ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റം വരുന്നു

ഇന്ത്യൻ ഡ്രൈവിങ് ലൈസൻസിൽ വൻ മാറ്റം വരുന്നു

ന്യൂഡൽഹി: ട്രാഫിക് നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ കൂടുതൽ കാര്യക്ഷമത വരുത്തുന്നതിനുമായി വിദേശ രാജ്യങ്ങളിലേതിന് സമാനമായി പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

റോഡ് സുരക്ഷയുടെ ആവശ്യകത ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത കോൺക്ലേവ് ഫോർ റോഡ് സേഫ്റ്റിയിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഡ്രൈവിങ് ലൈസൻസ് സംവിധാനത്തിൽ ഓരോ ട്രാഫിക് നിയമലംഘനങ്ങൾക്കും ഓരോ പോയിന്റ് വീതം നഷ്ടമാകും. നിശ്ചിത പരിധിക്ക് മുകളിൽ പോയിന്റുകൾ നഷ്ടമായാൽ ആറ് മാസത്തേക്ക് ഈ ലൈസൻസ് റദ്ദാക്കാൻ കഴിയും.

തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സ്ഥിരമായി റദ്ദാക്കാനുള്ള മാർഗവും ഈ സംവിധാനത്തിൽ ഒരുങ്ങും. മദ്യപിച്ച് വാഹനമോടിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ നിയമലംഘനങ്ങൾ തടയാൻ ഈ നിർദേശം സഹായിക്കുമെന്നാണ് മന്ത്രിയുടെ വിലയിരുത്തൽ.

പ്രതിവർഷം ഇന്ത്യയിൽ അഞ്ച് ലക്ഷത്തിലധികം വാഹനാപകടങ്ങളാണ് നടക്കുന്നതെന്നും ഇതിൽ 1.8 ലക്ഷത്തോളം മരണങ്ങൾ നടക്കുന്നുണ്ടെന്നുമാണ് ഗഡ്കരി വെളിപ്പെടുത്തിയത്.

മരിക്കുന്നതിൽ ഭൂരിഭാഗവും 18-നും 45-നും ഇടയിൽ പ്രായമുള്ളവരാണെന്നും അദ്ദേഹം അറിയിച്ചു. ഉയർന്ന അപകടനിരക്കുള്ളതും ബ്ലാക്ക് സ്‌പോട്ടുകൾ ഉള്ളതുമായി 100 ജില്ലകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സീറോ ആക്‌സിഡന്റ് മേഖലയാക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാലാവധി അവസാനിക്കുന്ന ഡ്രൈവിങ് ലൈസൻസുകൾ പുതുക്കുന്നതിന് ടെസ്റ്റുകൾ നിർബന്ധമാക്കുന്നതാണ് ഈ മേഖലയിൽ വരുത്തുന്ന വേറൊരു മാറ്റം. നിലവിൽ ടെസ്റ്റുകൾ ഇല്ലാതെ തന്നെ ലൈസൻസ് പുതുക്കാൻ സാധിക്കും.

പുതിയ നിയമം അനുസരിച്ച് നിയമലംഘനങ്ങൾക്ക് ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളുകൾക്ക് ലൈസൻസ് പുതുക്കുന്നതിന് ടെസ്റ്റുകൾ പാസാകേണ്ടി വരും. യോഗ്യതയുള്ള ഡ്രൈവർമാർക്ക് മാത്രമേ ലൈസൻസ് ലഭിക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

ഓസ്‌ട്രേലിയ, ബ്രിട്ടൺ, ജർമനി, ബ്രസീൽ, ഫ്രാൻസ്, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങൾ പോയിന്റ് ലൈസൻസ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ഇത്തരം രീതികൾ ഇന്ത്യ സ്വീകരിക്കുന്നതിലൂടെ ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാൻ സാധിക്കും.

നിയമലംഘനങ്ങൾക്ക് ഉയർന്ന പിഴ ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകിയിട്ടും ഇവ വീണ്ടും ആവർത്തിക്കപ്പെടുകയാണ്. എന്നാൽ, പോയിന്റ് സംവിധാനം വരുന്നതിലൂടെ ഇതിന് തടയിടാൻ സാധിക്കുമെന്നാണ് അധികൃതർ കണ്ടെത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... 

https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t

ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ

Also Read

ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ   പട്ടികയില്‍ ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം

ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം

ഇന്ത്യയിലെ സ്ത്രീകള്‍ക്കുള്ള 50 മികച്ച ജോലിസ്ഥലങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഹാരിസണ്‍സ് മലയാളം

ജൂലായ് 23ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റിൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ നടപടികൾ തൽക്കാലത്തേക്ക് മരവിപ്പിച്ചേക്കും

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

രാജ്യത്ത് നികുതിവെട്ടിപ്പ് നടത്തുന്നവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി

വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതിയുമായി ബന്ധപ്പെട്ട് പുതിയ അറിയിപ്പ് നല്‍കി കേന്ദ്ര സര്‍ക്കാര്‍.

Loading...