലാവിരുന്ന്, വനിതാ വിങ്ങ് സമ്മേളനം തുടങ്ങിയവയോട് കൂടി നടക്കുന്ന സമ്മേളനത്തിൽ രാഷ്ട്രീയ പ്രമുഖർ, വകുപ്പ് മേധാവികൾ, വ്യാപാരി വ്യവസായി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു.
കൊമേഴ്സ് ബിരുദധാരികളെ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ചും ഗവൺമെന്റിൽ നിന്നും പ്രാക്ടീസ് ലൈസൻസ് സമ്പാദിച്ചും പ്രവർത്തിക്കുന്ന സംഘടന ആദരണീയനായ ചാർട്ടേഡ് അക്കൗണ്ടൻസ് ശ്രീ കെ എൻ വത്സൻ അവർകൾ നേതൃത്വം കൊടുത്തത് 1987 ൽ രൂപീകരിക്കപ്പെട്ടതാണ്.
ഈ സംഘടന നികുതി ദായകരായ വ്യാപാരികൾക്ക് ഗുണപരമായ ഉപദേശങ്ങൾ നൽകിയയും ഗവൺമെന്റിനു റവന്യൂ നഷ്ടം വരാതെയും നല്ല നിലയിലുള്ള പ്രാക്ടീസ് നൽകുന്നതിന് അംഗങ്ങളെ പ്രാപ്തരാക്കുന്നതിന് പരിശ്രമിച്ചു വരുന്നു.
ഈ സംസ്ഥാന സമ്മേളനം രാജ്യത്തിൻറെ പുരോഗതിക്കായി നികുതി നൽകുന്ന നികുതി ദായകരേയും ആയതിന് അവരെ സഹായിക്കുന്ന ടാക്സ് പ്രൊഫഷണൽ കളെയുംസർക്കാരും പൊതു സമൂഹവും പരിഗണിക്കണം എന്ന് ശക്തമായി ആവശ്യപ്പെടുകയാണ്.
സമ്മേളനത്തോടനുബന്ധിച്ച് ബഹു മാനപ്പെട്ട കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അസോസിയേഷൻ വിനീതരായി താഴെപ്പറയുന്ന കാര്യങ്ങൾ ആവശ്യപ്പെടുന്നു
1. ഇന്ത്യയിൽ നിലനിന്നിരുന്ന അല്ലെങ്കിൽ നിലനിൽക്കുന്ന മറ്റേതൊരു പ്രതൃക്ഷ പരോക്ഷ നികുതി മേഖലകളിലും വ്യാപാരികൾ നൽകുന്ന നികുതി റിട്ടേണുകൾ റിവൈസ് ചെയ്യുന്നതിന് കഴിയുമായിരുന്നു എന്നാൽ ജിഎസ്ടി യിൽ ആയതിന് സാധിക്കുന്നില്ല അത്ചെയ്യുന്നതിന് വേണ്ട സൗകര്യം അടിയന്തരമായി ചെയ്തു തരണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു
2. ജി എസ് ടി കൗൺസിലുകൾ എടുക്കുന്ന തീരുമാനങ്ങൾ ഉടനടി നടപ്പിൽ വരുത്തുന്നത് നികുതിരംഗത്തെ പ്രൊഫഷണലുകൾക്കും വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പുതിയ പരിഷ്കാരങ്ങൾ ബന്ധപ്പെട്ട മേഖലകളിൽ ചർച്ച ചെയ്തു മാത്രം നടപ്പിലാക്കുന്നതിനുള്ള സംവിധാനം ഉണ്ടാകണമെന്നും റിട്ടേൺ സമർപ്പണത്തിൽ കാലാകാലങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ റിട്ടേൺ സമർപ്പണം ലളിതമാക്കുന്നതിനു പകരം പലപ്പോഴും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു എന്നതാണ് യാഥാർത്ഥ്യം ഈ രീതിക്ക് ഒരു മാറ്റം വരണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു
കൂടാതെ ജിഎസ്ടിക്ക് മുമ്പ് സാധാരണ ബഡ്ജറ്റിൽ ആണ് നികുതി പരിഷ്കരണങ്ങൾ നടത്തിയിരുന്നത് ഇപ്പോൾ അത് ജിഎസ്ടി കൗൺസിലിൽ നടത്തുന്നു അതിൻറെ പിറ്റേദിവസം മുതൽ പ്രാക്ടിക്കലായി നടപ്പിൽ വരുത്തുകയും ചെയ്യുന്നു. അയത് വളരെയേറെ ബുദ്ധിമുട്ട് നികുതി ദായകർക്കും അതിലേറെ ബുദ്ധിമുട്ട് അവരുടെ കണക്കുകളും നികുതി റിട്ടേണുകളും തയ്യാറാക്കുന്ന ഞങ്ങളെപ്പോലുള്ള പ്രാക്ടീഷന്മാരും അനുഭവിക്കുന്നു
കൂടാതെ അസസ്മെന്റ് സമയത്ത് മാറ്റങ്ങൾ വരുത്തിയ തീയതി പോലും ഓർത്തിരിക്കേണ്ട വളരെ വലിയൊരു ബാധ്യത ഉണ്ടാക്കുന്നു ആയതിനാൽ സാമ്പത്തിക പരിഷ്കാരങ്ങൾ സാമ്പത്തിക വർഷത്തെ ആരംഭം മുതൽ നടപ്പിൽ വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു
3. ജിഎസ്ടി കൗൺസിലിൽ നികുതിരംഗത്തെ വിദഗ്ധരെയും വ്യാപാരി പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ആയതിനു സാധ്യമല്ലെങ്കിൽ മേൽപ്പടി കൗൺസിലിൽ തീരുമാനങ്ങളുടെ മേൽ ഒരു ഉപദേശക സമിതി രൂപീകരിക്കേണ്ടതാണ് ആയതിൽ വ്യാപാരി പ്രതിധിനികളെയും നികുതി വിദഗ്ധരെയും ഉൾപ്പെടുത്തേണ്ടതുമാണ്
4. ഏതൊരു രാജ്യത്തിന്റെയും റവന്യൂ അതിൻറെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ് ആയതിനാൽ ആയത് നൽകുന്ന നികുതി ദായകരുടേയും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെയും അഭിപ്രായങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകണം എന്നും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.
5. രാജ്യത്തിൻറെ റവന്യൂ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന പ്രാക്ടീഷണർമാര പരിഗണിക്കുന്ന ഒരു നയം സർക്കാരുകൾ പിന്തുടരണം എന്ന് അഭ്യർത്ഥിക്കുന്നു
ഒരു ക്ഷേമനിധിയോ ഒരു പെൻഷൻ പദ്ധതിയോ പ്രാക്ടീഷണർ മാർക്ക് വേണ്ടി കൂടി ആരംഭിക്കണം എന്ന് ഗവൺമെന്റിനോട് താഴ്മയായി അപേക്ഷിക്കുവാനും ഈ സമ്മേളനം വേദി ഞങ്ങൾ ഉപയോഗപ്പെടുത്തുകയാണ്.
6. നികുതി രംഗത്തെ ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ഉൾപ്പെടുത്തി ഒരു വലിയ സിമ്പോസിയം ഈ സമ്മേളനത്തിന്റെ ഭാഗമായി ഇവിടെ നടത്തപ്പെടുമ്പോൾ അവിടെ ഉരുത്തിരിയുന്ന അഭിപ്രായങ്ങൾക്ക് വേണ്ടത്ര വില നൽകണമെന്ന് കൂടി ഈ അവസരത്തിൽ ആവശ്യപ്പെടുന്നു
ബഹുമാനപ്പെട്ട മാധ്യമ പ്രതിനിധികളെയും വ്യാപാരി സുഹൃത്തുക്കളെയും മറ്റു ബന്ധുമിത്രാദികളെയും ഈ സമ്മേളന വേദിയിലേക്ക് ക്ഷണിക്കുവാൻ കൂടി ഞങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/BUWR954is5xAaTWiTrMLPG
ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....