ടോള്‍ ബൂത്തില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ ദേശീയപാതാ അതോറിറ്റിയും ടോള്‍ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതി

ടോള്‍ ബൂത്തില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ ദേശീയപാതാ അതോറിറ്റിയും ടോള്‍ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതി

ഫാസ്റ്റ് ടാഗ് ഇല്ലാതെ ഫാസ്റ്റ് ടാഗ് ട്രാക്ക് ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ച്‌ പരിശോധിക്കണമെന്ന് ഹൈക്കോടതി.

ടോള്‍ ബൂത്തില്‍ സുഗമമായ ഗതാഗതം നടപ്പാക്കാന്‍ ദേശീയപാതാ അതോറിറ്റിയും ടോള്‍ പിരിക്കുന്നവരും അടിയന്തര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതി അറിയിച്ചു. പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

പാലിയേക്കര ടോള്‍ പ്ലാസയില്‍ വലിയ തിരക്കുണ്ടെന്നും ഇത് സമയനഷ്ടമുണ്ടാക്കുന്നുവെന്നും കാണിച്ചായിരുന്നു പാലക്കാട് സ്വദേശിയുടെ ഹര്‍ജി. ഈ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഫാസ്റ്റ് ടാഗ് ഇല്ലാതെ ട്രാക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാണ് കോടതി ആവശ്യപ്പെട്ടത്. 1998-ലെ മോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 201 ഭേദഗതി ചെയ്യുന്ന കാര്യം കൂടി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ടോള്‍ ബൂത്തുകളില്‍ അനാവശ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഡി.ജി.പിയും ആലോചന നടത്തണം. ഗതാഗത തടസ്സമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്നത് പരിശോധിക്കണം. ടോള്‍ പ്ലാസയില്‍ തടസ്സങ്ങളില്ലാതെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയണം. ദേശീയപാത അതോറിറ്റിയും ടോള്‍ പരിക്കുന്നവരും ഇത് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അല്ലാത്തപക്ഷം കോടതിക്ക് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ടിവരുമെന്നും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസ് ഫെബ്രുവരി 17-ന് പരിഗണിക്കാന്‍ മാറ്റി.