2000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ ബാങ്കിൽ മാറ്റാൻ സാധിക്കൂ.

2000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ ബാങ്കിൽ മാറ്റാൻ സാധിക്കൂ.

2000 രൂപ നോട്ട് പിന്‍വലിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിൽ വിപണിയിലുള്ള നോട്ടുകൾ ഈ വർഷം സെപ്റ്റംബർ 30 വരെ ഉപയോഗിക്കാമെന്ന് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ആർബിഐയുടെ 'ക്ലീൻ നോട്ട് പോളിസി'യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്.

മെയ് 23 മുതൽ ഏത് ബാങ്കിൽ നിന്നും 2000ത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ അറിയിച്ചു. എന്നാൽ ഒറ്റത്തവണ 20,000 രൂപ വരെ മാത്രമേ മാറ്റാൻ സാധിക്കൂ. 2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 2000 ത്തിന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്.

Also Read

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

വിദേശ സർവകലാശാലകളിലേക്കുള്ള റിക്രൂട്ട്മെന്റ് സേവനങ്ങൾ ‘സേവനങ്ങളുടെ കയറ്റുമതി’ അല്ല — കേരള എഎആർ

സേവനങ്ങൾ സ്വതന്ത്ര കൺസൾട്ടൻസി അല്ല, മറിച്ച് ‘ഇടനില സേവനങ്ങൾ’ (Intermediary Services) ആണ്.

Loading...