കുറച്ചു ആദായ നികുതി ആനുകൂല്യങ്ങൾ പരിശോധിക്കാം

കുറച്ചു ആദായ നികുതി ആനുകൂല്യങ്ങൾ പരിശോധിക്കാം

Mr.Venu R Prabhu 

Tax Professional

9847804675

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി അടുക്കുന്നു നികുതി പോർട്ടൽ 15.09.2021 നു മുമ്പ് ശരിയാക്കാൻ നികുതി മന്ത്രാലയം നിർദേശം നൽകി കഴിഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സി ബി ഡി ടി) 2020-21 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടാൻ സാധ്യതയുണ്ടെന്ന് നികുതി വിദഗ്ധർ അഭിപ്രായപ്പെടുന്നുമുണ്ട്. എന്നിരുന്നാലും നിങ്ങൾ ഇതുവരെ റിട്ടേൺ ഫയൽ ചെയ്തിട്ടില്ലെങ്കിൽ, അതിനുള്ള തയ്യാറെടുപ്പുകൾ ഉടൻ ആരംഭിക്കുക.

നിലവിൽ 2021 സാമ്പത്തിക വർഷത്തെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. എന്നാൽ പുതിയ ആദായനികുതി വെബ്സൈറ്റായ www.incometax.gov.in വഴി വാർഷിക റിട്ടേൺ സമർപ്പിക്കുമ്പോൾ ഒന്നിലധികം തകരാറുകൾ നേരിടുന്നതിനെ തുടർന്നാണ് തീയതി നീട്ടാനുള്ള സാധ്യത ഉയർന്നു വരുന്നത്. പുതിയ ആദായനികുതി പോർട്ടൽ ഉപയോഗിക്കുമ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവച്ചിരുന്നു.

ജൂൺ 7നാണ് ആദായനികുതി വകുപ്പ് ഐടിആർ ഫയലിംഗ് സുഗമവും തടസ്സരഹിതവുമാക്കുന്നതിന് പുതിയ ടാക്സ് ഇ-ഫയലിംഗ് പോർട്ടൽ ആരംഭിച്ചത്. മുൻകൂട്ടി പൂരിപ്പിച്ച ആദായ നികുതി റിട്ടേൺ ഫോമുകൾ മുതൽ "നികുതിദായകർക്ക് ആധുനികവും തടസ്സരഹിതവുമായ അനുഭവം" വാഗ്ദാനം ചെയ്യുന്ന നിരവധി പുതിയ സവിശേഷതകൾ പുതിയ പോർട്ടലിൽ ഉണ്ട്. എന്നാൽ പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചതുമുതൽ നിരവധി സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

ചില നികുതി ഇളവ്  ഏതെല്ലാമെന്ന് നോക്കാം

മൂന്നു തരം വായ്പകൾ അടയ്ക്കുന്നതിന് ആദായ നികുതി വകുപ്പ് ആദായനികുതി ഇളവ് നൽകുന്നു.

 1) ഭവനവായ്പയുടെ നികുതി / മുതൽ ഇളവ് നിങ്ങൾക്ക് പല തരത്തിൽ പ്രയോജനപ്പെടുത്താം

 ഒരു നികുതിദായകൻ ഒരു വീട് വാങ്ങുന്നതിനോ നിർമ്മിക്കുന്നതിനോ നന്നാക്കുന്നതിനോ വായ്പ എടുക്കുകയാണെങ്കിൽ, അതിന് നൽകുന്ന പലിശയ്ക്ക് ആദായ നികുതിയിൽ കിഴിവ് ലഭിക്കും (പലിശ + മുതലിനെ സംബന്ധിച് ആദായനികുതിയിൽ പ്രതിപാദിക്കുന്നു). നിങ്ങൾ സുഹൃത്തുക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വായ്പ എടുക്കുകയും അവർക്ക് പലിശ നൽകുകയും ചെയ്താൽ, നിങ്ങൾക്ക് ഈ കിഴിവ് ആനുകൂല്യം ലഭിക്കും.

 സ്വയം താമസത്തിനായി വീടിന്റെ സെക്ഷൻ 24 (ബി) പ്രകാരം പരമാവധി രണ്ട് ലക്ഷം വരെ കിഴിവ് ക്ലെയിം ചെയ്യാം. വീടിന്റെ നന്നാക്കലിനോ അറ്റകുറ്റപ്പണിക്കോ നൽകുന്ന പലിശയ്ക്ക് പരമാവധി 30,000 രൂപ മാത്രമേ കിഴിവ് ലഭിക്കുകയുള്ളൂ.

 ഒരു സ്വയം ഉപയോഗ ഭവനത്തിന് പരമാവധി 2 ലക്ഷം രൂപ വരെ കിഴിവ് ക്ലെയിം ചെയ്യാം. അതേസമയം, വാടകയ്ക്ക് നൽകുന്ന ഭവന വായ്പയുടെ മുഴുവൻ പലിശയിലും കിഴിവ് ലഭ്യമാകും, എന്നാൽ വാടക വരുമാനത്തിൽ നിന്ന് പലിശ കുറച്ചതിനുശേഷം അധിക പലിശ മൂലം നഷ്ടമുണ്ടായാൽ, പരമാവധി 2 ലക്ഷം രൂപ വരെ പലിശ മറ്റേതെങ്കിലും വരുമാനത്തിൽ നിന്ന് കുറയ്ക്കുകയും ചെയ്യാം.

 2) വിദ്യാഭ്യാസ വായ്പ പലിശയ്ക്ക് നികുതി ഇളവ് ലഭിക്കും

 വിദ്യാഭ്യാസ വായ്പ തേടുന്ന ഏതൊരു വ്യക്തിക്കും തിരിച്ചടവ് വർഷം മുതൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ഇ പ്രകാരം വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്ക് ആദായ നികുതി കിഴിവ് ലഭ്യമാണ്. ഒരു നികുതിദായകൻ ഉന്നത വിദ്യാഭ്യാസത്തിനായി വായ്പ എടുത്തിട്ടുണ്ടെങ്കിൽ, അതിന് നൽകുന്ന പലിശയ്ക്ക് ആദായനികുതി ലാഭിക്കാനും കഴിയും. പരമാവധി കിഴിവിൽ ഒരു പരിധിയുമില്ല, എന്നാൽ വിദ്യാഭ്യാസ വായ്പ സ്വയം, ജീവിതപങ്കാളി അല്ലെങ്കിൽ കുട്ടികൾക്കായിരിക്കണം, അത് ബാങ്കിൽ നിന്നോ ഏതെങ്കിലും സാമ്പത്തിക സ്ഥാപനത്തിൽ നിന്നോ എടുക്കണം എന്നതാണ് വ്യവസ്ഥ. വായ്പ തിരിച്ചടച്ച വർഷം മുതൽ ഇളവ് ലഭിക്കും. വായ്പ പലിശ തിരിച്ചടവ് ആരംഭിക്കുന്ന വർഷം മുതൽ അല്ലെങ്കിൽ മുഴുവൻ പലിശയും അടയ്ക്കുന്നതുവരെ, ഏത് കാലയളവ് നേരത്തേ അവസാനിക്കുന്നുവോ ആ വർഷം മുതൽ 8 വർഷത്തേക്ക് നികുതിയിളവ് ലഭിക്കും.

 3) ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ഇളവ് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം

 സാധാരണയായി, ബിസിനസ്സ് ചെയ്യുന്ന നികുതിദായകർക്ക് മൂല്യത്തകർച്ചയ്ക്ക് ആദായ നികുതിയും വാഹനം എടുക്കുമ്പോൾ വായ്പയ്ക്ക് നൽകുന്ന പലിശയും കിഴിവ് ലഭിക്കും, എന്നാൽ ശമ്പളമുള്ള നികുതിദായകർക്ക് ഈ സൗകര്യം ലഭിക്കില്ല. എന്നിരുന്നാലും, ഇലക്ട്രിക്  വാഹനങ്ങളുടെ കാര്യത്തിൽ  വ്യത്യസ്തമാണ്,  ഇതു സർക്കാർ വളരെയധികം  പ്രോത്സാഹിപ്പിക്കുന്നു.

 നിങ്ങൾ ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ആദായനികുതി പ്രകാരം അടച്ച പലിശ പരമാവധി 1.5 ലക്ഷം രൂപ വരെ കുറയ്ക്കും.

 ഈ കിഴിവ് ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥ, വായ്പ ഒരു ബാങ്കിൽ നിന്നോ എൻബിഎഫ്സി  യിൽ നിന്നോ ആയിരിക്കണം, 2019 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 31 വരെ വായ്പ അനുവദിച്ചിരിക്കണമെന്നതാണ്. ഈ കിഴിവ് വ്യക്തിഗത നികുതിദായകന് മാത്രമേ ലഭ്യമാകൂ എന്ന് പ്രതേകം ഓർക്കണം

 കൂടുതൽ വിവരങ്ങൾ അറിയുവാനും ആദായനികുതി റിട്ടേൺ സമർപ്പിക്കാനും ഉടൻ നിങ്ങളുടെ ടാക്സ് പ്രാക്ടീഷണറെ സമീപിക്കുക.  

Mr.Venu R Prabhu 

Tax Professional

9847804675

Also Read

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

ജിഎസ്ടി റിട്ടേൺ ഫോമുകൾ പരിഷ്കരിക്കുന്നു; നവംബർ ഒന്നുമുതൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

പുതിയ ഫോമുകൾ 2027 ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കാൻ ലക്ഷ്യം; റിട്ടേണുകളിലെ പൊരുത്തക്കേടുകൾ മൂലമുള്ള നോട്ടീസുകൾ കുറയ്ക്കുകയാണ് ലക്ഷ്യം.

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

പ്രളയ സെസ് റീഫണ്ട് നിഷേധിച്ച നടപടി കേരള ഹൈക്കോടതി റദ്ദാക്കി; സമയപരിധി കണക്കാക്കേണ്ടത് ശരിയായ അക്കൗണ്ടിൽ സെസ് അടച്ച തീയതി മുതൽ

ജിഎസ്ടി റിട്ടേണിലൂടെ തെറ്റായി അടച്ച പ്രളയ സെസ് തിരികെ ലഭിക്കുന്നതിനുള്ള അപേക്ഷ വൈകിയെന്ന നികുതി വകുപ്പിന്റെ നിലപാട് കോടതി തള്ളി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

ഭാഗ്യക്കുറി വകുപ്പിലെ TDS, TCS, GST ഫയലിംഗ് ജോലികൾ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനങ്ങൾക്ക്; കരാർ സേവനം തുടരാൻ സർക്കാർ അനുമതി

വകുപ്പ് ജീവനക്കാരെ പരിശീലിപ്പിച്ച് നികുതി ഫയലിംഗ് ജോലികൾ ഏൽപ്പിക്കാനുള്ള മുൻ നിർദേശം പിൻവലിച്ചു; ഭാഗ്യക്കുറി ഡയറക്ടറുടെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവ്.

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

അന്തിമ ഓഡിറ്റ് റിപ്പോർട്ടിന് മുമ്പ് ജിഎസ്ടി നോട്ടീസ്; കേരള ഹൈക്കോടതി റദ്ദാക്കി

ഓഡിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ കോടതി ഇടപെടൽ; ഓഡിറ്റ് കാലാവധി സംബന്ധിച്ച നികുതിദായകന്റെ വാദം അംഗീകരിച്ചില്ല.

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

ടെൻഡർ തുകയിൽ ജിഎസ്ടി ഉൾപ്പെട്ടാൽ അധിക നികുതി ഈടാക്കാനാവില്ല: കേരള ഹൈക്കോടതി

എരുമേലി പേട്ടതുള്ളലിലെ ചെണ്ടമേളത്തിന് ₹50-നു പുറമേ 18% ജിഎസ്ടി ഈടാക്കണമെന്ന ആവശ്യം തള്ളി; നികുതി അടയ്ക്കാനുള്ള ബാധ്യതയും ഉപഭോക്താവിൽനിന്ന് അത് ഈടാക്കാനുള്ള അവകാശവും വ്യത്യസ്തമെന്ന് കോടതി.

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഡിജിറ്റൽ സർവേയിലെ പിശകുകൾ ഇനി ഭൂനികുതി അടയ്ക്കാൻ തടസ്സമാകില്ല; പുതിയ മാർഗനിർദ്ദേശം

ഭൂരേഖകളിലെ അപാകതകൾ പരിഹരിക്കുന്നതിന് മുമ്പുതന്നെ താൽക്കാലികമായി നികുതി സ്വീകരിക്കാം; വില്ലേജ് ഓഫീസർമാർക്ക് ലാൻഡ് റവന്യൂ കമ്മീഷണറുടെ നിർദേശം.

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

ഹോട്ടൽ മേഖലയിൽ ₹25,000 കോടിയുടെ നികുതി വെട്ടിപ്പ് ; 8,000 സ്ഥാപനങ്ങളുടെ റിട്ടേൺ സമർപ്പണത്തിൽ വീഴ്ചയെന്ന് റിപ്പോർട്ട്

രാജ്യത്തെ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ഇടപാടുകൾ പരിശോധനയിൽ; പ്രാഥമിക അന്വേഷണത്തിൽ ₹408 കോടിയുടെ വിൽപ്പന മറച്ചുവച്ചതായി കണ്ടെത്തൽ

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

ജിഎസ്ടി നോട്ടീസിനെതിരെ സമയത്ത് എതിർപ്പ് ഉന്നയിച്ചില്ല; റിട്ട് അപ്പീൽ തള്ളി കേരള ഹൈക്കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു:  ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

മരിച്ച വ്യാപാരിയുടെ പേരിൽ ജിഎസ്ടി അസസ്‌മെന്റ് അസാധു: ഹൈക്കോടതി ; നിലവിലെ അസസ്‌മെന്റും അനുബന്ധ നടപടികളും റദ്ദാക്കി കോടതി

നിയമപരമായ അവകാശികൾക്ക് നോട്ടീസും വാദം കേൾക്കാനുള്ള അവസരവും നൽകാതെ നികുതി നിർണയിക്കാനാവില്ല; പുതിയ നടപടികൾ സ്വീകരിക്കാൻ വകുപ്പിന് അനുമതി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

സംസ്ഥാന ജിഎസ്ടി വകുപ്പിൽ 64 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം; ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർമാർക്കും പുതിയ നിയമനം

ഇന്റലിജൻസ്, എൻഫോഴ്സ്മെന്റ്, ഓഡിറ്റ്, ടാക്സ് പേയർ സർവീസസ് വിഭാഗങ്ങളിൽ പുനർനിയമനം; ഉത്തരവ് ഉടൻ പ്രാബല്യത്തിൽ

സർക്കാർ ജീവനക്കാർക്കെതിരെ 100 വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്; തൃശൂരിൽ ഏറ്റവും കൂടുതൽ

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

സംസ്ഥാന ജിഎസ്ടി വകുപ്പിൽ ആറ് ഡെപ്യൂട്ടി കമ്മീഷണർ തസ്തികകളുടെ അധികചുമതല കൈമാറി; സ്ഥലംമാറ്റം വൈകുന്നതിലും പ്രമോട്ടീവ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റസാധ്യതകളിലും അതൃപ്തി

ജോയിന്റ് കമ്മീഷണർമാരായി ആറ് പേർക്ക് സ്ഥാനക്കയറ്റം നൽകിയതിനെത്തുടർന്ന് പുതിയ ഉത്തരവ്; താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ കരിയർ പുരോഗതിയും സീനിയോറിറ്റി പ്രശ്നങ്ങളും വീണ്ടും ചർച്ചയാകുന്നു

Loading...