കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി;ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയില്‍

കേരളത്തിന്റെ പൊതുകടം 3.90 ലക്ഷം കോടി;ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയില്‍

സംസ്ഥാനത്തിന്റെ പൊതുകടം ചരിത്രത്തിലെത്തന്നെ ഏറ്റവും അപകടകരമായ നിലയില്‍ തുടരുന്നതായുള്ള റിസര്‍വ് ബാങ്കിന്റെ പഠന റിപ്പോര്‍ട്ട് പുറത്തു വന്നു.

സാമ്ബത്തിക സ്ഥിതി ഭദ്രമാണെന്ന് ഉറപ്പാക്കുന്ന ധന ഉത്തരവാദിത്ത നിയമത്തില്‍ (എഫ്‌ആര്‍ബിഎം ആക്‌ട്) കടബാധ്യത സംസ്ഥാന മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ (ജിഎസ്ഡിപി) 29% കവിയരുതെന്നു അതിര്‍ വരമ്ബുള്ളപ്പോള്‍ കേരളത്തെ സംബന്ധിച്ച്‌ ഇത് 39.1 ശതമാനത്തില്‍ എത്തുന്നതായി തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. എല്ലാ സംസ്ഥാനങ്ങളുടെയും ബജറ്റ് രേഖകളെ അടിസ്ഥാനമാക്കിയാണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആകെ കടം 3.32 ലക്ഷം കോടിയെന്നായിരുന്നു കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ നിയമസഭയില്‍ വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇത് 3.90 ലക്ഷം കോടിയായി നിലവില്‍ ഉയര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടി.


Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...